സംസ്ഥാനത്ത് ഇന്നും മഴ തുടരുന്നു. എന്നാല്‍ മഴയുടെ ശക്തി കുറയുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പാണ് ഉള്ളത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും ഇന്ന് വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ട് തേടുകയാണ്. പിവി അൻവർ കൂടി മത്സര രംഗത്തേക്ക് എത്തിയതോടെ പോരാട്ടം കടുപ്പമാകും. ഇന്നത്തെ മറ്റ് പ്രധാന വാര്‍ത്തകള്‍ അറിയാം...
Jun 02, 2025, 1:16 am IST
കാൾസണെ വീഴ്ത്തി ഗുകേഷ്
നോർവെ ചെസ്സിൽ മാഗ്നസ് കാൾസണെ വീഴ്ത്തി ഡി ഗുകേഷ്. ആറാം റൌണ്ടിലാണ് ഇന്ത്യൻ താരം വിജയം കണ്ടത്. ക്ലാസിക്കൽ ഫോർമാറ്റിൽ ഗുകേഷ് ആദ്യമായാണ് കാൾസണെ തോൽപ്പിക്കുന്നത്. തോറ്റ നിരാശയിൽ ബോർഡിൽ ഇടിച്ചാണ് കാൾസൺ കളം വിട്ടത്.
Jun 01, 2025, 11:44 pm IST
അഫ്ഗാനുമായി ബന്ധം മെച്ചപ്പെടുത്താൻ പാകിസ്ഥാൻ
നയതന്ത്രബന്ധം ശക്തിപ്പെടുത്താൻ അഫ്ഗാനിസ്ഥാനുമായി ചർച്ച നടത്തി പാകിസ്ഥാൻ. ഇരുരാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാർ തമ്മിലാണ് ചർച്ച നടത്തിയത്. നേരത്തെ ചൈനയുടെ മധ്യസ്ഥതയിലും ചർച്ച നടന്നിരുന്നു.
Jun 01, 2025, 10:45 pm IST
വമ്പൻ കഞ്ചാവ് വേട്ട
തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. പത്ത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് വിദ്യാർത്ഥികളാണ് പിടിയിലായിരിക്കുന്നത്. ബാങ്കോക്കിൽ നിന്ന് വന്നവരാണ് പിടിയിലായത്.
Jun 01, 2025, 9:54 pm IST
പ്രധാനമന്ത്രിക്കെതിരെ ഖാർഗെ
നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് ഇപ്പോൾ വിട്ട് നിൽക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ശത്രുവിൽ പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഖാർഗെ പറഞ്ഞു.
Jun 01, 2025, 9:26 pm IST
നാവിക ഉദ്യോഗസ്ഥനെ കാണാതായി
കൊച്ചി കായലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ടാൻസാനിയൻ ഉദ്യോഗസ്ഥനെയാണ് കാണാതായത്. തിരച്ചിൽ പുരോഗമിക്കുന്നു.
Jun 01, 2025, 8:25 pm IST
ഗാസയിലെ ദുരിതാശ്വാസ കേന്ദ്രത്തിൽ വെടിവെപ്പ്
തെക്കൻ ഗാസയിലെ ദുരിതാശ്വാസ കേന്ദ്രത്തിൽ വെടിവെപ്പ് നടത്തി ഇസ്രായേൽ. 31 പേർ കൊല്ലപ്പെട്ടു. 80ലധികം പേർക്ക് പരിക്കേറ്റു. ആയിരങ്ങളുളള ക്യാമ്പിലേക്കായിരുന്നു ഇസ്രായേലിന്റെ ആക്രമണം.
Jun 01, 2025, 7:56 pm IST
നാളത്തെ അവധി
സ്കൂൾ തുറക്കുന്ന ദിവസമായ ജൂൺ 2ന് കുട്ടനാട്, പുറക്കാട് താലൂക്കുകളിലെയും കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
Jun 01, 2025, 7:48 pm IST
കൊവിഡ് കുതിച്ച് കയറുന്നു
രാജ്യത്തെ കൊവിഡ് കേസുകൾ വലിയ തോതിൽ വർധിക്കുന്നതായി റിപ്പോർട്ട്. ഒരാഴ്ച കൊണ്ട് 1200 ശതമാനം ആണ് കൊവിഡ് കേസുകളിൽ വർധനവ് ഉണ്ടായിരിക്കുന്നത്. നിലവിൽ രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 3000 കടന്നു.
Jun 01, 2025, 7:05 pm IST
മുഖ്യമന്ത്രിക്ക് അൻവറിന്റെ മറുപടി
''മുഖ്യമന്ത്രിയുടെ മടിയിൽ കനവും മനസ്സിൽ കള്ളവും ഉണ്ട്. അത് മറച്ചു പിടിക്കാനുള്ള തത്രപ്പാടാണ് ഇതെല്ലാം.
ആവശ്യത്തിനനുസരിച്ച് വിവിധ സമുദായങ്ങളെ “യൂസ് ആൻഡ് ത്രോ”രീതിയിൽ ഉപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് യഥാർത്ഥ വഞ്ചന. നിലമ്പൂരിൽ നടക്കുന്നത് നീതിക്കായുള്ള പോരാട്ടമാണ്'' എന്ന് പിവി അൻവർ.
Jun 01, 2025, 6:24 pm IST
സതീശന് ലീഗിന്റെ വിമർശനം
പിവി അൻവർ വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിന് എതിരെ മുസ്ലീം ലീഗ് നേതൃയോഗത്തിൽ വിമർശനം. വിഡി സതീശൻ അനാവശ്യമായ വാശി കാണിച്ചുവെന്നും വിഷയം വഷളാക്കിയെന്നും മുസ്ലീം ലീഗ്.
Jun 01, 2025, 5:49 pm IST
ഉപതിരഞ്ഞെടുപ്പിന് കാരണം ചതിയും വഞ്ചനയും
നിലമ്പൂരിലെ എം സ്വരാജിന്റെ സ്ഥാനാർത്ഥിത്വം കേരളം ഒരേ മനസ്സോടെ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലമ്പൂരിൽ ഇടതുപക്ഷം ചതിക്കപ്പെട്ടു. ഉപതിരഞ്ഞെടുപ്പിന് കാരണം ചതിയും വഞ്ചനയും ആണെന്നും എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
Jun 01, 2025, 5:21 pm IST
ഷെയ്ഖ് ഹസീനയ്ക്ക് കുരുക്ക്
പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനയ്ക്ക് മേൽ മനുഷ്യത്വത്തിന് എതിരെയുളള കുറ്റകൃത്യങ്ങൾ ചുമത്തി. ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുടെ ട്രൈബ്യൂണലാണ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദി ഷെയ്ഖ് ഹസീന ആണെന്ന് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
Jun 01, 2025, 4:50 pm IST
ഇടതുപക്ഷം വിജയിക്കുമെന്ന് എംവി ഗോവിന്ദൻ
പിവി അൻവർ നിലമ്പൂരിൽ മത്സരിച്ചാലും ഇല്ലെങ്കിലും ഇടതുപക്ഷം ജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജനാധിപത്യ സമൂഹത്തിൽ എല്ലാവരും മത്സരിക്കട്ടെ എന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Jun 01, 2025, 4:08 pm IST
നിലമ്പൂർ പോരിന് അൻവറും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് മമത ബാനർജി
പിവി അൻവറിനെ നിലമ്പൂരിൽ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. വാർത്താക്കുറിപ്പിലൂടെയാണ് പ്രഖ്യാപനം. താൻ മത്സരിക്കുമെന്ന് അൻവർ ഞായറാഴ്ച രാവിലെ നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. യുഡിഎഫിലേക്കുള്ള വഴി അടഞ്ഞതോടെയാണ് നിലമ്പൂരിൽ മത്സരിക്കാൻ അൻവർ തീരുമാനിച്ചത്.
Jun 01, 2025, 3:32 pm IST
കുവൈത്തിൽ തീപിടുത്തം; 3 മരണം, 15 ഓളം പേർക്ക് പരിക്ക്
കുവൈത്തിൽ പ്രവാസികൾ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിച്ച് മൂന്ന് പേർ മരിച്ചു. അൽ റെഗ്ഗായിയിലാണ് തീപിടുത്തം ഉണ്ടായത്. 15 ഓളം പേർക്ക് പരിക്കേറ്റതായി അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. തീപിടുത്തത്തെ തുടർന്ന് കെട്ടിടത്തിൽ നിന്നും എടുത്ത് ചാടിയവരാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Jun 01, 2025, 2:23 pm IST
അന്‍വര്‍ മത്സരിക്കുന്നത് എല്‍ഡിഎഫിന് തിരിച്ചടിയാകുമെന്ന് ഷിബു ബേബി ജോണ്‍
Jun 01, 2025, 2:06 pm IST
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ 2024 ലെ കലാപവുമായി ബന്ധപ്പെട്ട് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ചുമത്തി.
Jun 01, 2025, 1:34 pm IST
മലയോരജനതക്ക് വേണ്ടിയാണ് മത്സരിക്കുന്നതെന്ന് അന്‍വര്‍
Jun 01, 2025, 1:18 pm IST
സതീശന്റെ കാലുനക്കി മുന്നോട്ട് പോകാനില്ലെന്ന് അന്‍വര്‍
Jun 01, 2025, 1:14 pm IST
നാളെ പത്രിക സമര്‍പ്പിക്കുമെന്ന് അന്‍വര്‍
Jun 01, 2025, 1:10 pm IST
നിലമ്പൂരില്‍ പിവി അന്‍വര്‍ മത്സരിക്കും
Jun 01, 2025, 1:00 pm IST
എം സ്വരാജിന്റെ കപട മതേതര നിലപാടെന്ന് അന്‍വര്‍
Jun 01, 2025, 12:39 pm IST
നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി യുഡിഎഫിന്റെ സംഭാവനയെന്ന് എം സ്വരാജ്
Jun 01, 2025, 12:30 pm IST
എല്ലാ പ്രശ്‌നങ്ങളും ഒത്തുതീര്‍പ്പാക്കാം എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. കാത്തിരിക്കാന്‍ രാഹുല്‍ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുലിനെ സഹായിച്ചത് താനെന്നും അന്‍വര്‍
Jun 01, 2025, 12:22 pm IST
ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ വിജയിക്കില്ല എന്ന് ആവര്‍ത്തിച്ച് പിവി അന്‍വര്‍
Jun 01, 2025, 12:18 pm IST
മലയോര മേഖല കോണ്‍ഗ്രസിനെ കൈവിട്ടെന്ന് പിവി അന്‍വര്‍. യുഡിഎഫിന് താന്‍ നല്‍കിയത് മികച്ച അവസരമെന്നും അന്‍വര്‍
Jun 01, 2025, 12:14 pm IST
പാര്‍ട്ടി നിലപാടാണ് ശരി എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പാര്‍ട്ടി താന്‍ ചെയ്തത് തെറ്റാണ് എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കുമെന്നും രാഹുല്‍
Jun 01, 2025, 11:56 am IST
വടകരയില്‍ സിപിഎം-ബിജെപി സംഘര്‍ഷം. മൂന്ന് സിപിഎം പ്രവര്‍ത്തകരെ കുത്തി പരിക്കേല്‍പ്പിച്ചു. ആക്രമിച്ചതിന് പിന്നില്‍ ബിജെപി എന്ന് സിപിഎം
Jun 01, 2025, 11:45 am IST
ആലുവയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ആണ് അറസ്റ്റ്
Jun 01, 2025, 11:32 am IST
അന്‍വര്‍ മത്സരിക്കുന്നത് യുഡിഎഫിനെ ബാധിക്കില്ല എന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്.
READ MORE
6:59 AM, 1 Jun
പിവി അന്‍വറുമായി കൂടിക്കാഴ്ച നടത്തി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ ഒന്നിച്ച് നില്‍ക്കണം എന്ന് ആവശ്യം
7:14 AM, 1 Jun
നിലമ്പൂരില്‍ എല്‍ഡിഎഫ് പ്രചരണത്തിന് തുടക്കമിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് മണ്ഡലത്തിലെത്തും
7:32 AM, 1 Jun
റഷ്യയില്‍ പാലം തകര്‍ന്ന് ട്രെയിന്‍ പാളം തെറ്റി ഏഴ് മരണം. അപകടം ഉക്രെയ്ന് അതിര്‍ത്തിക്ക് സമീപം. 30 പേര്‍ക്ക് പരിക്ക്
നിലമ്പൂരില്‍ ബിജെപിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും. മൂന്ന് പേരുടെ പട്ടിക തയ്യാറാക്കി രാജീവ് ചന്ദ്രശേഖര്‍
9:20 AM, 1 Jun
അഡ്വ. മോഹന്‍ ജോര്‍ജ് നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും. കേരള കോണ്‍ഗ്രസ് മുന്‍ നേതാവാണ്
9:27 AM, 1 Jun
പിവി അന്‍വര്‍ സിപിഎമ്മിനെതിരായി സംസാരിക്കാന്‍ തുടങ്ങിയത് തൊട്ട് അദ്ദേഹത്തോട് യോജിപ്പാണ് എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. അന്‍വര്‍ പിണറായിസത്തിനെതിരെ എന്നും രാഹുല്‍
9:29 AM, 1 Jun
യുഡിഎഫിനെ പിന്തുണയ്ക്കണം എന്ന് അന്‍വറിനോട് ആവശ്യപ്പെട്ടു എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
9:36 AM, 1 Jun
അന്‍വറിനോട് അതിവൈകാരികമായി തീരുമാനമെടുക്കരുത് എന്ന് ആവശ്യപ്പെട്ടു എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടില്ല അന്‍വറിനെ കണ്ടതെന്നും വിശദീകരണം
9:52 AM, 1 Jun
നിലമ്പൂരില്‍ നല്ല മത്സരം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ്
10:04 AM, 1 Jun
ഓപ്പറേഷന് സിന്ദൂരില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം എന്ന് പ്രതിപക്ഷം.
10:18 AM, 1 Jun
രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിനെ സന്ദര്‍ശിച്ചത് വ്യക്തിപരമെന്ന് കെ മുരളീധരന്. സന്ദര്‍ശനത്തില്‍ തെറ്റില്ല എന്നും മുരളീധരന്
10:27 AM, 1 Jun
നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജിന് ഇന്ന് ബിജെപി അംഗത്വം നല്‍കും
10:31 AM, 1 Jun
രാഹുല്‍ മാങ്കൂട്ടത്തില്‍ പിവി അന്‍വറിനെ കണ്ടതിനെ ന്യായീകരിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്
10:40 AM, 1 Jun
നിലമ്പൂരില്‍ ബിജെപി-സിപിഎം ധാരണയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി ദുര്‍ബലനെന്ന് സതീശന്
10:46 AM, 1 Jun
രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളി വിഡി സതീശന്. അന്‍വറുമായി ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. രാഹുലിനെ വ്യക്തിപരമായി ശാസിച്ചു. സംഘടനാ നടപടി സ്വീകരിക്കേണ്ടത് താനല്ലെന്നും സതീശന്. അന്‍വറുമായി ഇനി ചര്‍ച്ചയില്ലെന്നും സതീശന്
10:49 AM, 1 Jun
ദുരിതാശ്വാസവുമായി ബന്ധപെട്ട് വിദേശ സംഭാവന സ്വീകരിക്കുന്നതിന് മഹാരാഷ്ട്രയ്ക്ക് കേന്ദ്രം അനുമതി നല്‍കിയതിനെ വിമര്‍ശിച്ച് കേരളം. പ്രളയ കാലത്ത് പോലും വിദേശ സഹായം സ്വീകരിക്കാന്‍ കേരളത്തിന് അനുമതി നല്‍കിയില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
10:52 AM, 1 Jun
നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി
11:28 AM, 1 Jun
ദുരിതാശ്വാസവുമായി ബന്ധപെട്ട് വിദേശ സംഭാവന സ്വീകരിക്കുന്നതിന് മഹാരാഷ്ട്രയ്ക്ക് കേന്ദ്രം അനുമതി നല്‍കിയതിനെ വിമര്‍ശിച്ച് കേരളം. പ്രളയ കാലത്ത് പോലും വിദേശ സഹായം സ്വീകരിക്കാന്‍ കേരളത്തിന് അനുമതി നല്‍കിയില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
11:32 AM, 1 Jun
അന്‍വര്‍ മത്സരിക്കുന്നത് യുഡിഎഫിനെ ബാധിക്കില്ല എന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്.
11:45 AM, 1 Jun
ആലുവയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ആണ് അറസ്റ്റ്
11:56 AM, 1 Jun
വടകരയില്‍ സിപിഎം-ബിജെപി സംഘര്‍ഷം. മൂന്ന് സിപിഎം പ്രവര്‍ത്തകരെ കുത്തി പരിക്കേല്‍പ്പിച്ചു. ആക്രമിച്ചതിന് പിന്നില്‍ ബിജെപി എന്ന് സിപിഎം
12:14 PM, 1 Jun
പാര്‍ട്ടി നിലപാടാണ് ശരി എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പാര്‍ട്ടി താന്‍ ചെയ്തത് തെറ്റാണ് എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കുമെന്നും രാഹുല്‍
12:18 PM, 1 Jun
മലയോര മേഖല കോണ്‍ഗ്രസിനെ കൈവിട്ടെന്ന് പിവി അന്‍വര്‍. യുഡിഎഫിന് താന്‍ നല്‍കിയത് മികച്ച അവസരമെന്നും അന്‍വര്‍
12:22 PM, 1 Jun
ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ വിജയിക്കില്ല എന്ന് ആവര്‍ത്തിച്ച് പിവി അന്‍വര്‍
12:30 PM, 1 Jun
എല്ലാ പ്രശ്‌നങ്ങളും ഒത്തുതീര്‍പ്പാക്കാം എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. കാത്തിരിക്കാന്‍ രാഹുല്‍ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുലിനെ സഹായിച്ചത് താനെന്നും അന്‍വര്‍
12:39 PM, 1 Jun
നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി യുഡിഎഫിന്റെ സംഭാവനയെന്ന് എം സ്വരാജ്