• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇമേജ് മാറിയ പിണറായിയും യതീഷ് ചന്ദ്രയും; വിവാദങ്ങളില്‍ വീണ മോഹന്‍ലാല്‍, 2018 ലെ വാര്‍ത്താതാരങ്ങള്‍

2018 അവസാനമാസമായ ഡിസംബറിലേക്ക് കടന്നുകഴിഞ്ഞു.മലയാളികളുടെ വാര്‍ത്താ ലോകത്ത് തിങ്ങിനിന്ന ഒട്ടേറെ മുഹുര്‍ത്തങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് ഈ വര്‍ഷവും കടന്നുപോവുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു വ്യക്തിയില്‍ ഊന്നിനിന്നുകൊണ്ട് വികസിച്ചതായിരുന്നില്ല 2018ലെ മലയാളികളുടെ വാര്‍ത്താ പരിസരം.

സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ 2 യുവതികള്‍; മരക്കൂട്ടത്ത് പ്രതിഷേധം, 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു

നിപ്പ എന്ന അതിമാരക വൈറസും നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മഹാപ്രളയും ഏറ്റവുമൊടുവില്‍ ശബരിമലയിലെ സുപ്രീംകോടതി വിധിയുമാണ് ഈ വര്‍ഷം മലയാളികളുടെ വാര്‍ത്തകളുടെ സിംഹഭാഗവും കവര്‍ന്നത്. ഇതിനപ്പുറത്ത് 2018 ലെ മലയാളികളുടെ വാര്‍ത്താ താരം ആര് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണെങ്കില്‍ അതിനുള്ള മറുപടി ഇങ്ങനെ..

പിണറായി വിജയന്‍

പിണറായി വിജയന്‍

കേരള മുഖ്യമന്ത്രിക്ക് അന്നേവരെ ഉണ്ടായിരുന്ന, അല്ലെങ്കില്‍ ചിലര്‍ ചാര്‍ത്തിക്കൊടുക്കപ്പെട്ടിരുന്ന ഇമേജുകളെ പൊളിച്ചെഴുതിയ വര്‍ഷമാണ് 2018. പ്രളയ സമയത്ത് അദ്ദേഹം കാഴ്ച്ചവെച്ച നേതൃത്വപരമായ കഴിവും ഭരണ മികവും ആയിരുന്നു. എതിരാളികള്‍ക്കിടയില്‍ പോലും മതിപ്പുണ്ടാക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രളയകാല പ്രവര്‍ത്തനം. ശബരിമല വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ച ശക്തമായ നിലപാടും കൊണ്ട്കൂടിയാണ് 2018 പിണറായിയെ ഓര്‍മിക്കുക.

ശ്രീധരന്‍പിള്ള

ശ്രീധരന്‍പിള്ള

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലൂടെ വാര്‍ത്തയില്‍ സജീവസാന്നിധ്യമായി മറിയ ശ്രീധരന്‍പിള്ള ബിജെപി സംസ്ഥാന അധ്യക്ഷനായായി മാറിയതോടെ വാര്‍ത്തകളിലെ നിഷേധിക്കപ്പെടാനാവാത്ത ഒരു ഇരിപ്പിടം അദ്ദേഹത്തിന് ഒരുക്കിക്കൊടുത്തു. ശബരിമലവിധിയും പ്രതിഷേധ സമരവും നിലപാടുകളിലെ വ്യത്യസ്തതകളുമായി ശ്രീധരന്‍പിള്ള ഇപ്പോഴും വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കുന്നു.

മോഹന്‍ലാല്‍

മോഹന്‍ലാല്‍

സിനിമയ്ക്ക് അപ്പുറത്തെ വിവാദങ്ങളാണ് 2018 മോഹന്‍ലാലിന് നല്‍കിയത്. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനവും തുടര്‍ന്ന് 4 നടികള്‍ സംഘടനിയല്‍ രാജിവെച്ചതും മോഹന്‍ലാലിന് പൊതുസമൂഹത്തിന് മുന്നില്‍ വില്ലന്‍ പദവി നല്‍കി. ബിജെപിയിലേക്ക് പോകുന്നു എന്ന ആരോപണവും ഒടിയന്‍ സിനിമയുമാണ് വര്‍ഷാവസാനത്തിലേക്ക് കടക്കുമ്പോള്‍ അദ്ദേഹത്തെ വീണ്ടും വാര്‍ത്തകളില്‍ നിറക്കുന്നത്.

ഫ്രാങ്കോ മുളക്കന്‍

ഫ്രാങ്കോ മുളക്കന്‍

ഈ വര്‍ഷത്തെ വാര്‍ത്തകളിലെ പ്രധാന വില്ലന്‍ കഥാപാത്രമാണ് ഫ്രാങ്കോ മുളയ്ക്കന്‍. ജലന്ധര്‍ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കന്‍ തന്നെ പീഡിച്ചു എന്ന പരാതിയുമായി ഒരു കന്യാസ്ത്രീ രംഗത്ത് വന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. തെരുവിലേക്ക് നീണ്ട കന്യാസ്ത്രീകളുടെ സമരത്തിനൊടുവില്‍ ഫ്രാങ്കോ ജയില്‍ അടക്കപ്പെടുകയും ചെയ്തു. പിന്നീട് ജാമ്യം നേടിയ ഫ്രാങ്കോ ഇപ്പോള്‍ കേസിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

പിസി ജോര്‍ജ്ജ്

പിസി ജോര്‍ജ്ജ്

പതിവുപോലെ 2018 ലും പിസി ജോര്‍ജ്ജ് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നു. ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ വിധിയിലെ ഏതിര്‍പ്പ്, ഫ്രാങ്കോ മുളയ്ക്കലിനും ദിലീപിനുമുള്ള പിന്തുണ, ഏറ്റവും ഒടുവില്‍ ബിജെപി പാളയത്തിലേക്ക് പോയതും പിസിയുടെ ഈ വര്‍ഷത്തെ സംഭാവനകളായി.

രഹ്ന ഫാത്തിമ

രഹ്ന ഫാത്തിമ

സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കയറാനെത്തിയ ആക്ടിവിസ്റ്റും നടിയുമാണ് രഹ്ന ഫാത്തിമ. തുടര്‍ന്ന് രഹ്നയുടെ വീട് അടിച്ചുതകര്‍ക്കുകയും ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്തു. മതവികാരം വൃണപ്പെടുത്തി എന്ന പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത രഹ്ന ഇപ്പോള്‍ റിമാന്‍ഡിലാണ്.

വിജി പെണ്‍കൂട്ട്

വിജി പെണ്‍കൂട്ട്

2018 ല്‍ ലോകത്തെ സ്വാധീനിക്കുകയും മുന്നോട്ട് നയിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത 100 സ്ത്രീകളുടെ പട്ടികയില്‍ ഇടംപിടച്ച വ്യക്തിത്വമാണ് കോഴിക്കോടുകാരിയായ പി വിജി എന്ന വിജി പെണ്‍കൂട്ട്. ഇന്ത്യയില്‍ നിന്ന് മൂന്ന് പേര്‍ മാത്രമാണ് ഈ പട്ടികയില്‍ ഇടം പിടിച്ചത്.

രേഖ

രേഖ

ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഇന്ത്യയില്‍ ആദ്യമായി ലൈസന്‍സ് നേടിയ ആദ്യവനിതയാണ് ചാവക്കാട് സ്വദേശിയ രേഖ. പരമ്പരാഗതമായ സങ്കല്‍പ്പങ്ങളെ അപ്പാടെ ഭേദിച്ചു കൊണ്ട് പുറംകടലില്‍ മത്സ്യബന്ധനത്തിന് പോയിക്കൊണ്ടാണ് രേഖ കാരത്തികേയന്‍ എന്ന വനിത ചര്‍ച്ച ചെയ്യപ്പെടുന്നത്

യതീഷ് ചന്ദ്ര

യതീഷ് ചന്ദ്ര

ശബരിമലയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിച്ച യതീഷ് ചന്ദ്ര ഐപിസ് വാര്‍ത്തകളിലേയും സോഷ്യല്‍ മീഡിയലിലേയും താരമായ വര്‍ഷം കൂടിയാണ് 2018. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായുള്ള തര്‍ക്കവും ശശികലയുടേയും കെ സുരേന്ദ്രന്റേയും അറസ്റ്റുമെല്ലാം അദ്ദേഹത്തെ വാര്‍ത്തകളില്‍ നിറച്ച് നിര്‍ത്തി.

രാഹുല്‍ ഈശ്വര്‍

രാഹുല്‍ ഈശ്വര്‍

ശബരിമലയിലെ കോടതി വിധിക്കെതിരായ നിലപാടും തുടര്‍ന്നുണ്ടായ അറസ്റ്റുമാണ് രാഹുല്‍ ഇശ്വറിനെ ശ്രദ്ധേയമാക്കുന്നത്. ശബരിമലയില്‍ പ്ലാന്‍ ബി നടത്താനുള്ള പ്രഖ്യാപനവും തന്ത്രികുടുംബം തള്ളിപ്പറഞ്ഞതുമെല്ലാം രാഹുല്‍ ഈശ്വറിന്റെ 2018 ന്റെ ഓര്‍മ്മകളാണ്.

ഹനാന്‍

ഹനാന്‍

ജീവിതോപാധിയായി കൊച്ചിയില്‍ മത്സ്യവില്‍പ്പനക്ക് ഇറങ്ങിയ ഹനാന്‍ ഒറ്റവാര്‍ത്തയുടെ പേരിലായിരുന്നു മലയാളികള്‍ക്കിടയിലേക്ക് ഇടിച്ചു കയറിവന്നത്. അതേ തുടര്‍ന്നുണ്ടായ വിവാദങ്ങളും ഒടുവില്‍ നടന്ന ആക്‌സിഡന്റും വാര്‍ത്തളില്‍ ഒരു ഇടം ഹനാന് നേടിക്കൊടുത്തു.

കെഎം ഷാജി

കെഎം ഷാജി

തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ പ്രചരണം നടത്തി വോട്ട് നേടി എന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി അഴീക്കോട് എംഎല്‍എയായ കെഎം ഷാജിയെ അയോഗ്യനാക്കിയത്. തുടര്‍ന്ന് സുപ്രീംകോടതിയുടെ സ്‌റ്റേയുടെ ബലത്തിലാണ് ഷാജി ഇപ്പോള്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

ശശികുമാര വര്‍മ

ശശികുമാര വര്‍മ

ശബരിമല വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് പന്തളം കൊട്ടാരം പ്രതിനിധിയായ ശശികുമാര വര്‍മ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ശബരിമലയില്‍ രാജകൊട്ടാരത്തിന് അവകാശമുണ്ടെന്ന അദ്ദേഹത്തിന്റെ വാദങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി

ദീപാ നിശാന്ത്

ദീപാ നിശാന്ത്

2018 അവസാന മാസത്തിലേക്ക് കടക്കുമ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നു തൃശൂര്‍ കേരളവര്‍മ്മ കോളേജ് അധ്യാപികയും എഴുത്ത്കാരിയുമായ ദീപാ നിശാന്താണ്. ഒരു മാഗസിനില്‍ ദീപാ നിശാന്തിന്റെ പേരില്‍ അച്ചടിച്ചുവന്ന ഒരു കവിത തന്റേതാണെന്ന വ്യക്തമാക്കി കമലേഷ് എന്ന കവി രംഗത്ത് എത്തിയതോടെയാണ് ചര്‍ച്ച ചൂട് പിടിക്കുന്നത്. ഒടുവില്‍ ദീപാ നിശാന്തിന് കുറ്റം സമ്മതിക്കേണ്ടി വരികയും കമലേഷിനോട് മാപ്പ് പറയുകയും ചെയ്‌തെങ്കിലും വിവാദം ഇതുവരെ അടങ്ങിയിട്ടില്ല

English summary
News Makers of the year Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more