കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ഡിപിഐയുടെ വധഭീഷണി നേരിട്ട നവദമ്പതികളെ കാണിനില്ല; മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മിശ്രവിവാഹം ചെയ്തതിന്റേ പേരില്‍ വധഭീഷണിനേരിടുന്ന വിവരം കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു തിരുവനന്തപുരം സ്വദേശികളായ നവദമ്പതികള്‍ പുറംലോകത്തെ അറിയിച്ചത്. വധുവിന്റെ ബന്ധുക്കളും എസ്ഡിപിഐക്കാരുമാണ് ഭീഷണിപ്പെടുത്തുന്നതെന്ന് ദമ്പതികള്‍ ആരോപിച്ചിരുന്നു.

തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ ഹാരിസണും ഭാര്യ ഷഹാനയുമാണ് ഭീഷണി നേരിടുന്നു കാര്യം വെളിപ്പെടുത്തിയത്. തന്നെയും തന്റെ കുടുംബാംഗങ്ങളേയും ഷഹാനയേയും ഒന്നടങ്കം കൊല്ലുമെന്നാണ് നിരന്തരമായ ഫോണ്‍വിളികളിലൂടെ എസ്ഡ്പിഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നത് എന്നാണ് ഹാരിസണ്‍ വ്യക്തമാക്കിയത്. അതേ സമയം ഭീഷണി നേരിട്ട ഇരുവരേയും കണാനില്ലാത്തത് ആശങ്കകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.

വിവാഹിതരായാത്

വിവാഹിതരായാത്

ഏറെ നാളായി പ്രണയിത്താലിയിരുന്ന ഹാരിസണ്‍ ഷഹാനയും രണ്ടു ദിവസം മുമ്പാണ് വിവാഹിതരായാത്. വിവാഹത്തിന് ശേഷം വിവാഹ ഫോട്ടോ ഹാരിസണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുയും ചെയ്തിരുന്നു. ചിലര്‍ ഈചിത്രം ദുരുദ്ദേശത്തോടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

 വധഭീഷണി

വധഭീഷണി

തുടര്‍ന്നാണ് ഇരുവര്‍ക്കും നേരേ വധഭീഷണിയുണ്ടായതെന്ന് ഇവര്‍ ആരോപിക്കുന്നു. ഫോണിലൂടെയാണ് പ്രധാനമായും ഭീഷണികള്‍ വരുന്നതെന്നാണ് ഹാരിസണ്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ വ്യക്തമാക്കയിരിക്കുന്നത്.

കാണാനില്ല

കാണാനില്ല

ഇതിന് പിന്നാലെ ഇരുവരേയും കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇന്നലെ വൈകിട്ടാണ് ഹാരിസണെ കാണാനില്ലെന്ന പാരാതിയുമായി അദ്ദേഹത്തിന്റെ അച്ഛന്‍ ആറ്റിങ്ങല്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്.

പരാതി

പരാതി

മകളെ കാണാനില്ലെ പരാതി ഷഹാനയുടെ അമ്മ വളപട്ടണം പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. മകനെ കാണാനില്ലെന്ന പാരാതിക്ക് പുറമെ തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് കാണിച്ച് മറ്റൊരു പരാതിയും ഹാരിസണിന്റെ അച്ഛന്‍ പോലീസിന് നല്‍കിയിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് ലൈവ്

ഫെയ്‌സ്ബുക്ക് ലൈവ്

നവദമ്പതികളുടെ ഫെയ്‌സ്ബുക്ക് ലൈവ് ചിലര്‍ കേരള പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഹാരിസണിന്റെ ഫോണ് സ്വിച്ച് ഓഫ് ആയതിനാല്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല എന്നാണ് പോലീസ് നല്‍കുന്ന വിവരം. തൃശൂരില്‍ വെച്ചാണ് ഹാരിസണ്‍ന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരിക്കുന്നത്.

