
മുഖ്യമന്ത്രിക്ക് പിന്നാലെ ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് അഡ്വക്കറ്റ് ജനറലിനും പുതിയ വാഹനം
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പുതിയ വാഹനം തീരുമാനിച്ചതിന് പിന്നാലെ അഡ്വക്കറ്റ് ജനറലിനു പുതിയ ഇന്നോവ വാങ്ങാന്‍ അനുമതി. ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് അഡ്വക്കറ്റ് ജനറലിന് പുതിയ ഇന്നോവ വാങ്ങാന്‍ മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. 16.18 ലക്ഷം രൂപ മുടക്കി ഇന്നോവ ക്രിസ്റ്റയുടെ 7 സീറ്റര്‍ വാഹനം ആണ് വാങ്ങാന്‍ അനുമതി നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പുതിയ വാഹനം വാങ്ങുന്നതിനെ ധനവകുപ്പ് എതിര്‍ത്തത്.
മാര്‍ച്ച് മൂന്നാം തീയതി ആണ് പുതിയ വാഹനത്തിനായി അഡ്വക്കറ്റ് ജനറല്‍ കത്തു നല്‍കിയത്. നിലവില്‍ ഉപയോഗിക്കുന്ന കാര്‍ 2017 ഏപ്രിലില്‍ വാങ്ങിയതാണെന്നും 86,552 കിലോമീറ്റര്‍ പിന്നിട്ടതിനാല്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നു എന്നും പുതിയ കാര്‍ വേണം എന്നും ആയിരുന്നു ആവശ്യം. മാര്‍ച്ച് 17ന് ഫയല്‍ ധനവകുപ്പിനു കൈമാറി.
അഞ്ചു വര്‍ഷം പോലും പൂര്‍ത്തിയാക്കാത്ത, 86,000 കിലോമീറ്റര്‍ മാത്രം സഞ്ചരിച്ച വാഹനം മാറ്റി പുതിയതു വാങ്ങണം എന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല എന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. വാഹനത്തിന് എന്തെങ്കിലും തകരാര്‍ ഉണ്ടെങ്കില്‍ പിഡബ്ല്യുഡി മെക്കാനിക്കല്‍ വിഭാഗവുമായി ബന്ധപ്പെട്ട് പരിഹരിക്കണം. വാഹനം ഉപയോഗിക്കുന്നതു സാമ്പത്തികമായി നഷ്ടമാണെങ്കില്‍ മാത്രം പിഡബ്ല്യുഡിയുടെ സര്‍ട്ടിഫിക്കറ്റ് സഹിതം പുതിയ വാഹനം വാങ്ങുന്നതിനുള്ള ശുപാര്‍ശ നല്‍കണമെന്നും ധനവകുപ്പ് പറഞ്ഞു.
വാഹനാപകടത്തില്‍ മരിച്ചയാള്‍ക്കെതിരെ പോലീസിന്റെ വിചിത്രകുറ്റപത്രം;മുഖ്യമന്ത്രിക്ക് ബന്ധുക്കളുടെ പരാതി
എന്നല്‍ വാഹനം വാങ്ങിക്കുന്നത് പരിഗണിക്കാവുന്നതാണ് എന്ന് നിയമമന്ത്രി നിലപാടെടുത്തു. ഫയല്‍ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ജൂണ്‍ 3ന് ഉത്തരവിട്ടു. മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് കാര്‍ വാങ്ങാന്‍ നിയമ സെക്രട്ടറി ഉത്തരവിറക്കിയത്.
ഇനി ഞങ്ങള്‍ കണ്ണുവെച്ചെന്ന് പറയരുത്..കണ്ണെടുക്കാനേ പറ്റുന്നില്ല;പച്ച സാരിയില്‍ സുന്ദരിയായി പ്രിയങ്ക
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് 33 ലക്ഷം രൂപ ചെലവാക്കിയാണ് പുതിയ കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്. ആറു മാസം മുമ്പ് വാങ്ങിയ കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകള്‍ക്ക് പുറമേയാണ് പുതിയ കാര്‍. കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ കാര്‍ണിവല്‍ സീരിസിലെ ലിമോസിന് കാറാണ് പുതുതായി വാങ്ങുന്നത്. കൂടുതല്‍ സുരക്ഷാ സംവിധാനമുള്ള വാഹനം എന്ന കാരണം പറഞ്ഞാണ് പുതിയ കാര്‍ വാങ്ങാനുള്ള തീരുമാനം.
സംസ്ഥാന പോലീസ് മേധാവിയുടെ ശുപാര്‍ശ പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് 33 ലക്ഷം മുടക്കി പുതിയ കിയ കാര്‍ണിവല്‍ 8എടി ലിമോസിന് പ്ലസ് 7 കാര്‍ വാങ്ങാന്‍ തീരുമാനിക്കുന്നത്. . ഇതുസംബന്ധിച്ച ആഭ്യന്തര സെക്രട്ടറി ടികെ ജോസിന്റെ ഉത്തരവ് ഈ മാസം 24ന് പുറത്തിറങ്ങി.