Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങളെ ബുദ്ധിമുട്ടിക്കാനില്ല ;കടയടപ്പ് സമരത്തില്‍ നിന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പിന്മാറി

കറന്‍സി പിന്‍വലിച്ചതില്‍ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന കടയടപ്പ് സമരത്തില്‍ നിന്നും പിന്മാറി.

തിരുവനന്തപുരം: കറന്‍സി പിന്‍വലിച്ചതില്‍ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന കടയടപ്പ് സമരത്തില്‍ നിന്നും പിന്മാറി. ധനകാര്യ വകുപ്പു മന്ത്രി തോമസ് ഐസകുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരത്തില്‍ നിന്നും പിന്മാറുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസറുദ്ദീന്‍ അറിയിച്ചു. വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. കടകള്‍ അടച്ചിട്ടാല്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലാകുമെന്ന് മനസ്സിലായതായും നസറുദ്ദീന്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടകരുടെ മണ്ഡലകാലം ആരംഭിക്കാനിരിക്കെ കടകള്‍ അടച്ചിടുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി വ്യാപാര മേഖലയെയും സാധാരണക്കാരെയും ഏറെ വലച്ചിരുന്നു. നോട്ട് പിന്‍വലിച്ചതിന് ശേഷം സംസ്ഥാനത്തെ ദൈനംദിന വ്യപാരം പാടേ തകര്‍ന്നു കിടക്കുകയാണ്. ആള്‍ക്കാര്‍ സാധനം വാങ്ങാന്‍ വരുമ്പോള്‍ ചില്ലറ കൊടുക്കാന്‍ കടക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. കടകളിലൊക്കെ കച്ചവടം വളരെ കുറവാണ്. കൈയ്യിലുള്ള പണം മാറ്റിയെടുക്കാനും അക്കൗണ്ടില്‍ നിന്ന് എടുക്കാനുമുള്ള ഓട്ടത്തിലാണ് ജനങ്ങള്‍. വ്യപാരികളുടെ കൈവശമുള്ള പണം പോലും മാറിയെടുക്കാന്‍ പറ്റാത്തത് വന്‍ പ്രതിസന്ധിക്ക് വഴി തെളിച്ചു. ഈ സാഹചര്യത്തിലാണ് കടകള്‍ അടച്ചിടാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്.

shop

ബാങ്കുകളിലും എടിഎമ്മിലും വേണ്ടത്ര പണം എത്തിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ജനങ്ങള്‍ ഇപ്പോഴും നെട്ടോട്ടത്തിലാണ്. അക്കൗണ്ടിലുള്ള പണം എടുത്ത് വിനിയോഗിക്കാന്‍ കഴിയാത്ത അവസ്ഥ. കൈയ്യിലുള്ള കാശിന് കേവലം കടലാസിന്റെ വിലയായത് നിമിഷ നേരെ കൊണ്ടാണ്. പണം മാറിയെടുക്കുന്നതിനായി നെട്ടോട്ടമോടുകയാണ് ജനങ്ങള്‍ ഇപ്പോഴും. ബാങ്കുകളിലും പോസ്റ്റ് ഓഫീസിലുമൊക്കെ വന്‍ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് കടയടപ്പു തീരുമാനവുമായി വ്യാപാരികള്‍ രംഗത്തെത്തിയത്. സമരം പിന്‍വലിച്ച തീരുമാനം ജനങ്ങള്‍ക്ക് ആശ്വാസമേകിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+