കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പരപ്പിച്ച് ആലപ്പുഴയിലെ ടെക്കികള്‍; കേന്ദ്രസര്‍ക്കാരിന്റെ ഒരു കോടി സമ്മാനം, ഇനി സൂം വേണ്ട

  • By Desk
Google Oneindia Malayalam News

കൊച്ചി: കൊറോണ കാലത്ത് സര്‍ക്കാര്‍-സ്വകാര്യ ഓഫീസ് ജോലികള്‍ ഏറെ ശ്രമകരമായിട്ടാണ് മുന്നോട്ട് പോകുന്നത്. കൂടിക്കാഴ്ചകള്‍ക്ക് സര്‍ക്കാരും സ്വകാര്യ കമ്പനികളും പ്രധാനമായും ആശ്രയിച്ചത് സൂം ആപ്ലിക്കേഷന്‍ ആയിരുന്നു. പരസ്പരം കണ്ട് ചര്‍ച്ചകള്‍ നടത്താനും നിര്‍ദേശങ്ങള്‍ നല്‍കാനുമുള്ള വഴി ഇതായിരുന്നു. എന്നാല്‍ സൂം ആപ്ലിക്കേഷന് സുരക്ഷിതത്വം പോര എന്ന് ആക്ഷേപമുയര്‍ന്നു. ഇന്ത്യയും ഗൂഗിളും ഈ ആശങ്ക പങ്കുവച്ചു.

n

തുടര്‍ന്നാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളോട് കേന്ദ്രസര്‍ക്കാര്‍ പുതിയ ആപ്ലിക്കേഷന്‍ ഒരുക്കാന്‍ ആവശ്യപ്പെട്ടത്. ഒട്ടേറെ സംഘങ്ങള്‍ പങ്കാളികളായി. എല്ലാവരെയും മറികടന്ന് ആദ്യം നേട്ടം കൈവരിച്ചത് ആലപ്പുഴയിലെ ജോയ് സെബാസ്റ്റിയന്‍ന്റെ നേതൃത്വത്തിലുള്ള ടെക്ജന്‍ഷ്യയായിരുന്നു. ഒരു കോടി രൂപയും മൂന്ന് വര്‍ഷത്തേക്കുള്ള കരാറുമാണ് സമ്മാനം.

വീഡിയോ കോണ്‍ഫറന്‍സിങിന് തദ്ദേശീയമായ സാങ്കേതിക വിദ്യ തയ്യാറാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇന്നവേഷന്‍ ചാലഞ്ച് പ്രഖ്യാപിച്ചത്. ടെക്ജന്‍ഷ്യ വികസിപ്പിച്ചെടുത്ത വീ കണ്‍സോള്‍ ആയിരിക്കും ഇനി ഇന്ത്യയുടെ വീഡിയോ കോണ്‍ഫറന്‍സിങ് മാധ്യമം.

പുതിയ ആപ്പില്‍ വിവിധ വീഡിയോ റെസലൂഷന്‍ സാധ്യമാകണം, എല്ലാ ഉപകരണത്തിലും പ്രവര്‍ത്തിക്കണം, ഒട്ടേറെ പേരുമായി ഒരു സമയം കോണ്‍ഫറന്‍സ് സാധ്യമാകണം തുടങ്ങി വിവിധ ആവശ്യങ്ങളാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം മുന്നോട്ടുവച്ചത്. ചേര്‍ത്തലയിലെ ടെക്ജന്‍ഷ്യ എന്ന സ്ഥാപനത്തിന്റെ മേധാവിയായ ജോയ് സെബാസ്റ്റിയന്‍ പാതിരപ്പള്ളി സ്വദേശിയാണ്.

ബിഹാറില്‍ മഹാസഖ്യം പൊളിഞ്ഞു; സഖ്യകക്ഷി മുന്നണി വിട്ട് ബിജെപി പാളയത്തിലേക്ക്, കോണ്‍ഗ്രസിന് തിരിച്ചടിബിഹാറില്‍ മഹാസഖ്യം പൊളിഞ്ഞു; സഖ്യകക്ഷി മുന്നണി വിട്ട് ബിജെപി പാളയത്തിലേക്ക്, കോണ്‍ഗ്രസിന് തിരിച്ചടി

English summary
New Video Conferencing tool created by Alappuzha Tech Team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X