കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു; യുവതിയുടെ നില ഗുരുതരം
കോവളത്ത് വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം. അതീവ ഗുരുതരാവസ്ഥയിലുള്ള യുവതിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: കോവളത്ത് വിദേശ വനിത ലൈംഗിക പീഡനത്തിനിരയായി. ജപ്പാന്‍ സ്വദേശിനിയാണ് ക്രൂരമായ പീഡിപ്പിക്കപ്പെട്ടത്. ഗുരുതരാവസ്ഥയിലുള്ള യുവതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിഷയത്തില്‍ കോവളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജപ്പാന്‍ സ്വദേശിനി ചിക്ക കയാമയാണ് പീഡനത്തിനിരയായത്. രക്തസ്രാവത്തെത്തുടര്‍ന്നു കോവളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില രൂക്ഷമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തിന് പിന്നില്‍ പ്രദേശവാസികളാണെന്നു സംശയമുണ്ട്. യുവതിയുടെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുന്നതിനാല്‍ പോലീസിന് മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.

സഞ്ചാരികളുടെ ഇഷ്ട സ്ഥലമായ കോവളത്തെത്തുന്ന വിദേശ വനിതകള്‍ക്ക് നേരെ മുന്‍പും ഇത്തരത്തില്‍ അതിക്രമങ്ങള്‍ നടന്നിട്ടുണ്ട്. നാടു കാണാനായി വിദേശത്തുനിന്നുമെത്തുന്നവരെ സ്വദേശികള്‍ സ്വീകരിക്കുന്ന രീതി മാറേണ്ടിയിരിക്കുന്നു. അന്യന്റെ സ്വകാര്യതയില്‍ ഒളിഞ്ഞു നോക്കി കപട സദാചാരം പ്രസംഗിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വന്നേ തീരൂ.












Click it and Unblock the Notifications