Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം - ബെം​ഗളൂരു വന്ദേഭാരത് എത്തിയേക്കും; 5 സ്റ്റോപ്പുകൾ? വിശദവിവരം ഇങ്ങനെ

ചെന്നൈ: പെരമ്പൂർ ഇന്റ​ഗ്രൽ കോച്ച് ഫാക്ടറി ( ഐ സി എഫ്) യിൽ നിന്ന് ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച പുതിയ വന്ദേ ഭാരത് തീവണ്ടി എറണാകുളത്ത് നിന്ന് ബെം​ഗളൂരുവിലേക്ക് സർവീസ് നടത്താൻ സാധ്യത ഉള്ളതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഐ സി എഫ് ആർ വന്ദേ ഭാരത് തീവണ്ടികൾ ആറ് സോണുകൾക്കായി അനുവദിച്ചിരുന്നു. ദക്ഷിണ റെയിൽവേയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ എറണാകുളത്ത് നിന്ന് ബെം​ഗളൂരുവിലേക്ക് സർവീസ് നടത്തുന്നതിന്റെ സാധ്യതകൾ ആരാഞ്ഞുവരികയാണ്.

രാവിലെ അഞ്ചിന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 1.235 ന് കെ എസ് ആർ ബെം​ഗളൂരു റെയിൽ വേ സ്റ്റേഷനിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 2.05 ന് പുറപ്പെടുന്ന തീവണ്ടി രാത്രി 10. 45 ന് എറണാകുളം ജങ്ഷനിലെത്തും. തൃശൂർ, പാലക്കാട്. കോയമ്പത്തൂർ, ഈ റോഡ് , സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാവും എന്ന് റെയിൽ വേ വൃത്തങ്ങൾ അറിയിച്ചു.

vande bharat

അതേ സമയം. രാജ്യത്തെ എല്ലാ കോച്ച് ഫാക്റ്ററികളിലും എൽ എച്ച് ബി കോച്ചുകളുടെ നിർമാണം ഊർജ്ജിതമാണെങ്കിലും കേരളത്തിലെ പ്രധാന തീവണ്ടികളിലുള്ളത് ഐ സി എഫിന്റെ പഴയ കോച്ചുകളാണ്. തിരുവനന്തപുരം ഡിവിഷനിലെ 1900 കോച്ചുകളിൽ ഏകദേശം 1000 കോച്ചുകളും ഐ സി എഫിന്റെ പഴയ കോച്ചുകളാണ് എന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. പാലക്കാട് ഡിവിഷവുകളിലെ 600 കോച്ചുകളിലെ 300 കോച്ചുകളും പഴയവയാണെന്നുമാണ് റിപ്പോർട്ട്.

പെരമ്പൂർ ഇന്റ​ഗ്രൽ കോച്ച് ഫാക്ടറി., കപൂർത്തല കോച്ച് ഫാക്ടറി എന്നിവയിൽ നിർമാണം പൂർത്തിയായ എൽ എച്ച് ബി കോച്ചുകൾ ആവശ്യത്തിനുണ്ട്. റെയിൽവേ ബോർഡിൻരെ നിർ​ദ്ദേശം അനുസരിച്ചാണ് റെയിൽ വേ ഡിവിഷനുകൾക്് എൽ എച്ച് ബി കോച്ചുകളുള്ള തീവണ്ടി അനുവദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+