ചുംബിയ്ക്കാനും പ്രണയിക്കാനും പ്രണയിച്ച് കെട്ടാനും കേരളം വിടേണ്ടി വരുമോ?
ചെറുപുഴ: കേരളത്തില്‍ പ്രണയിച്ച് വിവാഹം കഴിയ്ക്കുന്നവര്‍ക്കൊക്കെ കഷ്ടകാലമാണോ? കോഴിക്കോട്ടെ ഗൗതമിനും അന്‍ഷിതയ്ക്കും പിന്നാലെ കണ്ണൂരിലും പ്രണയിച്ച് വിവാഹിച്ചവര്‍ക്ക് ഭീഷണി. ഭീഷണിയെത്തുടര്‍ന്ന് നവദമ്പതിമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കണ്ണൂര്‍ പ്രാപ്പോയില്‍ കക്കോട്ടെ മൂലക്കാരന്‍ ബിനീഷ് (24) ഭാര്യ ഐശ്വര്യ (19) എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് അടുത്തിടെയാണ് ഇവര്‍ വിവാഹിതരായത്. എന്നാല്‍ ദമ്പതിമാര്‍ കഞ്ചാവ് കേസില്‍ കുടുങ്ങി. തുടര്‍ന്നായിരുന്നു ആത്മഹത്യ ശ്രമം.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഭാര്യ പിതാവും സിഐ ആയ അമ്മവനും എതിരെ ബിനീഷ് കേസ് നല്‍കിയിയിരുന്നുയ യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കിയതാണെന്നും ആരോപണമുണ്ട്. ബിനീഷിന്റെ ബൈക്കില്‍ കഞ്ചാവ് കൊണ്ടുവച്ച ശേഷം എക്‌സൈസിനെ വിവരമറിയിച്ച് പിടിപ്പിയ്ക്കുകയായിരുന്നുവത്രേ. ബിനീഷിന്റെ ഭാര്യ തന്നെയാണ് ആരോപണവുമായി രംഗത്തെത്തിയത്.

കേസില്‍ റിമാന്റിലായിരുന്ന ബിനീഷ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. വെകുന്നേരമായിട്ടും ഇരുവരും ഉറക്കമുണരാതിരുന്നത് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കളാണ് ഉറക്കഗുളിക കഴിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത്. ഉറക്കഗുളിക അമിതമായി കഴിച്ച് ആത്മഹത്യ്ക്ക് ശ്രമിച്ചതാണെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമാക്കി. ചെറുപുഴ ആശുപത്രിയിലാണ ്ദമ്പതിമാരെ പ്രവേശിപ്പിച്ചത്. സദാചാര പൊലീസിനെതിരെ ചുംബന സമരം നടത്തിയ നാടാണ് കേരളം. ഇനി പ്രണയിക്കാനും സമാധാനത്തോടെ ജീവിയ്ക്കാനും സമരം നടത്തേണ്ടി വരുമോ എന്ന് കാത്തിരുന്നു കാണാം.












Click it and Unblock the Notifications