തൃശൂരില്‍ നവജാത ശിശുവിനെ ബാഗില്‍ ഉപേക്ഷിച്ച നിലയില്‍
തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരിയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആറാഴ്ച മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ബാഗിനുള്ളിലാക്കി ഉപേക്ഷിക്കുകയായിരുന്നു.
രാവിലെ 9.30തോടെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതിനെതുടര്‍ന്ന് പൊലീസെത്തി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു.
വടക്കാഞ്ചേരിക്ക് അടുത്ത് പാറളിക്കാടിലെ മുസ്ലീം പള്ളിക്ക് സമീപമാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തട്ടുകടയ്ക്കു സമീപം ബാഗില്‍ കിടത്തിയ നിലയിലായിരുന്നു കുഞ്ഞ്. വസ്ത്രങ്ങളും പാലുകുപ്പിയും ബാഗിനുള്ളില്‍ തന്നെ വച്ചിരുന്നു.

കുഞ്ഞിനെ പൊലീസ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിശദമായ വൈദ്യപരിശേധന നടത്തിയ കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയെ ഏറ്റെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരുകയാണ്


Click it and Unblock the Notifications