കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക ക്രമക്കേട് ; വിജിലന്‍സ് അന്വേഷണത്തില്‍ ശ്രീലേഖ കുടുങ്ങുമോ?

സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളില്‍ ഇന്റലിജന്‍സ് മേധാവി ആര്‍ ശ്രീലേഖയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഗതാഗത വകുപ്പുമന്ത്രി എകെ ശശീന്ദ്രന്‍ ഉത്തരവിട്ടു.

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവി എഡിജിപി ആര്‍ ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഗതാഗത വകുപ്പു മന്ത്രി എകെ ശശീന്ദ്രന്‍ ഉത്തരവിട്ടു. ട്രാന്‍സ് പോര്‍ട്ട് കമ്മീഷണറായിരിക്കെ ശ്രീലേഖ നടത്തിയ ഇടപാടുകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് നടപടി. ഗതാഗത മന്ത്രിയുടെ ശുപാര്‍ശ അടങ്ങിയ ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി.

മുന്‍ ഗതാഗത വകുപ്പ് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയാണ് വകുപ്പുതല അന്വേഷണം നടത്തിയത്. നിയമം ലംഘിച്ചുള്ള സ്ഥലം മാറ്റം, അനധികൃത വിദേശയാത്ര, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വിഷയങ്ങളില്‍ ലഭിച്ച പരാതികള്‍ പരിശോധിച്ചാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. സ്ഥാനം ഒഴിഞ്ഞതിന് ശേഷവും മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനവും മൊബൈല്‍ ഫോണും ശ്രീലേഖ ഉപയോഗിച്ചിരുന്നു.

R Sreelekha

മാനദണ്ഡങ്ങള്‍ പാലിക്കാതെ 14 വാഹനങ്ങള്‍ മാറ്റി വാങ്ങി. റോഡ് സുരക്ഷാ ഫണ്ട് വകമാറ്റി ചെലവഴിച്ചു, വീട്ടിലേക്കുള്ള റോഡിന്റെ നിര്‍മാണത്തിനായി റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ചു തുടങ്ങിയ ആരോപണങ്ങളിലാണ് ടോമിന്‍ തച്ചങ്കരി വകുപ്പ് തല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും തുക ഉപയോഗിച്ച് വീട്ടിലേക്കുള്ള റോഡ് പുതുക്കിപ്പണിതത് വന്‍ വിവാദമായിരുന്നു.
English summary
A Vigilance enquiry has been recommended against ADGP R Sreelekha for alleged misuse of funds when she was the Transport Commissioner.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X