സ്വിച്ച് ഓഫ്

സ്വിച്ച് ഓഫ്

ഹാരിസണ്‍ന്റെ ഫോണിലേക്ക് അവസാനാമായി വന്ന ഫോണ്‍കോളുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍. ഷഹാനയുടെ ഫോണിനേയും ചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിക്കുന്നുണ്ട്. വധഭീഷണി ഉയര്‍ത്തി ധാരാളം കോളുകള്‍ വരുന്ന സാഹചര്യത്തില്‍ ഹാരിസണ്‍ ഫോണ്‍ മനഃപ്പൂര്‍വ്വം സ്വിച്ച് ഓഫ് അക്കിയതാവും എന്നാണ് സൂചന.

ഭാര്യയുടെ വീട്ടുകാര്‍

ഭാര്യയുടെ വീട്ടുകാര്‍

എസ്ഡിപിഐ പ്രവര്‍ത്തകരില്‍ നിന്നും ഭാര്യയുടെ വീട്ടുകാരില്‍ നിന്നും വധഭീഷണയുണ്ടെന്ന് വ്യക്തമാക്കുന്നു ഹാരിസണ്‍ന്റേയും ഷഹാനയുടേയും ഫെയ്‌സ്ബുക്ക് ലൈവ് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

മതവും ജാതിയും

മതവും ജാതിയും

ജാതിയും മതവും നോക്കാതെയാണ് തങ്ങള്‍ വിവാഹിതരായതെന്ന് ഇരുവരും പറയുന്നു. മതവും ജാതിയും തങ്ങള്‍ക്കിടയിലില്ലെന്നും സ്നേഹം മാത്രമാണുള്ളതെന്നും ഹാരിസണും ഷഹാനയും വ്യക്തമാക്കിയിരുന്നു. ഷഹാനയുടെ ബന്ധുക്കളും എസ്ഡിപിഐ പ്രവര്‍ത്തകരുമാണ് ഭീഷണിപ്പെടുത്തുന്നതെന്ന് ഇരുവരും ആരോപിച്ചു.

മറ്റൊരു കെവിന്‍

മറ്റൊരു കെവിന്‍

എസ്ഡിപിഐ പ്രവര്‍ത്തകരായ ഷംസി, നിസാര്‍ എന്നിവരാണ് ഭീഷണിപ്പെടുത്തിയത്. കൊല്ലുമെന്നായിരുന്നു ഭീഷണിയെന്ന് ഇരുവരും പറയുന്നു. തന്നെ മാത്രമല്ല, വീട്ടുകാരെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ഹാരിസണ്‍ പറയുന്നു. മറ്റൊരു കെവിനാകാന്‍ താല്‍പ്പര്യമില്ലെന്നും ഹാരിസണ്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു.

ക്വട്ടേഷന്‍

ക്വട്ടേഷന്‍

ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്ന് ഷഹാന പറഞ്ഞു. മതവും ജാതിയും തങ്ങള്‍ക്കിടയിലില്ല. സ്നേഹം മാത്രമാണുള്ളത്. എന്തിനാണ് തങ്ങളെ കൊല്ലാന്‍നോക്കുന്നത്. മതം മാറാന്‍ തങ്ങള്‍ രണ്ടുപേരും തീരുമാനിച്ചിട്ടില്ല. എന്റെ ഭര്‍ത്താവ് എന്നെ മതം മാറ്റിയിട്ടില്ല. ഭര്‍ത്താവിനെയും കുടുംബക്കാരെയും കൊല്ലാന്‍ എസ്ഡിപിഐക്കാര്‍ ക്വട്ടേഷന്‍ കൊടുത്തിരിക്കുകയാണ്. ഹാരിസണിന്റെ കൂടെ ജീവിക്കണമെന്നും തങ്ങളെ ജീവിതം ഇല്ലാതാക്കരുതെന്നും ഷഹാനയും ഫെയ്‌സ്ബുക്ക് ലൈവില്‍ വ്യക്തമാക്കിയിരുന്നു.

ഫെയ്സ്ബുക്ക് ലെെവ്

നവദമ്പതികളുടെ ഫെയ്സ്ബുക്ക് ലെെവ്

English summary
newly married couple missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X