മുക്കം അക്രമത്തില്‍ ട്വിസ്ററ്, ചിരിയ്ക്കണോ കരയണോ? അക്രമി അഞ്ജാതനല്ല...
മുക്കം: കോഴിക്കോട് മുക്കത്ത് വീട്ടമ്മയേയും കുഞ്ഞിനേും അജ്ഞാതന്‍ ആക്രമിച്ച സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. കുഞ്ഞിനെ വാഷിംഗ് മെഷീനില്‍ ഇട്ടതും മുഖത്തേയ്ക്ക് സ്വയം മുളക് പൊടി വിതറിയത് താനാണെന്നും വീട്ടമ്മ സമ്മതിച്ചതോടെയാണ് നാടിനെ ഞെട്ടിച്ച സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞത്. ഫസ്‌ന എന്ന യുവതിയാണ് കുഞ്ഞിനെ വാഷിംഗ് മെഷീനില്‍ ഇട്ടത്.
ഭര്‍തൃ മാതാവിനോടുള്ള ദേഷ്യമാണ് ഫസ്‌നയുടെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഭര്‍തൃ ഗൃഹത്തില്‍ നില്‍ക്കാന്‍ ഭയമാണെന്ന് വരുത്തി സ്വന്തം വീട്ടിലേയ്ക്ക് പോകാനുള്ള തന്ത്രമായിരുന്നു യുവതിയുടേത്.
ഇതിനാണ് അക്രമം സ്വയം സൃഷ്ടിച്ചത്. മൊഴിയിലെ വൈരുധ്യമാണ് യുവതിയെ കുടുക്കിയത്. 20 ദിവസം പ്രായമുള്ള സ്വന്തം കുഞ്ഞിനെയാണ് ഫസ്‌ന വാഷിംഗ് മെഷീനില്‍ ഇട്ടത്. സംഭവത്തില്‍ ഫസ്‌നയ്ക്കെതിരെ കേസെടുക്കും. പക്ഷേ പിഞ്ച് കുഞ്ഞ് ഉള്ളതിനാല്‍ ഉടനെ അമ്മയെ അറസ്റ്റ് ചെയ്യില്ല.

ഇതാ..കെട്ടുകഥ
തന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷം അക്രമി കുഞ്ഞിനെ വാഷിംഗ് മെഷീനില്‍ ഇട്ടെന്നായിരുന്നു ഫസ്‌നയുടെ പരാതി. ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു

ട്വിസ്റ്റ്
അമ്മായി അമ്മയോട് പകരം വീട്ടാനും സ്വന്തം വീട്ടില്‍ നില്‍ക്കാനുമുള്ള ആഗ്രഹം മുലം ഫസ്‌ന തന്നെയാണ് ഇതെല്ലാം ചെയ്തതെന്ന് പിന്നീട് പൊലീസിനോട് സമ്മതിച്ചു.

കുഞ്ഞ്
കുഞ്ഞിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് ഫസ്‌നയ്‌ക്കെതിരെ കേസെടുക്കും

അറസ്റ്റ്
കുഞ്ഞിന് 20 ദിവസം മാത്രം പ്രായമായതിനാല്‍ അമ്മയെ ഉടനെ അറസ്റ്റ് ചെയ്യില്ല












Click it and Unblock the Notifications