ചാനല്‍ ചര്‍ച്ചയില്‍ കത്തോലിക്കാ സഭയെ പൊളിച്ചടുക്കി അവതാരകന്... ഈ വീഡിയോ കാണൂ
തിരുവനന്തപുരം: മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസില്‍ കോടതി വിധി പറഞ്ഞ സംഭവം ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ പ്രധാനം. മുസ്ലീം വര്‍ഗ്ഗീയതയായിരുന്നു പലരും എടുത്തുകാണിച്ച സംഭവം. ജോസഫ് മാഷുടെ നടപടിയും ശരിയായിരുന്നില്ലെന്ന് ഒരു വിഭാഗം വാദിച്ചു.
എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചയില്‍ അവതാരകനായ വിനു വി ജോണ്‍ കത്തോലിക്ക സഭയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത് ഏറെ ശ്രദ്ധേയമായി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിക്കൊണ്ടിരിയ്ക്കുകയാണ്.

സീറോ മലബാര്‍ സഭയുടെ വക്താവായ പോള്‍ തേലക്കാട്ട് ആയിരുന്നു ചര്‍ച്ചയില്‍ ഉണ്ടായിരുന്നത്. ഇസ്ലാമിക ഭീകര കേരളത്തിലെ ജനങ്ങളിലും കടന്നു വന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് കൈവെട്ട് സംഭവം എന്നാണ് പോള്‍ തേലക്കാട്ട് പറഞ്ഞത്.
വാര്‍ത്താ അവതാരകനായാല്‍ ഇങ്ങനെ തന്നെ വേണംവിനു അല്ല.. ഇപ്പൊ വിനു സർ എന്നു വിളിക്കാൻ തോന്നുന്നു.. നിങ്ങൾ പൊളിച്ചടുക്കി സർ...
Posted by മൈക്കാട് ഷാജി 4 എവര്‍ on Friday, 1 May 2015
ഇത് അവതാരകനായ വിനു വി ജോണിനെ ശരിയ്ക്കും ചൊടിപ്പിച്ചു. അത് പറയാനുള്ള എന്ത് അവകാശമാണ് കത്തോലിയ്ക്കാ സഭയ്ക്കുള്ളതെന്നായിരുന്നു മറു ചോദ്യം. കൈവെട്ടിയവരേക്കാള്‍ ക്രൂരമായി ആ മനുഷ്യനേയും ആ കുടുംബത്തേയും ദ്രോഹിച്ച കത്തോലിയ്ക്കാ സഭയ്ക്ക് അത് പറയാന്‍ നാവ് പൊന്തുന്നതില്‍ തനിയ്ക്ക് അത്ഭുതം തോന്നുന്നു എന്നായിരുന്നു അവതാരകന് പറഞ്ഞത്.
തുടര്‍ന്നും വിശദീകരണവുമായി എത്തിയ പോള്‍ തേലക്കാട്ടിനെ രൂക്ഷമായ ഭാഷയില്‍ തന്നെ വിനു വി ജോണ്‍ വിമര്‍ശിയ്ക്കുകയായിരുന്നു. ക്രൈസ്തവര്‍ ആരുടേയെങ്കിലും മേല്‍ ഒരു തരി മണ്ണ് പോലും വാരിയിട്ടില്ലെന്ന് പറഞ്ഞ് പോള്‍ തേലക്കാട്ട് തന്റെ ഭാഗം ന്യായീകരിയ്ക്കാന്‍ ശ്രമിച്ചു. കോടതി കുറ്റ വിമുക്തനാക്കിയിട്ടും ജോസഫ് മാഷെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ വൈകിയതിനേയും വിനു വി ജോണ്‍ രൂക്ഷമായി വിമര്‍ശിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications