വടക്കാഞ്ചേരി പീഡനം; ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു
വടക്കാഞ്ചേരി പീഡന വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.ഇരയുടെ പേര് വെളിപ്പെടുത്തിയതിന് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി പി കെ രാധാകൃഷ്ണനെതിരെ കേസെടുക്കുമെന്നും സൂചനയുണ്ട്.
വടക്കാഞ്ചേരി പീഡന വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ജയന്തനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസം തൃശ്ശൂര്‍ സ്വദേശിയായ യുവതി വെളിപ്പെടുത്തിയിരുന്നു.
ഇരയുടെ പേര് വെളിപ്പെടുത്തിയതിന് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി പി.കെ.രാധാകൃഷ്ണനെതിരെ കേസെടുക്കുമെന്നും സൂചനയുണ്ട്.

ഇക്കാര്യത്തില്‍ വനിതാ കമ്മീഷന്‍ രാധാകൃഷ്ണനോട് വിശദീകരണം ആവശ്യപ്പെടും. ബലാല്‍സംഗ ഇരയുടെ പേര് വെളിപ്പെടുത്തുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം 228 എ പ്രകാരം ഗുരുതരമായ കുറ്റവും നിയമ ലംഘനവുമാണ്. രാധാകൃഷ്ണനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഡി ജി പി ലോക്‌നാഥ് ബഹറയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications