.ജിഷ വധം, കഥയാകെ മാറി, അന്വേഷണം ജിഷയുടെ സഹപാഠികളിലേയ്ക്ക്?
പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ അന്വേഷണം സഹപാഠികളിലേയ്ക്ക് നീളുന്നു. കേസ് എറണാകുളം ലോ കോളേജ് കേന്ദ്രീകരിച്ച് അന്വേഷിയ്ക്കാന്‍ പൊലീസ് തീരുമാനിച്ചു. ജിഷയുടെ സഹപാഠികളായ നാലു പേരുടെ ഡിഎന്‍എ പൊലീസ് പരിശോധിയ്ക്കും. ജിഷയുടെ ഘാതകരെ കണ്ടെത്താത്തില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്.
25 പേരെയോളം വിവിധ കേന്ദ്രങ്ങളിലായി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഒരു പ്രതിയിലേയ്ക്ക് ഇതുവരെ പൊലീസിന് എത്താനായിട്ടില്ല. ജിഷയുടെ സഹപാഠികള്‍ ഉള്‍പ്പടെയുള്ളവരെ പൊലീസ് നേരത്തേയും ചോദ്യം ചെയ്തിരുന്നു. ജിഷയുടെ വീടും പരിസരവും ആലുവ റൂറല്‍ എസ്പി യതീഷ ചന്ദ്രയുടെ നേതൃത്വത്തില്‍ വീണ്ടും പരിശോധിച്ചു.

ജിഷയുടെ കൊലപാതകിയെപ്പറ്റി നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്നാണ് എഡിജിപി പത്മകുമാര്‍ മുന്‍പ് പറഞ്ഞത്. അന്വേഷണം അവസാനഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞെങ്കിലും കാര്യമായ പുരോഗതി അന്വേഷണത്തില്‍ ഉണ്ടായില്ല.












Click it and Unblock the Notifications