ആശങ്ക വേണ്ട... മഴ കുറയും, കനത്ത മഴ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രം!!
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴ ഉണ്ടാവില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എങ്കിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും നീരിക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ആലപ്പുഴയിൽ മഴ ശക്തമാകുകയാണ്. ആലുവ, ചാലക്കുടി, കാലടി മേഖലകളിൽ നിന്ന് വെള്ളം ഇറങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഡാമുകളിലും ജലനിരപ്പ് കുറഞ്ഞു വരുന്നുണ്ട്.
യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. വെളിച്ചം മങ്ങുന്നതിന് മുമ്പായി കഴിയാവുന്നടുത്തോളം പേരെ രക്ഷപ്പെടുത്താനായി സൈന്യവും, മത്സ്യതൊഴിലാളികളും, സന്നദ്ധ പ്രവർത്തകരും പരിശ്രമിക്കുകയാണ്. 19 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും. അതിനുശേഷം മഴയുടെ അളവില്‍ കുറവുണ്ടാകും.

ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ 11 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് കാണുന്നതെന്നും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടതുപോലെ അതിശക്തമായ മഴ ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഔദ്യോഗികമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പുകള്‍ മാത്രമേ ജനങ്ങള്‍ വിശ്വസിക്കാവൂ യെന്നും കെ സന്തോഷ് വ്യക്തമാക്കി. അതേസമയം എട്ട് ജില്ലയിലെ റെഡ് അലർട്ട് പിൻവലിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കോട്ടയം, തൃശൂർ, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട്. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications