കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്യോഗസ്ഥരെ അടിയന്തരമായി ദില്ലിയിലേക്ക് വിളിപ്പിച്ചു: മോഹന്‍ലാലിന്റെ ചോദ്യം ചെയ്യല്‍ നീളും

Google Oneindia Malayalam News

കൊച്ചി: പുരാവസ്തു തട്ടിപ്പ് നേടത്തിയ മോന്‍സണ്‍ മാവുങ്കലിന് എതിരായ കേസില്‍ നടന്‍ മോഹന്‍ലാലിനേയും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ തീരുമാനിച്ചിരുന്നു. ഇതേ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി താരത്തിന് നോട്ടീസ് അയക്കുകയും ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാവാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ മോഹന്‍ലാലിന്റെ ചോദ്യം ചെയ്യല്‍ ഇനിയും നീണ്ടുപോയേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

വംഗനാട്ടിലെ സഖാക്കളെ ഇറക്കാന്‍ സിഐടിയു, മറുനാടന്‍ തൊഴിലാളികളെ പിടിക്കാന്‍ രാഷ്ട്രീയ പരീക്ഷണംവംഗനാട്ടിലെ സഖാക്കളെ ഇറക്കാന്‍ സിഐടിയു, മറുനാടന്‍ തൊഴിലാളികളെ പിടിക്കാന്‍ രാഷ്ട്രീയ പരീക്ഷണം

കോടികളുടെ പുരാവസ്തു തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സംഘc

കോടികളുടെ പുരാവസ്തു തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥരെ ഇഡി കഴിഞ്ഞ ദിവസം ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതേ തുടർന്ന് മോഹന്‍ലാലിന്റെ ചോദ്യം ചെയ്യല്‍ നീണ്ടു പോയേക്കുമെന്നാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്. ഈ ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇഡി കഴിഞ്ഞായാഴ്ച മോഹന്‍ലാലിന് നോട്ടീസ് നല്‍കിയത്.

നടി ര്യമ ബിജെപിയിലേക്ക്? കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമർശനം

ഉദ്യോഗസ്ഥർ തിരിച്ചെത്തിയാലും മോഹന്‍ലാല്‍ നേരിട്ട്

ഉദ്യോഗസ്ഥർ തിരിച്ചെത്തിയാലും മോഹന്‍ലാല്‍ നേരിട്ട് ഹാജരാവാനുള്ള സാധ്യത കുറവാണ്. ആദ്യം മോഹന്‍ലാലിന്റെ അഭിഭാഷകന്‍ ഹാജരായി കേസിലെ നിലപാട് വിശദീകരിക്കം. അഭിഭാഷകരന്റെ വിശദീകരണം അന്വേഷണ സംഘത്തിന് തൃപ്തികരമല്ലെങ്കില്‍ മാത്രമേ മോഹന്‍ലാലിന് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാവേണ്ടി വരികയുള്ളുവെന്നാണ് വിലയിരുത്തുന്നത്.

മോന്‍സണ്‍ കേസിന് പുറമെ മറ്റൊരു കേസിലും

മോന്‍സണ്‍ കേസിന് പുറമെ മറ്റൊരു കേസിലും മോഹന്‍ലാലിന്റെ മൊഴിയെടുക്കല്‍ അനിവാര്യമാണെന്നാണ് ഇഡി വ്യത്തങ്ങള്‍ നല്‍കുന്ന സൂചനയെന്നാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസാണിത്. മോന്‍സണ്‍ മാവുങ്കിലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയതായി ഇഡി സ്ഥിരീകരിച്ചിട്ടുണ്ട്.

മോന്‍സണ്‍ന്റെ ഫ്രണ്ടായ മറ്റൊരു നടന്‍ വഴിയാണ് മോഹന്‍ലാല്‍

മോന്‍സണ്‍ന്റെ ഫ്രണ്ടായ മറ്റൊരു നടന്‍ വഴിയാണ് മോഹന്‍ലാല്‍ ഇവിടെയെത്തുന്നത്. മോന്‍സണ്‍ കേസില്‍ നേരത്തെ ആരോപണ വിധേയനായ ഐജി ലക്ഷ്മണിനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഇത് സംബന്ധിച്ച കത്ത് നല്‍കിയിരിക്കുന്നത്. ഐജിക്ക് മോണ്‍സണുമായി അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

മോഹന്‍ലാല്‍ മോണ്‍സന്റെ വീട്ടില്‍ പോയിരുന്നതായി നടന്‍ ബാല

മോഹന്‍ലാല്‍ മോണ്‍സന്റെ വീട്ടില്‍ പോയിരുന്നതായി നടന്‍ ബാല നേരത്തെ വെളിപ്പെടുത്തിയിരുന്നു. മോണ്‍സന്റെ വീടിന് സമീപത്ത് തന്നെയാണ് ബാലയും താമസിച്ചിരുന്നത്. മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലുള്ള പുരാവസ്തുക്കളെ കുറിച്ച് താന്‍ ഒരിക്കല്‍ മോഹന്‍ലാലിനോട് പറഞ്ഞിരുന്നുവെന്നും അവ കൊണ്ട് വന്ന് കാണിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെന്നുമായിരുന്നു ബാലയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍ താരത്തിനെ അരികിലേക്ക് വസ്തുക്കള്‍ കൊണ്ട് വന്ന്

എന്നാല്‍ താരത്തിനെ അരികിലേക്ക് വസ്തുക്കള്‍ കൊണ്ട് വന്ന് കാണിക്കാന്‍ കഴിയില്ലെന്നും കലൂരിലേത് ഒരു മ്യൂസിയമാണെന്നും പറഞ്ഞതോടെ മോഹന്‍ലാല്‍ മോണ്‍സന്റെ വീട്ടിലേക്ക് വരികയായിരുന്നെന്നും ബാല വ്യക്തമാക്കി. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും മോഹന്‍ലാലും അടക്കമുള്ളവര്‍ മോന്‍സണ്‍ മാവുങ്കലിന് ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു

Recommended Video

cmsvideo
Monson Mavunkal installed spy cameras in massage parlour at his Kochi residence

English summary
New Twist, Mohanlal's interrogation in Monson Mavunkal case may be delayed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X