കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റുകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കണമെന്ന് പി ജയരാജന്‍

മാവോയിസ്റ്റുകളുടെ പേരില്‍ പ്രത്യക്ഷപ്പെടുന്നത് ചില കോമാളികളാണെന്നും മാവോയിസം എതിര്‍ക്കപ്പെടേണ്ട സിദ്ധാന്തമാണെന്നും പി ജയരാജന്‍ പറഞ്ഞു.

  • By Nihara
Google Oneindia Malayalam News

നിലമ്പൂര്‍ വനത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന് ആദരാഞ്ജലി അര്‍പ്പിച്ച ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജന്‍ പറഞ്ഞു. മാവോയിസ്റ്റുകളുടെ പേരില്‍ പ്രത്യക്ഷപ്പെടുന്നത് ചില കോമാളികളാണെന്നും മാവോയിസം എതിര്‍ക്കപ്പെടേണ്ട സിദ്ധാന്തമാണെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരില്‍ പോലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പോയ ബിനോയ് വിശ്വത്തിന്റെ നടപടിയെ ജയരാജന്‍ രൂക്ഷമായി വിമര്‍ശിച്ചു. ബിനോയ് വിശ്വത്തിനോട് നിലപാട് വ്യക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

 നിലപാട് വ്യക്തമാക്കണം

നിലപാട് വ്യക്തമാക്കണം

മാവോയിസ്റ്റുകളോട് യോജിക്കുന്നുണ്ടോയെന്ന് ബിനോയ് വിശ്വം വ്യക്തമാക്കണം. സമൂഹത്തിന് ഗുണം ചെയ്യാത്ത ആശയങ്ങളാണ് മാവോവാദികളുടേത്. സമൂഹത്തെ വഴി തെറ്റിക്കുന്ന ആശയങ്ങളാണ് മാവോയിസ്റ്റുകളുടേതെന്നും ജയരാജന്‍ പറഞ്ഞു.

 വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നു

വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നു

തീവ്രവാദ ആശയത്തിലൂടെ ആദിവാസികളെ വഴി തെറ്റിക്കാനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നതെന്ന് പി ജയരാജന്‍ പറഞ്ഞു. ഭൂമിയിലുള്ള ജനങ്ങളെ കാണാതെ ആകാശത്ത് ജീവിക്കുന്ന സ്വപ്‌ന ജീവികള്‍ പല പ്രഖ്യാപനങ്ങളും നടത്തുന്നുണ്ട്. സമൂഹത്തിന് യാതൊരുവിധ ഗുണവും ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ എതിര്‍ക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി തീരുമാന പ്രകാരമാണ് ബിനോയ് വിശ്വം

പാര്‍ട്ടി തീരുമാന പ്രകാരമാണ് ബിനോയ് വിശ്വം

പാര്‍ട്ടി തീരുമാന പ്രകാരമാണ് താന്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയതെന്ന് ബിനോയ് വിശ്വം പറഞ്ഞിരുന്നു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയാണ് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചത്.

 വിയോജിപ്പുണ്ട്

വിയോജിപ്പുണ്ട്

മാവോയിസ്റ്റുകളുടെ രാഷ്ട്രീയത്തോട് വിയോജിപ്പാണെന്ന് ബിനോയ് വിശ്വം മുന്‍പേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ് സഖാക്കളെ വെടി വെച്ചു വീഴ്ത്തരുത്. പാര്‍ട്ടി തീരുമാന പ്രകാരമാണ് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയതെന്നും അദ്ദേഹം മുന്‍പേ വ്യക്തമാക്കിയിരുന്നു.

English summary
"Maoists are trying to mislead the tribals. The CPI shoud make its stand clear on this issue," Jayarajan said. CPI had severely criticised the police action of killing Maoists in Nilambur forests. Though CPI later remained silent over the issue, its leaders including Binoy Viswam stood firm onthe stand that the encounter killings were wrong.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X