Get Updates
Get notified of breaking news, exclusive insights, and must-see stories!

പികെ ശശിക്കെതിരെ ആരോപണവുമായി മാധ്യമപ്രവര്‍ത്തക; ' അധിക്ഷേപിച്ചു... തീവ്രത അളക്കാനാണോ വന്നത്?'

ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ശശിക്കെതിരെ ആരോപണവുമായി മാധ്യമപ്രവര്‍ത്തക എംജി രേണുക. തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായി ശശിയോട് ചോദ്യം ചോദിച്ചപ്പോള്‍ അദ്ദേഹം തന്നെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് രേണുക പറയുന്നത്. തന്റെ മാധ്യമപ്രവര്‍ത്തന ജീവിതത്തിലെ മോശം അനുഭവമാണ് ഇത് എന്നും അവര്‍ പറഞ്ഞു.

ന്യൂസ് 18 കേരളം ചാനലിലാണ് രേണുക ജോലി ചെയ്യുന്നത്. രാഷ്രീയ അഭയം തേടി മുന്നണി മാറുമ്പോള്‍ പറഞ്ഞ വസ്തുതാ വിരുദ്ധമായ കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ 'തീവ്രത' അളക്കാനാണോ വന്നത് എന്ന് അധിക്ഷേപിച്ചുകൊണ്ട് ഭീഷണിയുടെ സ്വരം ഉയര്‍ത്തുകയായിരുന്നു പികെ ശശി ചെയ്തത് എന്ന് രേണുക പറയുന്നു. രേണുകയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം..

MG Renuka

'കഴിഞ്ഞ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിലായിരുന്നു. അതിന്റെ ഭാഗമായി ഒറ്റപ്പാലത്ത് എത്തിയപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ഥി പി കെ ശശിയില്‍ നിന്നുണ്ടായത് മോശം അനുഭവമാണ്. തെരഞ്ഞെടുപ്പ് രംഗത്ത് കാട്ടേണ്ട മര്യാദകള്‍ പാലിച്ചു തന്നെ ആയിരുന്നു എന്റെ ചോദ്യങ്ങള്‍. വി ഡി സതീശനെ നിലപാടുകളുടെ രാജകുമാരനെന്ന് പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍, ലൈംഗിക ആരോപണത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയത് പി കെ ശശി തന്നെ ആണ്.

സിപിഎമ്മിലെ നികൃഷ്ട ജീവികള്‍ ഫാബ്രിക്കേറ്റ് ചെയ്ത ആരോപണങ്ങള്‍ ആണെന്നും. ആ ആരോപണങ്ങള്‍ പ്രതിപക്ഷം ഏറ്റെടുത്തില്ലെന്നും ശശി പറഞ്ഞു. രാഷ്രീയ അഭയം തേടി മുന്നണി മാറുമ്പോള്‍ പറഞ്ഞ വസ്തുതാ വിരുദ്ധമായ കാര്യം ചൂണ്ടിക്കാട്ടുക മാത്രമാണ് അപ്പോള്‍ ഞാന്‍ ചെയ്തത്. 'തീവ്രത' അളക്കാനാണോ വന്നത് എന്ന് അധിക്ഷേപിച്ചുകൊണ്ട് ഭീഷണിയുടെ സ്വരം ഉയര്‍ത്തുകയായിരുന്നു പി കെ ശശി.

അത് കേട്ട് ചിരിച്ച നേതാക്കള്‍ ഉള്‍പ്പെടെ ഉള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ പെരുമാറ്റം എന്നെ ഭയപ്പെടുത്തി. 20 വര്‍ഷത്തോളം ആകുന്ന മാധ്യമ പ്രവര്‍ത്തനത്തിലെ ഏറ്റവും മോശം അനുഭവം ആയിരുന്നു ഇത്. ചുറ്റും കൂടി നിന്ന പ്രവര്‍ത്തകരുടെ ഇടയില്‍ ഭയപ്പാട് പുറത്ത് കട്ടാതെ സൈന്‍ ഓഫ് കൂടി എടുത്ത് മടങ്ങിയത് വലിയ വെല്ലുവിളി ആയിരുന്നു. ഒരു പൊതുതിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്തു പോലും ഇതാണ് സമീപനമെന്നത് ആശങ്കയോടെയാണ് കാണുന്നത്.

വനിതാ മാധ്യമ പ്രവര്‍ത്തകയെ ഒരു സ്ഥാനാര്‍ഥി പൊതുമധ്യത്തില്‍ അധിക്ഷേപിച്ചു ഭീഷണിണിപ്പെടുത്തിയ ഈ അധഃപതിച്ച പ്രവര്‍ത്തിയെ സമൂഹ മാധ്യമത്തില്‍ ആഘോഷിക്കുന്നവര്‍ ഉയര്‍ത്തുന്ന ഭീഷണിയും ചെറുതല്ല. എന്തൊക്കെ സംഭവിച്ചാലും മാധ്യമപ്രവര്‍ത്തനമാണ് എന്റെ മേഖല. ചോദ്യം ചോദിച്ചുകൊണ്ടേ ഇരിക്കും. ഭയപ്പെട്ട് പിന്മാറില്ല'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+