ജിഷ അവസാനം പറഞ്ഞ വാക്ക് അന്വേഷണത്തിന്‍റെ ഗതി മാറ്റി? വാടക കൊലയാളിയിലേയ്ക്ക് അന്വേഷണം
പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ അന്വേഷണം വാടകക്കൊലയാളിയിലേയ്ക്കും നീളുന്നതായി സൂചന. വീടിനുള്ളില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ കസ്റ്റഡിയില്‍ ഉള്ളവരുമായി പൊരുത്തപ്പെടാത്ത സാഹചര്യത്തിലാണ് വാടക കൊലയാളിയിലേയ്ക്കും അന്വേഷണം നീളുന്നത്. കേസുമായി ബന്ധപ്പെട്ട് എട്ട് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
മരണത്തിന് തലേ ദിവസം ജിഷ ഉറക്കെ സംസാരിയ്ക്കുന്നത് കേട്ടതായി അയല്‍വാസികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിയ്ക്കുന്നത്. ജിഷ പറഞ്ഞൊരു വാചകം അന്വേഷണത്തിന് തുമ്പാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

വാടകകൊലയാളി
ജിഷ വധക്കേസില്‍ അന്വേഷണം വാടകക്കൊലയാളിയിലേയ്ക്കും നീളുന്നതായി സൂചന. വീടിനുള്ളില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ കസ്റ്റഡിയില്‍ ഉള്ളവരുമായി പൊരുത്തപ്പെടാത്ത സാഹചര്യത്തിലാണ് വാടക കൊലയാളിയിലേയ്ക്കും അന്വേഷണം നീളുന്നത്.

തെളിവ് നശിപ്പിച്ച രീതി
കൊലപാതകത്തിന്റെ ക്രൂരതയെക്കാളും തെളിവ് നശിപ്പിച്ച രീതിയാണ് പൊലീസിനെ കുഴക്കുന്നത്.

കണ്ടെത്തിയില്ല
സംശയത്തെത്തുടര്‍ന്ന് എട്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ അഞ്ച് പേരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു.

അവസാന വാചകം
ജിഷ പറഞ്ഞൊരു വാചകം അന്വേഷണത്തിന് തുമ്പാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മരണത്തിന് തൊട്ട് മുന്‍പുള്ള ദിവസങ്ങളില്‍ ജിഷയുടെ ഫോണ്‍ സംഭാഷണങ്ങള്‍, യാത്രകള്‍ എന്നിവയെക്കുറിച്ച് അറിയാന്‍ അമ്മയുടെ മൊഴിയെടുക്കും. ആശുപത്രിയില്‍ കഴിയുന്ന അച്ഛന്റേയും മൊഴി എടുക്കും.












Click it and Unblock the Notifications