
'സുരേഷ് ഗോപിയുടെ ജനപിന്തുണയിൽ വിറളിപൂണ്ടവർ'; രാഷ്ട്രീയമായി നേരിടുമെന്ന് ബിജെപി
തിരുവനന്തപുരം; സുരേഷ് ഗോപി പാർട്ടി വിടുമെന്നത് വ്യാജ പ്രചരണമാണെന്ന് ബി ജെ പി. സുരേഷ് ഗോപിയുടെ ജനപിന്തുണയിൽ വിറളിപൂണ്ടാണ് ഇത്തരം അധമശക്തികൾ അസത്യ പ്രചരണം നടത്തുന്നത്. ഇവർക്കെതിരെ ബി ജെ പി നിയമനടപടികൾ സ്വീകരിക്കും. ബി ജെ പിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇനിയും സജീവമായി തുടരുമെന്ന് സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്. കേരളത്തിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെസുരേന്ദ്രനും സുരേഷ് ഗോപിയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്നും ബി ജെ പി പ്രസാതവനയിൽ പറഞ്ഞു.
പ്രസ്താവനയുടെ പൂർണരൂപം; 'മലയാളത്തിന്റെ മഹാനടനും ഭാരതീയ ജനതാ പാർട്ടിയുടെ ആരാധ്യനായ നേതാവുമായ സുരേഷ് ഗോപിക്കും ബി ജെ പി നേതൃത്വത്തിനുമെതിരെ സിപിഎം-ജിഹാദി ഫ്രാക്ഷൻ പ്രകാരം ചില മഞ്ഞ മാദ്ധ്യമങ്ങൾ വ്യാജപ്രചരണം നടത്തുകയാണ്. സുരേഷ് ഗോപിയുടെ ജനപിന്തുണയിൽ വിറളിപൂണ്ടാണ് ഇത്തരം അധമശക്തികൾ അസത്യ പ്രചരണം നടത്തുന്നത്. ഇവർക്കെതിരെ ഭാരതീയ ജനതാ പാർട്ടി നിയമനടപടികൾ സ്വീകരിക്കും.
രാജ്യസഭാ എം പിയായിരുന്നപ്പോഴും അല്ലാതിരുന്നപ്പോഴും സുരേഷ് ഗോപി ജനങ്ങൾക്ക് വേണ്ടി നടത്തിയ സേവന പ്രവർത്തനങ്ങൾ കക്ഷി-രാഷ്ട്രീയ ഭേദമന്യേ മലയാളികൾ അംഗീകരിച്ചിട്ടുള്ളതാണ്. ബി ജെ പിയുടെ പ്രവർത്തനങ്ങളിൽ ഇനിയും സജീവമായി തുടരുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി കഴിഞ്ഞു. തന്നെ കുറിച്ചുള്ള വാർത്തകൾ ദുഷ്ടലാക്കോടെയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും സുരേഷ്ഗോപിയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും. പാർട്ടി പ്രവർത്തകരിലും അനുഭാവികളിലും ആശയക്കുഴപ്പമുണ്ടാക്കാൻ വേണ്ടി ചില കോണുകളിൽ നിന്നും സൃഷ്ടിക്കുന്ന ഇത്തരം ജൽപനങ്ങൾ ബി ജെ പി പ്രവർത്തകർ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യും'.
31 പേര് കളംമാറിയാല്‍ സര്‍ക്കാര്‍ വീഴും; 37 പേരുണ്ടെങ്കില്‍ ശിവസേന തകരും, മഹാരാഷ്ട്ര ചിത്രം
താൻ ബി ജെ പി വിടുമെന്ന വാർത്തകൾക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടെന്നായിരുന്നു സുരേഷ് ഗോപി നേരത്തേ പ്രതികരിച്ചത്. ബി ജെ പി വിട്ട് എങ്ങോട്ടുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഉറച്ച് പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വീണ്ടും രാജ്യസഭാംഗമായി പരിഗണിക്കാത്തതിൽ സുരേഷ് ഗോപിക്ക് അതൃപ്തി ഉണ്ടെന്നും ഉടൻ അദ്ദേഹം സജീവ രാഷ്ട്രീയ പ്രവർത്തനം ഒഴിവാക്കും എന്നുമായിരുന്നു വാർത്തകൾ.
അഹാന കൃഷ്ണയുടെ ബിക്കിനി ഫോട്ടോഷൂട്ട്;വാട് എ ഹോട്ടിയെന്ന് ആരാധകർ.. വൈറൽ