നിവിന്‍ പോളിയുടെ കേസില്‍ വീണ്ടും ട്വിസ്റ്റ്: പരാതിക്കാരിയും ആ സമയം കേരളത്തില്‍? വിശദമായ അന്വേഷണത്തിലേക്ക്
കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരായ പീഡന പരാതിയില്‍ വീണ്ടും ട്വിസ്റ്റ്. പീഡനം നടന്നുവെന്ന് പരാതിക്കാരി പറഞ്ഞ തിയതിയില്‍ നിവിന്‍ പോളി തന്റെ 'വർഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി കൊച്ചിയില്‍ ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ നിവിന്‍ പോളി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതിന്റെ തെളിവുകളും അദ്ദേഹം ഹാജരാക്കി. ഇപ്പോഴിതാ നിവിന്‍ പോളി മാത്രമല്ല പരാതിക്കാരിയും ആ ദിവസങ്ങളില്‍ കേരളത്തിലായിരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
പരാതിക്കാരിയുടെ മൊഴികളില്‍ തുടക്കത്തില്‍ തന്നെ പൊലീസിന് പൊരുത്തക്കേടുകള്‍ തോന്നിയിരുന്നു. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പൊലീസ്. ദുബായിലെ ഹോട്ടലിൽവച്ച് 2023 നവംബർ, ഡിസംബർ മാസങ്ങളിൽ പീഡിപ്പിച്ചെന്നാണ് യുവതി നല്‍കിയ പരാതി. എന്നാല്‍ ഈ മാസങ്ങളില്‍ യുവതി കേരളത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചെന്നാണ് വിവരമെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.

സംഭവം നടന്നുവെന്ന് പറയുന്ന ദിനങ്ങളില്‍ പരാതിക്കാരിയും നിവിനും പോളിയും എവിടെ ആയിരുന്നുവെന്ന് മനസ്സിലാക്കുന്നതിനായി യാത്രാരേഖങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. പരാതിയില്‍ സൂചിപ്പിച്ച ഹോട്ടല്‍ അധികൃതരില്‍ നിന്നും വിവരങ്ങളും തെളിവുകളും ശേഖരിക്കും. 2021ന് ശേഷം നിവിൻ ഈ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചതായും സൂചനയുണ്ട്.
യുവതി നേരത്തെ തന്നെ പൊലീസിന് പരാതി നല്‍കിയിരുന്നു. അന്ന് പൊലീസ് അന്വേഷണം നടത്തുകയും പരാതിയില്‍ കഴമ്പില്ലെന്നുമായിരുന്നു കണ്ടെത്തിയത്. യുവതിയുടെ പരാതിയില്‍ നിവിന്‍ പോളിക്ക് പുറമെ മറ്റ് അഞ്ച് പേർക്കെതിരേയാണ് ഊന്നുകല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. കോട്ടയം സ്വദേശി ശ്രേയ, സിനിമാനിർമാതാവ് തൃശൂർ സ്വദേശി എ കെ സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ,കുട്ടന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.
നവംബറിൽ യൂറോപ്പിൽ 'കെയർ ഗിവറായി' ജോലി വാഗ്ദാനം ചെയ്ത് ശ്രേയ പണം വാങ്ങിയിരുന്നു. അത് തിരികെ ചോദിച്ചപ്പോള്‍ സിനിമയില്‍ അവസരം നല്‍കാം എന്നും പറഞ്ഞ് എകെ സുനില്‍ എന്ന നിർമ്മാതാവിനെ പരിചയപ്പെടുത്തി തരികയായിരുന്നു. ഒരു ഹോട്ടലില്‍ പോയി ഇന്റർവ്യൂ അറ്റന്‍ഡ് ചെയ്തു. അന്ന് പുള്ളി എന്നെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്നായിരുന്നു യുവതിയുടെ പരാതി.
പിന്നീട് ശ്രേയ എന്റെ റൂമിന് അടുത്ത് തന്നെ റൂം എടുക്കുകയും അവിടെ നിവിന്‍ പോളി അടക്കമുള്ളവർ വരികയും എന്നെ മൂന്ന് ദിവസത്തോളം ലോക്ക് ചെയ്തിടുകയും ചെയ്തു. നിവിന്‍ പോളിയുടെ ഗുണ്ടകള്‍ എന്ന് പറയുന്നവർ എന്റെ റൂമില്‍ തന്നെയായിരുന്നു. അവർ ഇടക്കൊക്കെയാണ് സ്വന്തം റൂമില്‍ പോയിരുന്നതെന്നും പരാതിക്കാരി കഴിഞ്ഞ ദിവസം ഒരു മാധ്യമത്തോട് വ്യക്തമാക്കിയിരുന്നു.
അതേസമയം, ലൈംഗികാരോപണക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നിവിന്‍ പോളി. ഡി ജി പിക്ക് ഇതിനോടകം പരാതി കൈമാറിയിട്ടുണ്ട്. തനിക്കെതിരായ പീഡനക്കേസ് വ്യാജമാണെന്നാണ് നടന്റെ അവകാശവാദം. പീഡനം നടന്നുവെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ താന്‍ ഉണ്ടായിരുന്നത് കേരളത്തിലാണെന്ന് നടൻ വ്യക്തമാക്കുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications