തട്ടിയെടുത്തത് 30 കോടി; വ്യാജ സിനിമാ നിര്‍മാതാവിനെ അറസ്റ്റ് ചെയ്തു
സിനിമാ നിര്‍മാതാവെന്ന് അവകാശപ്പെട്ട് വിവിധ ആള്‍ക്കാരില്‍ നിന്നായി 30 കോടിയോളം രൂപ തട്ടിയെടുത്ത ജിജോ മാത്യുവിനെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി: സിനിമാ താരങ്ങള്‍ക്കൊപ്പം നില്ക്കുന്ന ഫോട്ടോ കാണിച്ച് കോടികള്‍ തട്ടിയ ആളെ പോലീസ് പിടികൂടി. സിനിമാ നിര്‍മാതാവെന്ന് അവകാശപ്പെട്ടാണ് പലരില്‍ നിന്നുമായി പണം തട്ടിയെടുത്ത ജിജോ മാത്യുവിനെയാണ് ഇടുക്കി പോലീസ് അറസ്റ്റു ചെയ്തത്. സിനിമാ നിര്‍മാണത്തില്‍ പങ്കാളിയാക്കാമെന്ന വാഗ്ദാനം നല്‍കിയാണ് ഇയാള്‍ ആള്‍ക്കാരെ പറ്റിക്കുന്നത്. സിനിമാ നിര്‍മാണവും റിയല്‍ എസ്റ്റേറ്റും മറയാക്കിയാണ് ഇയാള്‍ ആള്‍ക്കാരെ വീഴ്ത്തുന്നത്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോ കാണിച്ച് സിനിമാ നിര്‍മാതാവാണെന്ന് സ്വയം അവകാശപ്പെടും.
ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി രക്താര്‍ബുദ രോഗി ഉള്‍പ്പടെ മുപ്പതോളം പേരില്‍ നിന്നായി കോടികളാണ് ജിജോ മാത്യു തട്ടിയെടുത്തത്. ഇയാളുടെ തട്ടിപ്പിനിരയായ 19 ആള്ക്കാര് നല്കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാഞ്ചാലിമേട്ടിലെ ലൊക്കേഷനില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. 30 പേരില്‍ നിന്നായി 3 കോടിയിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഭാര്യയുടെ പേരിലുള്ള തിരിച്ചറിയല്‍ രേഖകളും മുദ്രപത്രവും ചെക്കും നല്‍കിയാണ് ഇയാള്‍ ആള്‍ക്കാരെ വിശ്വസിപ്പിക്കുന്നത്.

രക്താര്‍ബുദ രോഗം ബാധിച്ച രാജാക്കാട് വെള്ളാപ്പിളില് അനൂപ് ചികിത്സയ്ക്കായി കരുതി വെച്ച 20 ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തിരുന്നു. ഭൂമി വിറ്റ തുകയാണിത്. അനൂപിന്റെ വീട്ടില്‍ സ്ഥിര സന്ദര്‍ശനം നടത്തി വിശ്വാസ്യത നേടിയതിനു ശേഷം ഉടന്‍ മടക്കി നല്‍കാമെന്ന ഉറപ്പിലാണ് പണം കടം വാങിയത്. തുക എഴുതാത്ത ചെക്ക് ഉറപ്പിനായി നല്‍കിയിരുന്നു. എന്നാല്‍ പറഞ്ഞ സമയത്ത് തുക ലഭിക്കാതെ വന്നതോടെയാണ് അനൂപ് ചെക്കുമായി ബാങ്കിനെ സമീപിച്ചത്. പണമില്ലാത്തതിനാല്‍ ചെക്ക് മുടങ്ങി. കട്ടപ്പന സ്വദേശിയില്‍ നിന്ന് രാജാക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ ഓഹരി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 13 ലക്ഷം തട്ടിയെടുത്തത്. ഭൂമി നല്‍കാമെന്നു പറഞ്ഞ് പലരില്‍ നിന്നുമായി പണം കടം വാങ്ങിയിട്ടിണ്ട്. കൂടുതല്‍ പേര് ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications