കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരം ചെയ്യണമെങ്കില്‍ വിസിക്ക് 10 ലക്ഷം കൊടുക്കണം

കേരള സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ നഷ്ടപരിഹാരവും പത്രക്കുറിപ്പില്‍ തിരുത്തും ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ വക്കീല്‍ നോട്ടീസ് അയച്ചു.

Google Oneindia Malayalam News

തിരുവനന്തപുരം: സമരം ചെയ്യണമെങ്കില്‍ വിസിക്ക് കാശു കൊടുക്കണം. കാശു മുടക്കിയാവുമ്പോള്‍ ആരും സമരം ചെയ്യില്ലെന്ന് കരുതിയാവാം ഇത്തരം ഒരു ഉത്തരവ്. ഇപ്പോഴത്തെ പിള്ളേര്‍ കാര്യം നടക്കും വരെ സമരം ചെയ്യുമെന്ന് പാവം വൈസ് ചാന്‍സിലര്‍ അറിഞ്ഞുകാണില്ല. 10 ലക്ഷം രൂപ നഷ്ട പരിഹാരവും പത്രക്കുറിപ്പില്‍ തിരുത്തും ആവശ്യപ്പെട്ട് വിസി നല്‍കിയ വക്കീല്‍ നോട്ടീസ് കണ്ടു കണ്ണു തള്ളിയ പിള്ളേര്‍ സമരം അവസാനിപ്പിച്ചിട്ടൊന്നുമില്ല കേട്ടോ.

ഫീസ് വര്‍ധനവ്, യുജിസി റഗുലേഷനിലെ അപാകതകള്‍ പിന്‍വലിക്കുക, എത്തിക്കല്‍ കമ്മിറ്റി കൂടി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുക തുടങ്ങിയ പ്രശ്‌നങ്ങളുന്നയിച്ച് കാര്യവട്ടം ക്യാംപസില്‍ ഗവേഷക വിദ്യാര്‍ഥികള്‍ 43 ദിവസമായി സമരത്തിലാണ്. ഗവേഷണരംഗത്തെ പ്രശ്‌നങ്ങളുന്നയിച്ച് സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെയാണ് വൈസ് ചാന്‍സലര്‍ വക്കീല്‍ നോട്ടീസയച്ചത്. ക്യാംപസില്‍ നടത്തുന്ന സമരത്തെ സംബന്ധിച്ച വിസിയുടെ വാദം വസ്തുതാ വിരുദ്ധമാണെന്ന് കാണിച്ച് ക്യാംപസിലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പത്രക്കുറിപ്പിറക്കിയിരുന്നു. 15 ദിവസത്തിനകം നഷ്ടപരിഹാരവും തിരുത്തും നല്‍കിയില്ലെങ്കില്‍ വിസി നിയമനടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

strike

നവംബര്‍ 5 ന് പ്രസിദ്ധീകരിച്ച തിരുവനന്തപുരം എഡിഷന്‍ ദേശാഭിമാനിയില്‍ നല്‍കിയ വാര്‍ത്തയിലെ 3 വാചകങ്ങളാണ് വിസിയെ ചൊടിപ്പിച്ചത്. ഗവേഷണം രണ്ടുവര്‍ഷത്തേക്ക് നീട്ടാന്‍ 600 രൂപയായിരുന്നത് 1,70,000 രൂപയാക്കിയ നടപടിക്കെതിരെ സമരം ചെയ്യുന്നവരോടാണ് വിസി 10 ലക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. വക്കീല്‍ നോട്ടീസിനെതിരായി നിയമനടപടിയുമായി മുന്നോട്ട് പോവാനാണ് ഗവേഷകരുടെ തീരുമാനം. സമരം സര്‍വകലാശാല ആസ്ഥാനത്തേക്ക് മാറ്റി ശക്തമാക്കുമെന്ന് ക്യാംപസിലെ വിദ്യാര്‍ഥി മനേഷ് പറഞ്ഞു.

English summary
Kerala University Researchers have decided to defy the orders of vice-chancellor and to continue with the indefinite strike against the new regulations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X