വീട്ടുജോലിക്കാരിയെ ഓട്ടോയില്‍ കടത്താന്‍ നോക്കിയ കൊച്ചമ്മയുടെ ഉദ്ദേശ്യമെന്ത്? സംഭവത്തില്‍ ദുരൂഹത
വീട്ടുടമസ്ഥയ്ക്കൊപ്പം ഓട്ടോയില്‍ യാത്ര ചെയ്ത ജോലിക്കാരി റോഡിലേക്ക് ചാടി, സിനിമ കാണിക്കാനെന്ന വ്യാജേന കൊണ്ടു പോയത് എങ്ങോട്ട്, നാട്ടുകാര്‍ ഇടപെട്ടതോടെ പൊലീസുമെത്തി, ദുരൂഹത നീങ്ങാതെ ആലുവയിലെ സംഭവം.
ആലുവ: സിനിമ കാണിക്കാനെന്നും പറഞ്ഞ് ഉടമസ്ഥ വീട്ടുജോലിക്കാരിയെ ബലമായി വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി. ഓട്ടോയില്‍ നിന്നും ചാടിയ ജോലിക്കാരി പരുക്കേറ്റ് ചികിത്സയിലാണ്.വീട്ടുജോലിക്കാരിയെ ഓട്ടോയില്‍ കടത്താന്‍ നോക്കിയ കൊച്ചമ്മയുടെ ഉദ്ദേശ്യമെന്ത്, നാട്ടുകാര്‍ ഇടപെട്ടതോടെ സംഗതി പുലിവാലായി.
കിഴക്കെ കടുങ്ങല്ലൂര്‍ അമ്പലം കവലയിലാണ് ദുരൂഹത നിറഞ്ഞ സംഭവം നടന്നത്. കോഴിക്കോട് സ്വദേശിയായ വീട്ടുജോലിക്കാരിയെയാണ് സിനിമ കാണിക്കാനെന്ന വ്യാജേന വീട്ടുടമസ്ഥ പുറത്തേക്ക് കൊണ്ടുപോയത്.

നാട്ടുകാര്‍ക്ക് സംശയം
ഓട്ടോയില്‍ നിന്നും യുവതി ചാടിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയം തോന്നിയ നാട്ടുകാര്‍ ഇവരെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. നാട്ടുകാരും വീട്ടുടമസ്ഥയും തമ്മില്‍ വാക്കേറ്റമായിനെത്തുടര്ന്ന് പോലീസിനെ വിളിച്ചു.

പോലീസ് എത്തിയില്ല
വീട്ടുടമസ്ഥയെയും കൂടെയുള്ളവരെയും തടഞ്ഞുവെച്ച് നാട്ടുകാര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചുവെങ്കിലും പോലീസ് സ്ഥലത്തെത്തിയില്ല.

സ്പെഷല്‍ ബ്രാഞ്ചില്‍ നിന്നും ആളെത്തി
പോലീസ് സ്റ്റേഷനില്‍ നിന്നും ആളെത്താത്തതിനെത്തുടര്ന്ന് വിവരം സ്പെഷല്‍ ബ്രാഞ്ചില്‍ അറിയിച്ചു. സ്പെഷല്‍ ബ്രാഞ്ചില്‍ നിന്നും എത്തിയ ഉദ്യോഗസ്ഥര്‍ വീട്ടുജോലിക്കാരിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വീട്ടുടമസ്ഥയുടെ നിര്‍ദേശ പ്രകാരം ഒരു യുവാവ് ഇരു ചക്ര വാഹനത്തില്‍ പിന്തുടര്‍ന്നിരുന്നുവെന്ന് യുവതി പറഞ്ഞു.

ദുരൂഹത?
സിനിമ കാണിക്കാനെന്ന വ്യാജേന യുവതിയെ എങ്ങോട്ടു കൊണ്ടുപോകാനായിരുന്നു വീട്ടുടമസ്ഥയുടെ പദ്ധതിയെന്ന കാര്യത്തിലെ ദുരൂഹത ഇപ്പോഴും തുടരുകയാണ്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications