India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവത്സരത്തിൽ നിയന്ത്രണം കടുപ്പിക്കുന്നു; പുറത്തിറങ്ങിയാൽ പിടി വീഴും; ആൾക്കൂട്ടം അനുവദിക്കില്ല

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സരം കണക്കിലെടുത്ത് ഇന്ന് രാത്രികാല നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും. പൊലീസ് ശക്തമായ പരിശോധനയും നിരീക്ഷണവും നടത്തും. പത്ത് മണിക്ക് ശേഷം കനത്ത നിയന്ത്രണം ഇന്ന് സ്വീകരിക്കും.

ആൾക്കൂട്ടങ്ങൾ ഒത്ത് ചേരുന്ന ഒരു പരിപാടിയും ഇന്ന് പത്ത് മണിക്ക് ശേഷം അനുവദിക്കില്ല. ഹോട്ടലുകളും റസ്റ്റോറൻറുകളും ബാറുകളും ക്ലബ്ബുകളും പത്ത് മണിയോടെ അടക്കണം. ദേവാലയങ്ങളും നിയന്ത്രണത്തിൽ ഉൾപ്പെടും.

അത്യാവശ്യകാര്യങ്ങൾക്ക് മാത്രം ആളുകൾക്ക് പുറത്തിറങ്ങാം. അത്തരത്തിൽ പുറത്ത് ഇറങ്ങുന്നവർ സാക്ഷ്യപത്രം കയ്യിൽ കരുതണം എന്ന കടുത്ത നിർദ്ദേശവും ഉണ്ട്.

1

അതേസമയം, കോവിഡ് സാഹചര്യം കണക്കിലെടുത്തുളള രാത്രികാല നിയന്ത്രണങ്ങൾ വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ഇന്നലെ പിഴ അടക്കമുള്ള കടുത്ത നടപടികൾ മിക്കയിടങ്ങളിലും പൊലീസ് ഒഴിവാക്കിയിരുന്നു. ജനുവരി 2 വരെ, രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം. നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ജനുവരി രണ്ടു വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ നടത്താൻ കഴിയില്ല.

ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ സൈനികന്‍ പ്രദീപിന്റെ വീട്ടില്‍ സാന്ത്വനമായി മുഖ്യമന്ത്രിയെത്തിഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ സൈനികന്‍ പ്രദീപിന്റെ വീട്ടില്‍ സാന്ത്വനമായി മുഖ്യമന്ത്രിയെത്തി

1

ആൾക്കൂട്ട പരിപാടികൾ ഈ സമയത്ത് അനുവദിക്കില്ല. അത്തരത്തിൽ അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കരുതണം എന്ന നിർദ്ദേശമാണ് മുന്നോട്ട് വെയ്ക്കുന്നത്. ബാറുകൾ, ക്ലബുകൾ, ഹോട്ടലുകൾ, റസ്‌റ്ററന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി 50 ശതമാനമായി തുടരും.

2

ഇന്ന് പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കലക്ടർമാർ മതിയായ അളവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. ഇതിന് സർക്കാർ ഉത്തവ് വന്നിരുന്നു. അതേസമയം, നിയന്ത്രണങ്ങളിൽ നിന്ന് ശബരിമല, ശിവഗിരി തീർഥാടനങ്ങളെയും തീർഥാടകരെയും ഒഴിവാക്കിയിരുന്നു. ഇവർക്ക് ഇളവ് ലഭിക്കും.

2

എന്നാൽ, ആരോഗ്യ വകുപ്പ് മന്ത്രി ഇതു സംബന്ധിച്ച നിർദ്ദേശം സംസ്ഥാനത്തിന് ഇന്നലെ നൽകിയിരുന്നു. ഒമൈക്രോൺ വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ പുതുവത്സരാഘോഷം കരുതലോടെ വേണമെന്നാണ് മന്ത്രി വീണാ ജോർജ് നിർദേശിച്ചത്. കടകൾ, ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പോകുന്നവരും ജാഗ്രത പുലർത്തണം.

2

ചുരുങ്ങിയ ദിവസം കൊണ്ട് വേഗത്തിൽ പടരുന്ന വകഭേദമാണ് ഒമൈക്രോൺ. മുതിർന്ന പൗരന്മാരും അനുബന്ധ രോഗമുള്ളവരും കേരളത്തിൽ കൂടുതലുള്ളതിനാൽ മരണ സാധ്യതയുണ്ട്. വാക്‌സീൻ എടുത്തവർക്ക് ഗുരുതരാവസ്ഥ കുറവാണെങ്കിലും അതു നൽകുന്ന പ്രതിരോധ ശേഷി മറി കടക്കാനും രണ്ടാമതും വൈറസ് ബാധിക്കാനും മറ്റു വകഭേദങ്ങളെക്കാൾ സാധ്യതയുണ്ട്.

2

ഓഫീസുകൾ, തൊഴിലിടങ്ങൾ, സ്കൂളുകൾ, മാർക്കറ്റുകൾ, കടകൾ, പൊതുഗതാഗത ഇടങ്ങൾ എന്നിവിടങ്ങളിൽ എല്ലാം വായു സഞ്ചാരം ഉറപ്പാക്കണം. കടകളിൽ അകലം പാലിക്കണം. ആൾക്കൂട്ടത്തിൽ പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം എന്നും മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ, രാജ്യത്തെ സാഹചര്യവും കേസുകളുടെ വർധനവാണ് കാണിക്കുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,154 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

cmsvideo
  Controversies that Pinarayi government faced in 2021 | Oneindia Malayalam
  2

  268 മരണങ്ങളും സ്ഥിരീകരിച്ചിരുന്നു. 82,402 പേരാണ് നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.
  ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 3,48,22,040 ആയി. ആകെ മരണസംഖ്യ 4,80,860 ആണ്. അതേ സമയം, രാജ്യത്തെ ഒമൈക്രോൺ കേസുകൾ 961 ആയി ഉയർന്നു. മഹാരാഷ്ട്രയിലും ഡൽഹിയിലും ആണ് ഏറ്റവും കൂടുതൽ ഒമൈക്രോൺ രോഗ ബാധിതർ ഉളളത്.

  English summary
  New Year covid restrictions: Police are strictly tightening the night curfew in kerala.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X