Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ ഭീകര ട്വിസ്റ്റ്...!!! അന്ന് രാത്രി പെണ്‍കുട്ടിക്കൊപ്പം ആര് ??

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി ഛേദിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. സ്വാമിയുടെ ഭാഗത്ത് നിന്നുണ്ടായ അക്രമം ചെറുക്കാന്‍ ലിംഗം ഛേദിക്കേണ്ടി വന്നുവെന്ന പെണ്‍കുട്ടിയുടെ വാദത്തിന് വിപരീതമാണ് പുതിയ സംഭവവികാസങ്ങള്‍. സ്വാമിയുടെ ലിംഗം ഛേദിച്ചത് പെണ്‍കുട്ടിയല്ല, മറിച്ച് കാമുകനാണ് എന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. രാഷ്ട്രദീപികയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

സംഭവത്തിൽ ദുരൂഹത

സംഭവത്തിൽ ദുരൂഹത

ഒരാഴ്ച മുന്‍പാണ് തിരുവനന്തപുരത്തെ പേട്ടയില്‍ കേരളത്തെ ഒന്നാകെ ഞെട്ടിച്ച സംഭവം നടന്നത്. പീഡിപ്പിക്കാന്‍ ചെന്ന സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിയുടെ ധൈര്യം ഏറെ പ്രശംസിക്കപ്പെട്ടു. അതിന് പിന്നാലെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഡിജിപിക്ക് പായിച്ചിറ നവാസ് എന്നയാളുടെ പരാതിയും ചെന്നു.

ലിംഗം മുറിച്ചത് ആര്

ലിംഗം മുറിച്ചത് ആര്

പെണ്‍കുട്ടിയല്ല, സ്വാമിയുടെ ലിംഗം മുറിച്ചത് പെണ്‍കുട്ടിയുടെ കാമുകനാണ് എന്നാരോപിച്ച് കഴിഞ്ഞ ദിവസം സ്വാമിയുടെ അമ്മ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ കാമുകനായ യുവാവിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അന്വേഷണം കാമുകനിലേക്ക്

അന്വേഷണം കാമുകനിലേക്ക്

തിരുവനന്തപുരത്ത് തന്നെയുള്ള മെഡിക്കല്‍ റെപ്രസന്റേറ്റീവാണ് പെണ്‍കുട്ടിയുടെ കാമുകനെന്ന് രാഷ്ട്രദീപിക വാര്‍ത്തയില്‍ പറയുന്നു. ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ഇടയ്ക്കിടെ വരാറുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നതായും രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്യുന്നു.

പോലീസ് ചോദ്യം ചെയ്തേക്കും

പെണ്‍കുട്ടിയുടെ മൊബൈല്‍ പരിശോധിച്ചതില്‍ നിന്നും ഈ യുവാവുമായി അടുത്ത ബന്ധമാണ് ഉള്ളതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ടത്രേ. പെണ്‍കുട്ടിയുടെ കാമുകനെന്ന് പറയപ്പെടുന്ന ഈ യുവാവിനെ പോലീസ് അടുത്ത ദിവസം തന്നെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരമെന്നും രാഷ്ട്രദീപിക പറയുന്നു.

വീട്ടിലെത്തിയ ആ ബൈക്കുകൾ

വീട്ടിലെത്തിയ ആ ബൈക്കുകൾ

സ്വാമിയുടെ ലിംഗം വെട്ടിമാറ്റിയ അന്ന് രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും വലിയ ശബ്ദമുള്ള ബൈക്കുകള്‍ പോകുന്ന ശബ്ദം കേട്ടതായും അയല്‍വാസികള്‍ പറയുന്നുണ്ടത്രേ. സംഭവദിവസം അര്‍ധരാത്രിയോടെയാണ് ഈ ബൈക്കുകള്‍ തിരിച്ചുപോയതെന്നും അയല്‍ക്കാര്‍ പറയുന്നുണ്ടത്രേ.

മൊഴി മാറ്റി സ്വാമി

മൊഴി മാറ്റി സ്വാമി

ലിംഗം താന്‍ സ്വയം വെട്ടിമാറ്റിയതാണെന്നായിരുന്നു ആദ്യഘട്ടത്തിൽ സ്വാമിയുടെ മൊഴി. അതേസമയം തന്റെ ലിംഗം മുറിച്ചത് ഉറക്കത്തിലാണെന്നാണ് സ്വാമി പുതിയതായി മൊഴി നല്‍കിയിരിക്കുന്നത്. താന്‍ രാത്രി ഉറക്കത്തിലായിരുന്നുവെന്നും ആ സമയം പെണ്‍കുട്ടി യാതൊരു പ്രകോപനവും കൂടാതെ തന്റെ ലിംഗം ഛേദിക്കുകയായിരുന്നുവെന്നാണ് സ്വാമിയുടെ പുതിയ മൊഴി.

അമ്മയുടെ പരാതി

അമ്മയുടെ പരാതി

സ്വാമിയുടെ മൊഴിയും പുതിയ വിവരങ്ങളും ചില സംശയങ്ങൾ ഉയർത്തുന്നതാണ്.സംഭവത്തില്‍ സ്വാമിയുടെ അമ്മ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കാമുകനാണ് സ്വാമിയുടെ ജനനേന്ദ്രിയം വെട്ടിമാറ്റിയതെന്ന് പരാതിയില്‍ ആരോപിക്കുന്നുണ്ട് എന്നാണ് സൂചന. നേരത്തെയും സ്വാമിക്ക് വേണ്ടി അമ്മ രംഗത്തെത്തിയിരുന്നു.

പിന്നില്‍ ചതി

പിന്നില്‍ ചതി

നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ചതിയുണ്ടെന്നാണ് സ്വാമിയുടെ അമ്മയുടെ വാദം. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേര്‍ക്കും ഈ വിഷയത്തില്‍ അമ്മയുടെ ആരോപണം നീളുന്നുണ്ട്. പരാതിക്കാരിയായ പെണ്‍കുട്ടിയേയും കുടുംബത്തേയും നല്ല പരിചയമുണ്ടെന്നും സ്വാമിയുടെ അമ്മ പറഞ്ഞിരുന്നു.തന്റെ മകൻ പാവമാണെന്നാണ് അമ്മയുടെ വാദം. മകൻ ആരേയും ചതിക്കില്ല.

സമഗ്രമായ അന്വേഷണം

സമഗ്രമായ അന്വേഷണം

ബലാത്സംഗ ശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിച്ചു എന്ന ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണം എന്നാണ് അമ്മയുടെ ആവശ്യം. മകൻ കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടട്ടെ എന്നും അവർ പറയുന്നുണ്ട്. പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന മകനോട് പല ഉന്നത ഉദ്യോഗസ്ഥർക്കും വ്യക്തി വിരോധം ഉണ്ടെന്നാണ് അമ്മ പറയുന്നത്. പെൺകുട്ടിയുടെ കുടുംബ പ്രശ്നനങ്ങളിൽ ഇടപെട്ടിരുന്നതും പലരും ഇഷ്ടപ്പെട്ടിരുന്നില്ലത്രെ.

പെൺകുട്ടിയെ പരിചയമുണ്ട്

പെൺകുട്ടിയെ പരിചയം ചികിത്സയ്ക്കായി തിരുവനന്തപുരത്ത് വന്നപ്പോൾ പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചിട്ടുണ്ട് എന്നാണ് അമ്മ പറയുന്നത്. പെൺകുട്ടിയും വീട്ടുകാരും പട്ടിമറ്റത്തുള്ള തങ്ങളുടെ വീട്ടിലും താമസിച്ചിട്ടുണ്ടെന്ന് ഇവർ പറയുന്നുണ്ട്. തങ്ങളുടെ കുടുംബത്തിന്റെ താങ്ങും തണലുമാണ് സന്യാസം സ്വീകരിച്ച ശ്രീഹരി എന്നാണ് അമ്മ പറയുന്നത്. പിതാവിന്റെ മരണ ശേഷം മകൻ പലതവണ തന്നെ വീട്ടിൽ വന്ന് കണ്ടിരുന്നതായും ഇവർ പറയുന്നുണ്ട്.

ഇനി പ്രവർത്തിക്കില്ല

ഇനി പ്രവർത്തിക്കില്ല

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വാമിയുടെ ലിംഗം 90 ശതമാനവും മുറിഞ്ഞ നിലയിലായിരുന്നു. തുന്നിച്ചേര്‍ത്തുവെങ്കിലും ലിംഗം പ്രവര്‍ത്തിക്കാത്ത നിലയിലാണ്. പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി വിഭാഗം ഡോക്ടര്‍മാര്‍ സ്വാമിയെ പരിശോധിച്ചു. ശസ്ത്രക്രിയ നടന്ന ഭാഗത്ത് ആദ്യം മരവിപ്പ് അനുഭവപ്പെട്ടിരുന്നുവെന്നും ഇപ്പോഴതിന് മാറ്റമുണ്ടെന്നും സ്വാമി ഡോക്ടര്‍മാരോട് പറഞ്ഞു.

ലക്ഷങ്ങൾ കൈപ്പറ്റി

ഏക്കര്‍ കണക്കിന് ഭൂമി വാങ്ങി നല്‍കാമെന്നായിരുന്നു കുടുംബത്തിന് സ്വാമി വാഗ്ദാനം നല്‍കിയത്. ഇതിന് അഡ്വാന്‍സ് നല്‍കാനെന്ന പേരില്‍ ഇയാള്‍ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നും വിവരമുണ്ട്. സ്വാമിയെ ഏറെ വിശ്വാസമായതിനാല്‍ ഭൂമി കാണാന്‍ പേലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോയിരുന്നില്ല. കുടുംബത്തില്‍ സുപ്രധാന ഇടം നേടിയ സ്വാമി പെണ്‍കുട്ടിയെ കണ്ണുവെച്ചു തുടങ്ങി.കുടുംബത്തില്‍ സുപ്രധാന ഇടം നേടിയ സ്വാമി പെണ്‍കുട്ടിയെ കണ്ണുവെച്ചു തുടങ്ങി.

നാളുകൾ നീണ്ട പീഡനം

നാളുകൾ നീണ്ട പീഡനം

അസുഖബാധിതനായ പിതാവിനെ ചികിത്സിക്കാനെന്ന പേരിലും പെൺകുട്ടിയുടെ വീട്ടില്‍ സ്വാമി ഇടം പിടിച്ചു. സ്വാമിയുടെ ശല്യം പെണ്‍കുട്ടി അമ്മയോട് പറഞ്ഞിരുന്നുവെങ്കിലും അവരത് കണക്കിലെടുത്തിരുന്നില്ല. ഇതേത്തുടര്‍ന്നാണ് നാളുകള്‍ നീണ്ട പീഡനത്തിനൊടുവില്‍ കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടി അറ്റകൈപ്രയോഗം നടത്തിയത്. ഭൂമിയുടെ കാര്യം സംസാരിക്കാനായിട്ടായിരുന്നു അന്ന് സ്വാമി എത്തിയത്.

സ്വയരക്ഷയ്ക്ക് വേണ്ടി

സ്വയരക്ഷയ്ക്ക് വേണ്ടി

വീട്ടിലെത്തിയ സ്വാമി പെണ്‍കുട്ടിയെ മുറിയിലേക്ക് വിളിക്കുകയായിരുന്നു . ഈ സമയം മേശപ്പുറത്ത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സ്വാമിക്ക് വേണ്ടി പഴവര്‍ഗങ്ങള്‍ ഒരുക്കി വച്ചിരുന്നു. അതിനടുത്ത് അവ മുറിക്കാനുള്ള കത്തിയും. സ്വാമി കയറിപ്പിടിച്ചതോടെ പെണ്‍കുട്ടി കത്തിയെടുത്ത് സ്വാമിയുടെ ലിംഗം മുറിക്കുകയായിരുന്നു.

അമ്മയ്ക്ക് അറിയാം

അമ്മയ്ക്ക് അറിയാം

പിന്നീട് വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ പെണ്‍കുട്ടി സംഭവം പോലീസിന് വിവരിക്കുകയായിരുന്നു. പീഡനം നടന്നിരുന്നത് കുട്ടിയുടെ അമ്മയുടെ അറിവോടെയാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നുവരികയാണ്. സ്വാമി മറ്റെവിടെയെങ്കിലും സമാനമായ രീതിയില്‍ പീഡനം നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+