കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിരുകളില്ലാത്ത കാരുണ്യ സ്പർശം; പാലിയേറ്റീവ് പരിചരണ വഴിയിൽ വേറിട്ട ചിന്തയുമായി നാട്ടുചോല

  • By Sreejith Kk
Google Oneindia Malayalam News

വടകര:പാലിയേറ്റിവ് പരിചരണ രംഗത്ത് വ്യത്യസ്തത പുലർത്തുകയാണ് തിരുവള്ളൂർ പഞ്ചായത്തിലെ ചെമ്മരത്തൂർ,മേക്കോത്ത്,കപ്പള്ളി,സന്തോഷ് മുക്ക് പ്രദേശങ്ങളിലെ ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മയായ നാട്ടുചോല.അൻപതിലധികം അംഗങ്ങളുള്ള ഈ കൂട്ടായ്മയിലെ ഓരോ അംഗവും മാസം തോറും നിശ്ചിത തുക നാട്ടുചോലയിലൂടെ ദുരിതങ്ങളാലും,രോഗങ്ങളാലും വേദനിക്കുന്നവർക്ക് കൈമാറുന്ന പാലിയേറ്റിവ് പരിചരണ പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

paliative

ദുരിതമനുഭവിക്കുന്നവരുടെ വീടുകളിലെത്തി മരുന്ന്,
ഭക്ഷണം,വസ്ത്രം,ജീവനോപകരണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്തു ചെയ്യുക എന്നതാണ് കൂട്ടായ്മയുടെ പ്രവർത്തന രീതി.ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പാലിക്കേണ്ട സൂഷ്മതയും,സുതാര്യതയും കർമ്മ പഥങ്ങളിലെ നിശ്ശബ്ദതയും കരുതലോടെ സൂക്ഷിക്കുന്ന ഈ സൗഹൃദ സംഘം മതിലുകളില്ലാത്ത സ്നേഹവും,പരസ്പര സഹവർത്തിത്വവും ദൈനം ദിന ജീവിതത്തിന്റെ ഭാഗമായ പ്രാഥമിക കടമകൾ മാത്രമാണെന്ന ആശയമാണ് മുന്നോട്ട് വെക്കുന്നത്.

സമൂഹമാകെ ഒരു കുടുംബമെന്ന കാഴ്ചപ്പാടിലൂന്നിയുള്ള
ഈ പുതിയ പ്രവർത്തനത്തിന് നാടിന്റെ വിവിധ തലങ്ങളിലുള്ള മനുഷ്യ സ്നേഹികളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് കൂട്ടായ്മ പ്രവർത്തകർ പറഞ്ഞു.പരിപാടിയുടെ തുടക്കമെന്ന നിലയിൽ പ്രവർത്തകർ സ്വരൂപിച്ച ആദ്യ മൂലധനം തിരുവള്ളൂർ,ചെറുവണ്ണൂർ പഞ്ചായത്തുകളിൽ ആരംഭിക്കുന്ന ക്രസന്റ് തണൽ ഡയാലിസിസ് സെന്ററിന് നൽകികൊണ്ട് തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.മോഹനൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.

ദോക്‌ലാമിനെ തൊട്ടുകളിക്കേണ്ട, അത് ഞങ്ങളുടേതാണ്, ഇന്ത്യ പാഠം പഠിച്ചെന്ന് കരുതുന്നുവെന്ന് ചൈനദോക്‌ലാമിനെ തൊട്ടുകളിക്കേണ്ട, അത് ഞങ്ങളുടേതാണ്, ഇന്ത്യ പാഠം പഠിച്ചെന്ന് കരുതുന്നുവെന്ന് ചൈന

വിവാഹ വേദികളിൽ നിന്നും സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത സംഭവം; കേസ്സന്വേഷണം വനിതാ സിഐയ്ക്ക്വിവാഹ വേദികളിൽ നിന്നും സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത സംഭവം; കേസ്സന്വേഷണം വനിതാ സിഐയ്ക്ക്

English summary
new ways open in paliative care;vadakara nattuchola unite the youth for paliative care
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X