സമരം ചെയ്യണമെങ്കില്‍ വിസിക്ക് 10 ലക്ഷം കൊടുക്കണം
കേരള സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ നഷ്ടപരിഹാരവും പത്രക്കുറിപ്പില്‍ തിരുത്തും ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ വക്കീല്‍ നോട്ടീസ് അയച്ചു.
തിരുവനന്തപുരം: സമരം ചെയ്യണമെങ്കില്‍ വിസിക്ക് കാശു കൊടുക്കണം. കാശു മുടക്കിയാവുമ്പോള് ആരും സമരം ചെയ്യില്ലെന്ന് കരുതിയാവാം ഇത്തരം ഒരു ഉത്തരവ്. ഇപ്പോഴത്തെ പിള്ളേര് കാര്യം നടക്കും വരെ സമരം ചെയ്യുമെന്ന് പാവം വൈസ് ചാന്‍സിലര്‍ അറിഞ്ഞുകാണില്ല. 10 ലക്ഷം രൂപ നഷ്ട പരിഹാരവും പത്രക്കുറിപ്പില്‍ തിരുത്തും ആവശ്യപ്പെട്ട് വിസി നല്കിയ വക്കീല്‍ നോട്ടീസ് കണ്ടു കണ്ണു തള്ളിയ പിള്ളേര് സമരം അവസാനിപ്പിച്ചിട്ടൊന്നുമില്ല കേട്ടോ.
ഫീസ് വര്‍ധനവ്, യുജിസി റഗുലേഷനിലെ അപാകതകള്‍ പിന്‍വലിക്കുക, എത്തിക്കല്‍ കമ്മിറ്റി കൂടി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുക തുടങ്ങിയ പ്രശ്നങ്ങളുന്നയിച്ച് കാര്യവട്ടം ക്യാംപസില്‍ ഗവേഷക വിദ്യാര്‍ഥികള്‍ 43 ദിവസമായി സമരത്തിലാണ്. ഗവേഷണരംഗത്തെ പ്രശ്നങ്ങളുന്നയിച്ച് സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെയാണ് വൈസ് ചാന്‍സലര്‍ വക്കീല്‍ നോട്ടീസയച്ചത്. ക്യാംപസില്‍ നടത്തുന്ന സമരത്തെ സംബന്ധിച്ച വിസിയുടെ വാദം വസ്തുതാ വിരുദ്ധമാണെന്ന് കാണിച്ച് ക്യാംപസിലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പത്രക്കുറിപ്പിറക്കിയിരുന്നു. 15 ദിവസത്തിനകം നഷ്ടപരിഹാരവും തിരുത്തും നല്‍കിയില്ലെങ്കില്‍ വിസി നിയമനടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

നവംബര്‍ 5 ന് പ്രസിദ്ധീകരിച്ച തിരുവനന്തപുരം എഡിഷന് ദേശാഭിമാനിയില്‍ നല്കിയ വാര്‍ത്തയിലെ 3 വാചകങ്ങളാണ് വിസിയെ ചൊടിപ്പിച്ചത്. ഗവേഷണം രണ്ടുവര്‍ഷത്തേക്ക് നീട്ടാന്‍ 600 രൂപയായിരുന്നത് 1,70,000 രൂപയാക്കിയ നടപടിക്കെതിരെ സമരം ചെയ്യുന്നവരോടാണ് വിസി 10 ലക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. വക്കീല്‍ നോട്ടീസിനെതിരായി നിയമനടപടിയുമായി മുന്നോട്ട് പോവാനാണ് ഗവേഷകരുടെ തീരുമാനം. സമരം സര്‍വകലാശാല ആസ്ഥാനത്തേക്ക് മാറ്റി ശക്തമാക്കുമെന്ന് ക്യാംപസിലെ വിദ്യാര്‍ഥി മനേഷ് പറഞ്ഞു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications