Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് തൂക്കാം തൂക്കാതെയുമിരിക്കാം! ന്യൂസ് 18 വോട്ട് വൈബ് എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത് ഇങ്ങനെ

കേരളത്തില്‍ പത്ത് വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് യുഡിഎഫ് ഭരണം പിടിച്ചേക്കുമെന്ന് ന്യൂസ് 18 വോട്ട് വൈബ് എക്‌സിറ്റ് പോള്‍ ഫലം. ശക്തമായ പോരാട്ടമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നടന്നത് എന്ന് വ്യക്തമാക്കുന്നതാണ് സര്‍വ്വേ ഫലം. 140 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് 71 സീറ്റുകളാണ് വേണ്ടത് എന്നിരിക്കെ യുഡിഎഫിന് കുറഞ്ഞത് 70 സീറ്റുകള്‍ ലഭിക്കാമെന്നും അത് 80 വരെ പോയേക്കാം എന്നുമാണ് ന്യൂസ് 18 സര്‍വ്വേ ഫലം പ്രവചിക്കുന്നത്.

ഭരണകക്ഷിയായ എല്‍ഡിഎഫിന് കേവല ഭൂരിപക്ഷത്തിനോട് അടുത്ത സീറ്റുകള്‍ ലഭിക്കാനുളള സാധ്യതയും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. എല്‍ഡിഎഫിന് 58 മുതല്‍ 68 സീറ്റുകള്‍ വരെ ലഭിക്കാനാണ് സാധ്യത പറയുന്നത്. അതേസമയം 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെ പോയ ബിജെപി ഇക്കുറി നേട്ടമുണ്ടാക്കാനുളള സാധ്യതയും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

News 18 Vote Vibe Exit Poll

ബിജെപിക്ക് 0 മുതല്‍ 4 വരെ സീറ്റുകള്‍ ആണ് ന്യൂസ് 18 വോട്ട് വൈബ് എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്. ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെയുമിരിക്കാം, അതല്ലെങ്കില്‍ ബിജെപിയുടെ സീറ്റ് നേട്ടം ചരിത്രത്തില്‍ ആദ്യമായി 4 വരെയും പോകാം എന്നാണ് സര്‍വ്വേ ഫലം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+