കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'800 രൂപയും ചെലവും ബത്തയും കൂട്ടിയാലും ശമ്പളം കുറവ്, വിവരമില്ലായ്മയ്ക്ക് കൈയ്യടിക്കരുത്', മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആർടിസിയെ ലാഭത്തിലാക്കാം എന്ന വാക്കുകളോടെ കഴിഞ്ഞ ദിവസം സോഷ്യൽ ഒരു കുറിപ്പ് വൈറലായിരുന്നു. 800 രൂപയും ചെലവും ദിവസക്കൂലിയായി തന്നാൽ ഞങ്ങൾ ലാഭം ഉണ്ടാക്കിത്തരാം എന്ന് പറയുന്ന കുറിപ്പ് ഒരു സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു പങ്കിട്ടത്. കെഎസ്ആർടിസി എംഡിയെ അഭിസംബോധന ചെയ്ത് സേവ് കെഎസ്ആർടിസി എന്ന ഹാഷ് ടാഗോടെ എഴുതിയ കുറിപ്പ് നിരവധി പേർ പങ്കിടുകയും ചെയ്തു.

എന്നാൽ ഇപ്പോഴിതാ സ്വകാര്യ ബസ് ജീവനക്കാരന്റെ കുറിപ്പിന് മറുപടിയുമായി മറ്റൊരു കുറിപ്പാണ് ഇപ്പോൾ പ്രചരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ വിവിധ പേജുകളിലടക്കം പ്രചരിക്കുന്ന കുറിപ്പ് ആരാണ് എഴുതിയതെന്ന് വ്യക്തമല്ല. ആ 800 രൂപയും ചെലവും ബത്തയും കൂട്ടിയാലും ഞങ്ങളുടെ ശമ്പളം കുറവാണെന്നാണ് പോസ്റ്റിലെ ഉള്ളടക്കം, വായിക്കാം

1


'ഓണത്തിന് മുൻപുള്ള 2 മാസം ഒരു രൂപ സാലറി പോലും ഇല്ലാതെ ഇവിടെ എല്ലാ ജീവനക്കാരും ഡ്യൂട്ടി ചെയ്തത്. അന്നു ഈ പറയുന്ന ജീവനക്കാരുടെ കുടുംബങ്ങളും വളരെ മോശമായ സാഹചര്യങ്ങളിൽ കൂടെ കടന്ന് പോയത്. അന്നു പ്രതികരിക്കാതെ ഇരുന്ന പലരും ഇപ്പൊൾ ഇതു മാസ് ആക്കി ഇട്ടതിലെ ഉദ്ദേശ ശുദ്ധി മനസ്സിലാകുന്നില്ല . എന്താ കെഎസ്ആര്‍ടിസി ജീവനക്കാരും കുടുംബക്കാരും മനുഷ്യരല്ലേ'.

'മമ്മൂട്ടി അതിനെതിരേയും പറഞ്ഞിരുന്നെങ്കില്‍': ദിലീപ് വിഷയത്തില്‍ ആരും മിണ്ടിയില്ല: ബൈജു കൊട്ടാരക്കര'മമ്മൂട്ടി അതിനെതിരേയും പറഞ്ഞിരുന്നെങ്കില്‍': ദിലീപ് വിഷയത്തില്‍ ആരും മിണ്ടിയില്ല: ബൈജു കൊട്ടാരക്കര

2


'ഇവർ പറഞ്ഞ കണക്ക് വെച്ച് നോക്കിയാൽ: ഈ പറയുന്ന 800 രൂപയും ചിലവും ദിവസക്കൂലിയും താഴെ പറഞ്ഞ ബത്ത കൂട്ടിയാൽ കിട്ടുന്ന സാലറി, ഇതിന്റെ 80% പോലും ഇതിലെ പലർക്കും സാലറി ഇല്ല. 800 രൂപ സാലറി, 17,500 രൂപ കളക്ഷൻ ഉള്ള വണ്ടിയിൽ 5000 പോയിട്ട് 12,500 / 100 = 125 × 5 = 625 . ഇതു തന്നെ ആയി 1425 .ഇവിടുത്തെ പല കണ്ടക്ടർമാർക്കും സാലറി 20,000 ത്തിൽ താഴെയാണ്. 1425 * 30 = 42,750 . ഇവിടെ ഡ്രൈവറുടെ സാലറി പോലും 30,000 ആ റേഞ്ച് ആണ്. പിന്നെ പഴയ പോലെ പെൻഷൻ ഇല്ല എന്ന കാര്യം ഒക്കെ പോസ്റ്റ് മുതലാളി അറിഞ്ഞു കാണില്ല'.

ജയസൂര്യ അടുത്ത പടത്തിന് 'മുഹമ്മദ്'എന്ന് പേരിടാൻ തയ്യാറാകുമോ? കാസയ്ക്ക് വായടപ്പിച്ച മറുപടിയുമായി നടൻജയസൂര്യ അടുത്ത പടത്തിന് 'മുഹമ്മദ്'എന്ന് പേരിടാൻ തയ്യാറാകുമോ? കാസയ്ക്ക് വായടപ്പിച്ച മറുപടിയുമായി നടൻ

3


' ഇതിലും താഴെ ആണ് മറ്റ് പല ജീവനക്കാരുടെയും സാലറി. ഇത്തരം വിവരമില്ലായ്മ നിറഞ്ഞ പോസ്റ്റ്കൾ share ചെയ്തു ഇപ്പൊൾ ഉള്ള കടം ഇരട്ടി ആക്കാതെ ഇരുന്നാൽ മതി. ഇതു Save KSRTC അല്ല.കെഎസ്ആര്‍ടിസിയെ ഇല്ലാതാക്കാൻ ആണ്. അതിനു കൈ അടിയ്ക്കാൻ വേറെ കുറേ പേരും. പിന്നെ ഈ പറഞ്ഞ വ്യക്തി കെഎസ്ആര്‍ടിസി സ്വിഫ്റ്റിൽ ആളെ വിളിച്ചത് അറിഞ്ഞില്ലേ. നമുക്ക് പോസ്റ്റ് ഇടാൻ മാത്രമല്ലേ അറിയൂ'.

4


'കേരളത്തിൽ ബംഗാളിക്ക് കിട്ടുന്ന തുകയേക്കാളും കുറവാണ് ശമ്പളം കിട്ടത്താപ്പോൾ കെഎസ്ആര്‍ടിസി ജീവനക്കാരൻ കുടുംബ പുലർത്താൻ ഓവർ ഡ്യൂട്ടി ചെയ്യുമ്പോൾ കിട്ടുന്ന ദിവസക്കൂലി ആയ 900 രൂപ കഴിഞ്ഞ 6 വർഷം കൊണ്ട് ആയുസ് എത്താതെ പിടഞ്ഞ് വീണ് മരിച്ചവർ ആയിരത്തിന് മുകളിലായി ഇന്നലെ ഒരാൾ മരിച്ചതോടെ ഈ ആഴ്ചയിലെ ക്വോട്ടാ തികച്ചു. 67 പേർ ആത്മഹത്യ ചെയ്തു.പിന്നെ നിങ്ങളോട് ആരാ പറഞ്ഞത് കളക്ഷൻ കുറവാണ് എന്ന് ?'

പ്രണയം തുറന്നുപറഞ്ഞു; മഞ്ജുവാര്യര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, വെളിപ്പെടുത്തി സംവിധായകന്‍പ്രണയം തുറന്നുപറഞ്ഞു; മഞ്ജുവാര്യര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, വെളിപ്പെടുത്തി സംവിധായകന്‍

English summary
New Viral Note Explaining The Plight Of KSRTC Employees Goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X