കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിയെടുത്തത് 30 കോടി; വ്യാജ സിനിമാ നിര്‍മാതാവിനെ അറസ്റ്റ് ചെയ്തു

സിനിമാ നിര്‍മാതാവെന്ന് അവകാശപ്പെട്ട് വിവിധ ആള്‍ക്കാരില്‍ നിന്നായി 30 കോടിയോളം രൂപ തട്ടിയെടുത്ത ജിജോ മാത്യുവിനെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു.

Google Oneindia Malayalam News

ഇടുക്കി: സിനിമാ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ കാണിച്ച് കോടികള്‍ തട്ടിയ ആളെ പോലീസ് പിടികൂടി. സിനിമാ നിര്‍മാതാവെന്ന് അവകാശപ്പെട്ടാണ് പലരില്‍ നിന്നുമായി പണം തട്ടിയെടുത്ത ജിജോ മാത്യുവിനെയാണ് ഇടുക്കി പോലീസ് അറസ്റ്റു ചെയ്തത്. സിനിമാ നിര്‍മാണത്തില്‍ പങ്കാളിയാക്കാമെന്ന വാഗ്ദാനം നല്‍കിയാണ് ഇയാള്‍ ആള്‍ക്കാരെ പറ്റിക്കുന്നത്. സിനിമാ നിര്‍മാണവും റിയല്‍ എസ്റ്റേറ്റും മറയാക്കിയാണ് ഇയാള്‍ ആള്‍ക്കാരെ വീഴ്ത്തുന്നത്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോ കാണിച്ച് സിനിമാ നിര്‍മാതാവാണെന്ന് സ്വയം അവകാശപ്പെടും.

ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി രക്താര്‍ബുദ രോഗി ഉള്‍പ്പടെ മുപ്പതോളം പേരില്‍ നിന്നായി കോടികളാണ് ജിജോ മാത്യു തട്ടിയെടുത്തത്. ഇയാളുടെ തട്ടിപ്പിനിരയായ 19 ആള്‍ക്കാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാഞ്ചാലിമേട്ടിലെ ലൊക്കേഷനില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. 30 പേരില്‍ നിന്നായി 3 കോടിയിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഭാര്യയുടെ പേരിലുള്ള തിരിച്ചറിയല്‍ രേഖകളും മുദ്രപത്രവും ചെക്കും നല്‍കിയാണ് ഇയാള്‍ ആള്‍ക്കാരെ വിശ്വസിപ്പിക്കുന്നത്.

Priosn

രക്താര്‍ബുദ രോഗം ബാധിച്ച രാജാക്കാട് വെള്ളാപ്പിളില്‍ അനൂപ് ചികിത്സയ്ക്കായി കരുതി വെച്ച 20 ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തിരുന്നു. ഭൂമി വിറ്റ തുകയാണിത്. അനൂപിന്റെ വീട്ടില്‍ സ്ഥിര സന്ദര്‍ശനം നടത്തി വിശ്വാസ്യത നേടിയതിനു ശേഷം ഉടന്‍ മടക്കി നല്‍കാമെന്ന ഉറപ്പിലാണ് പണം കടം വാങിയത്. തുക എഴുതാത്ത ചെക്ക് ഉറപ്പിനായി നല്‍കിയിരുന്നു. എന്നാല്‍ പറഞ്ഞ സമയത്ത് തുക ലഭിക്കാതെ വന്നതോടെയാണ് അനൂപ് ചെക്കുമായി ബാങ്കിനെ സമീപിച്ചത്. പണമില്ലാത്തതിനാല്‍ ചെക്ക് മുടങ്ങി. കട്ടപ്പന സ്വദേശിയില്‍ നിന്ന് രാജാക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ ഓഹരി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 13 ലക്ഷം തട്ടിയെടുത്തത്. ഭൂമി നല്‍കാമെന്നു പറഞ്ഞ് പലരില്‍ നിന്നുമായി പണം കടം വാങ്ങിയിട്ടിണ്ട്. കൂടുതല്‍ പേര്‍ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.

English summary
Fake film producer arrested here on Wednesday. Jijo Mathew, who acted like a film producer and bring money from many people to join them with film producing. Idukki police got so many complaints about this.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X