Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയ എതിരാളികൾ പോലും കയ്യടിച്ച പ്രവർത്തനമികവ്; 2020ലെ വാർത്തലോകത്ത് ആരോഗ്യമന്ത്രി കെകെ ശൈലജ

2020ന്റെ അവസാനത്തെ ഡിസംബറിലേക്ക് കടക്കുകയാണ്. സന്തോഷത്തോടെ ആരും ഓര്‍മ്മിക്കാത്ത ഒരു വര്‍ഷമാണ് ഈ 2020 എന്ന് നമുക്ക് നിസംശയം പറയാം. ലോകത്തെ മുഴുവന്‍ ഭീതിയിലാക്കി കൊറോണ വൈറസ് താണ്ഡവമാടിയ വര്‍ഷം. കൂടാതെ 2020 എന്ന മലയാളികളുടെ വാര്‍ത്ത ലോകത്ത് ഒട്ടേറെ പോര്‍ തിളങ്ങിനില്‍ക്കുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളെ പോലെ തന്നെ ഒരുപാട് വാര്‍ത്തസംഭവ വികാസങ്ങള്‍ 2020ലും സംഭവിച്ചെങ്കിലും കൊറോണ വൈറസ് തന്നെയാണ് മലയാളികളും കേരളവും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ഒന്ന്.

kk shailaja

രാജ്യത്ത് കൊവിഡ് ആദ്യ കൊവിഡ് കേസ് കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് മറ്റൊരു പ്രധാന വസ്തുത. കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ ഓടിയെത്തുന്ന പേരാണ് ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളത്തിലെ കൊവിഡ് പ്രതിരോധത്തിന് ചുക്കാന്‍ പിടിക്കുന്നതിന് മുന്നില്‍ നിന്ന് നയിച്ച സ്ത്രീ സാന്നിദ്ധ്യമാണ് കെകെ ശൈലജ. മന്ത്രിയെന്ന നിലയിലും സ്ത്രീ സമൂഹത്തിന് വേണ്ടിയും എന്നും ഉയര്‍ന്നു കേട്ട നേതാവു കൂടിയാണ് ആരോഗ്യമന്ത്രി.

പിണറായി സര്‍ക്കാരിലെ ഏറ്റവും മികച്ച വകുപ്പ് ഏതാണെന്ന് ചോദിച്ചാല്‍ മലയാളികള്‍ ആലോചിക്കാതെ തന്നെ പറയുക ആരോഗ്യവകുപ്പ് എന്നായിരിക്കും. കാരണം എടുത്തുകാട്ടാന്‍ അത്രയധികം നേട്ടങ്ങളാണ് ആരോഗ്യമന്ത്രിയും വകുപ്പും കേരളത്തിന് സമ്മാനിച്ചത്. നിപ എന്ന വൈറസിനെ തുരത്താന്‍ മുന്നില്‍ നിന്ന് അഹോരാത്രം പോരാടിയ ആരോഗ്യമന്ത്രി കൊവിഡിനെതിരെയും സമാനരീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവച്ചു. രാഷ്ട്രീയ എതിരാളികളെ പോലും കയ്യടിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തന മികവാണ് ആരോഗ്യമന്ത്രി സംസ്ഥാനത്ത് കാഴ്ചവച്ചത്.

ഈ മികവ് എല്ലാം പരിഗണിച്ച് തന്നെ അന്താരാഷ്ട്ര തലത്തില്‍ നിരവധി പുരസ്‌കാരങ്ങളും നേട്ടങ്ങളും കെകെ ശൈലജയെ തേടി 2020ല്‍ എത്തി. കൊവിഡ് കാലത്തെ ചിന്തകളെ പ്രായോഗിക തലത്തില്‍ എത്തി്ച ലോകത്തിലെ മികച്ച 50 പേരില്‍ ഒന്നാമതായി എത്താല്‍ ആരോഗ്യമന്ത്രിക്ക് കഴിഞ്ഞിരുന്നു. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനെ പിന്തള്ളിയാണ് ഈ നേട്ടം. കൂടാതെ ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ കേരളത്തിന്റെ കൊവിഡ് പ്രവര്‍ത്തനങ്ങളും ആരോഗ്യമന്ത്രിയുടെ നേതൃപാടവും ചര്‍ച്ചയാക്കി.

ഏറ്റവും അവസാനമായി വോഗ് മാഗസീനിന്റെ ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരമാണ് ശൈലജ ടീച്ചറെ തേടിയെത്തിയത്. അന്താരാഷ്ട്ര ഫാഷന്‍ മാഗസീനായ വോഗിന്റെ ഇന്ത്യ പതിപ്പിന്റെ കവര്‍ പേജിലും സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ഇടം പിടിച്ചിരുന്നു. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന അടിക്കുറിപ്പോടെയാണ് കവര്‍ ഫോട്ടോ നല്‍കിയിരുന്നത്. സംസ്ഥാനത്ത് കൊവിഡ് മഹാമാരിയെ നേരിടുന്നതിന് ആരോഗ്യ മേഖലയുടെ മുന്നില്‍ നിന്ന് അതിജീവിച്ചതുമായി ബന്ധപ്പെട്ട അഭിമുഖവും മാഗസീനില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് ഭയപ്പെടാനുള്ള സമയം ഇല്ലെന്നും ഭയത്തേക്കാളധികം ഈ പ്രതിസന്ധിയില്‍ ഇടപെടുന്നത് ആവേശകരമായിരുന്നു എന്നും കെകെ ശൈലജ വോഗിനോട് പറഞ്ഞത്.

Recommended Video

cmsvideo
    Health Minister KK Shailaja Vogue India Leader of the Year, announced by Actor Dulquer salmaan

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+