കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരിൽ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചേലക്കര സെന്റ് ജോര്‍ജ്ജ് പഴയ പള്ളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം. അനുകൂല കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വൈകിട്ട് പള്ളിയില്‍ സസ്യാ പ്രാര്‍ത്ഥനയ്ക്ക് എത്തിയതായിരുന്നു.എന്നാല്‍ വിധിയില്‍ പ്രതിഷേധിച്ച് യാക്കോബായ വിഭാഗം വിശ്വാസികള്‍ ഇവരെ തടയാനായി സംസ്ഥാന പാതയിലുള്ള ഗെയ്റ്റില്‍ നിലയുറപ്പിക്കുകയായിരുന്നു. വിധിയില്‍ പ്രതിഷേധിച്ച് പള്ളിയില്‍ പ്രവേശിക്കാന്‍ വന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തെ തടയാനാണ് യാക്കോബായ വിഭാഗത്തിന്റെ നീക്കം നടന്നത്.

ഇരു വിഭാഗത്തിനും മദ്ധ്യേ പോലീസ് നിലയുറപ്പിച്ചതിനാല്‍ സംഘര്‍ഷം ഒഴിവായി. യാക്കോബായ വിഭാഗം വിശ്വാസികള്‍ പളളിയുടെ പ്രധാന ഗേറ്റില്‍ നിലയുറപ്പിച്ചതോടെ തര്‍ക്കം രൂക്ഷമായി. തങ്ങള്‍ കൊടുത്ത അപ്പീല്‍ പരിഗണിക്കാനിരിക്കെ വന്ന വിധി യാക്കോബായ വിഭാഗത്തിന്റെ ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് തൃശൂര്‍ ഭദ്രാസനാധിപന്‍ ഡോ ഏലിയാസ് മോര്‍ അത്താനാസിയോസ്, അങ്കമാലി സഹായമെത്രാപ്പോലീത്ത അന്തിമിയോസ് എന്നിവര്‍ ആരോപിച്ചു. തുടര്‍ന്ന് പള്ളി ഗെയ്റ്റില്‍ യാക്കോബായ വിഭാഗം സന്ധ്യാ നമസ്‌ക്കാരം നടത്തി. ഇരു വിഭാഗങ്ങള്‍ തമ്മിലുളള തര്‍ക്കത്തെ തുടര്‍ന്ന് 1974 മുതല്‍ പള്ളി റിസീവര്‍ ഭരണത്തിലാണ്.

orthodox

ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ തൃശൂര്‍ ഭദ്രസനാധിപന്‍ ഡോ.ഏലിയാസ് മാര്‍ അത്താനാസിയേസ്, അങ്കമാലി സഹായമെത്രാന്‍ അന്തി മിയോസ് എന്നിവര്‍ പള്ളികവാടത്തില്‍ പ്രതിഷേധിച്ച് ഇരുന്നപ്പോള്‍.

എറണാകുളം ജില്ലാകോടതിയില്‍നിന്നു അനുകൂല വിധിയെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികള്‍ വികാരി ഫാദര്‍.കെ പി.ഐസക്കിന്റെ നേതൃത്വത്തിലാണ് കാതോലിക്കേറ്റ് സെന്ററില്‍ നിന്നും പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയത്. എന്നാല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ പോലീസ്‌റവന്യൂ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ വികാരിയും, ഏഴു ശുശ്രൂഷകരും പളളിയില്‍ കയറാമെന്നുള്ള ധാരണയിലെത്തി. എന്നാല്‍ യാക്കോബായ വിഭാഗം പിന്മാറാന്‍ തയ്യാറാവാത്തതിനാല്‍ സ്‌പെഷല്‍ വില്ലേജ് ഓഫീസറായ ഹഫ്‌സാ അമീര്‍ താക്കോല്‍ കൈമാറിയില്ല.

orthodox 2

ചേലക്കര സെന്റ് ജോര്‍ജ് പഴയ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഉണ്ടായ അനുകൂല കോടതിവിധിയില്‍ പ്രതിഷേധിച്ച് പളളിയ്ക്കു മുന്നില്‍ തടിച്ചുകൂടിയ യാക്കോബായ വിഭാഗം വിശ്വാസികള്‍

കോടതി വിധി ഉണ്ടായിട്ടും മതിയായ സംരക്ഷണം നല്‍കാതെ ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിച്ചത് കോടതി വിധിയുടെ ലംഘനമാണെന്ന് ഫാ.കെ പി ഐസക്ക് പറഞ്ഞു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിനുള്ള അനുകൂല വിധിയില്‍ യാക്കോബായ വിഭാഗത്തിന്റെ അപ്പീല്‍ 19 നാണ് പരിഗണിക്കുക. അത് വരെ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ പ്രവേശിപ്പിക്കാതിരിക്കാനാണ് യാക്കോബായ പക്ഷത്തിന്റെ നീക്കം. വിധിയുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസിന്റെ നിയന്ത്രണത്തിലാണ് പളളി. ഗുരുവായൂര്‍ എ സി പി ശിവദാസ്, ചേലക്കര സിഐ സി വിജയകുമാരന്‍ എന്നിവരുടെ നേതൃത്ത്വത്തിലുളള പോലീസ് സംഘമാണ് സംഘര്‍ഷം നിയന്ത്രിച്ചത്. സംഭവത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

English summary
news about orthodox yaccobaya conflict in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X