കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാനല്‍ ചര്‍ച്ചയില്‍ കത്തോലിക്കാ സഭയെ പൊളിച്ചടുക്കി അവതാരകന്‍... ഈ വീഡിയോ കാണൂ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസില്‍ കോടതി വിധി പറഞ്ഞ സംഭവം ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ പ്രധാനം. മുസ്ലീം വര്‍ഗ്ഗീയതയായിരുന്നു പലരും എടുത്തുകാണിച്ച സംഭവം. ജോസഫ് മാഷുടെ നടപടിയും ശരിയായിരുന്നില്ലെന്ന് ഒരു വിഭാഗം വാദിച്ചു.

എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചയില്‍ അവതാരകനായ വിനു വി ജോണ്‍ കത്തോലിക്ക സഭയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത് ഏറെ ശ്രദ്ധേയമായി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിക്കൊണ്ടിരിയ്ക്കുകയാണ്.

Vinu V John

സീറോ മലബാര്‍ സഭയുടെ വക്താവായ പോള്‍ തേലക്കാട്ട് ആയിരുന്നു ചര്‍ച്ചയില്‍ ഉണ്ടായിരുന്നത്. ഇസ്ലാമിക ഭീകര കേരളത്തിലെ ജനങ്ങളിലും കടന്നു വന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് കൈവെട്ട് സംഭവം എന്നാണ് പോള്‍ തേലക്കാട്ട് പറഞ്ഞത്.

വാര്‍ത്താ അവതാരകനായാല്‍ ഇങ്ങനെ തന്നെ വേണം

വിനു അല്ല.. ഇപ്പൊ വിനു സർ എന്നു വിളിക്കാൻ തോന്നുന്നു.. നിങ്ങൾ പൊളിച്ചടുക്കി സർ...

Posted by മൈക്കാട് ഷാജി 4 എവര്‍ on Friday, 1 May 2015

ഇത് അവതാരകനായ വിനു വി ജോണിനെ ശരിയ്ക്കും ചൊടിപ്പിച്ചു. അത് പറയാനുള്ള എന്ത് അവകാശമാണ് കത്തോലിയ്ക്കാ സഭയ്ക്കുള്ളതെന്നായിരുന്നു മറു ചോദ്യം. കൈവെട്ടിയവരേക്കാള്‍ ക്രൂരമായി ആ മനുഷ്യനേയും ആ കുടുംബത്തേയും ദ്രോഹിച്ച കത്തോലിയ്ക്കാ സഭയ്ക്ക് അത് പറയാന്‍ നാവ് പൊന്തുന്നതില്‍ തനിയ്ക്ക് അത്ഭുതം തോന്നുന്നു എന്നായിരുന്നു അവതാരകന്‍ പറഞ്ഞത്.

തുടര്‍ന്നും വിശദീകരണവുമായി എത്തിയ പോള്‍ തേലക്കാട്ടിനെ രൂക്ഷമായ ഭാഷയില്‍ തന്നെ വിനു വി ജോണ്‍ വിമര്‍ശിയ്ക്കുകയായിരുന്നു. ക്രൈസ്തവര്‍ ആരുടേയെങ്കിലും മേല്‍ ഒരു തരി മണ്ണ് പോലും വാരിയിട്ടില്ലെന്ന് പറഞ്ഞ് പോള്‍ തേലക്കാട്ട് തന്റെ ഭാഗം ന്യായീകരിയ്ക്കാന്‍ ശ്രമിച്ചു. കോടതി കുറ്റ വിമുക്തനാക്കിയിട്ടും ജോസഫ് മാഷെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ വൈകിയതിനേയും വിനു വി ജോണ്‍ രൂക്ഷമായി വിമര്‍ശിച്ചു.

English summary
News anchor criticised Catholic Church in Kerala Hand Chopping case; video viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X