Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനറല്‍ സെക്രട്ടറിക്ക് മാസം ഒരു ലക്ഷം രൂപ!! ഗുരുതര ആരോപണം, കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍

തിരുവനന്തപുരം: ജില്ലയിലെ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍. ബിജെപിയുടെ തിരുവനന്തപുരം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയാണ് അംഗത്വമെടുത്തത്. ഇവരുമായി അനുഭാവമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപിയില്‍ ചേരും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ പത്മിനി തോമസ്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായിരുന്ന തമ്പാനൂര്‍ സതീഷ്, വിഎന്‍ ഉദയകുമാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസിന് ക്ഷീണമാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സതീഷ് കോണ്‍ഗ്രസ് വിടാന്‍ കാരണം. പത്മിനി തോമസ് നിലവില്‍ കോണ്‍ഗ്രസിന്റെ സുപ്രധാന പദവികള്‍ വഹിക്കുന്നില്ല. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണം ഉദയകുമാര്‍ ഉന്നയിച്ചു.

congress-leaders-join-bjp-kerala

കോണ്‍ഗ്രസില്‍ നിന്നുള്ള പ്രമുഖര്‍ ബിജെപിയില്‍ ചേരുമെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ രാജിവച്ചവര്‍ പ്രമുഖ നേതാക്കളല്ല എന്ന് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു. അതേസമയം, തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ ബിജെപിക്ക് കരുത്ത് വര്‍ധിപ്പിക്കുന്നതാണ് പുതിയ അടിയൊഴുക്കുകള്‍.

കോണ്‍ഗ്രസിലെ അഴിമതിയാണ് താന്‍ പാര്‍ട്ടി വിടാന്‍ കാരണം എന്ന് ഉദയകുമാര്‍ പ്രതികരിച്ചു. കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായ ശേഷം വ്യാപക തട്ടിപ്പ് നടന്നു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിക്ക് ഒരു മാസത്തെ ചെലവ് ഒരു ലക്ഷം രൂപയാണ്. എന്നെ പോലുള്ള പാവപ്പെട്ട പ്രവര്‍ത്തകര്‍ പിരിച്ചുകൊടുക്കുന്ന പൈസയാണിതെല്ലാം- ഉദയകുമാര്‍ പറയുന്നു.

രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടി വന്ന പണം ആളുകളുടെ പേരിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഇതിനുള്ള തെളിവ് തന്റെ പക്കലുണ്ടെന്നും ഉദയകുമാര്‍ 24 ന്യൂസിനോട് പറഞ്ഞു. കോണ്‍ഗ്രസ് വലിയ പരിഗണന നല്‍കിയിരുന്ന വ്യക്തിയാണ് പത്മിനി തോമസ്. കോണ്‍ഗ്രസ് പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവരിപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.

പാര്‍ട്ടി അവഗണിക്കുന്നു, ജില്ലയിലെ പ്രമുഖ നേതാക്കള്‍ പണം തിരിമറി നടത്തുന്നു എന്നീ കാര്യങ്ങളാണ് രാജി വച്ചവര്‍ പറയുന്നത്. പണം തിരിമറിയുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ വേണ്ട വിധം അന്വേഷണം നടന്നില്ലെന്നും ഉദയകുമാര്‍ സൂചിപ്പിച്ചു. ജോഡോ യാത്രയുടെ വേളയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പദയാത്രയില്‍ പങ്കെടുത്ത വ്യക്തിയാണ് പത്മിനി തോമസ്.

ഐ ഗ്രൂപ്പ് നേതാവായിരുന്നു തമ്പാനൂര്‍ സതീഷ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനൊപ്പമാണ് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയത്. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറും ഇവിടെയുണ്ടായിരുന്നു. പത്മിനി തോമസിന്റെ മകനും ബിജെപിയില്‍ ചേരുമെന്നാണ് വിവരം. കെ കരുണാകരന്‍, ഉമ്മന്‍ ചാണ്ടി എന്നിവരുമായി അടുത്ത ബന്ധമുള്ള വ്യക്തിയായിരുന്നു പത്മിനി തോമസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+