കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശ്ശൂരില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചു

വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് നടത്തിയ കലക്റ്ററേറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് യുഡിഎഫ് തൃശ്ശൂരില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.

  • By Nihara
Google Oneindia Malayalam News

തൃശ്ശൂര്‍: യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തൃശ്ശൂരില്‍ പുരോഗമിച്ചു വരികയാണ്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കലക്റ്ററേറ്റ് മാര്‍ച്ചിനിടെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. മാര്‍ച്ചിനിടെ അനില്‍ അക്കര എംഎല്‍എ യ്ക്ക് മര്‍ദനമേല്‍ക്കുകയും കൈയ്യൊടിയുകയും ചെയ്തിരുന്നു.

പാല്‍, പത്രം, ആശുപത്രി ബാങ്ക് സേവനങ്ങള്‍, പിഎസ്‌സി, സര്‍വകലാശാല പരീക്ഷകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ശബരിമല സീസണ്‍ ആയതിനാല്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങളെയും ഗുരുവായൂര്‍ ഏകാദശി പ്രമാണിച്ച് ക്ഷേത്ര പരിസരം, തിരുനാള്‍ നടക്കുന്ന പുത്തന്‍പള്ളി പരിസരം എന്നിവിടങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

harthal

വടക്കാഞ്ചേരി കേസ് അട്ടിമറിക്കാനാണ് നിലവിലെ അന്വേഷണസംഘം ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് കലക്റ്ററേറ്റ് മാര്‍ച്ച് നടത്തിയത്. പീഡനവിവരം വെളിപ്പെടുത്തിയിട്ട് നാളുകള്‍ ഏറെ കഴിഞ്ഞിട്ടും യുവതിയ്ക്ക് നീതി ലഭ്യമാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ആരോപണ വിധേയര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം അന്വേഷണസംഘം വെളിപ്പെടുത്തിയിരുന്നു. യുവതിയുടെ മൊഴി മാത്രം അടിസ്ഥാനമാക്കി പ്രതികള്‍ക്കതിരെ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും പോലീസ് സംഘം വ്യക്തമാക്കിയിരുന്നു.

English summary
The dawn-to-dusk hartal called by Congress in Thrissur district to protest against the police’s lathi charge on its workers during a march to the Collectorate on Friday has begun.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X