'കാക്കനാട് ശിശുപരിചരണ കേന്ദ്രത്തിൽ പീഡനമെന്ന വാർത്ത വ്യാജം': വിശദീകരിച്ച് അരുണ്‍കുമാർ
എറണാകുളത്തെ ശിശുപരിചരണ കേന്ദ്രത്തിൽ മാനസിക വൈകല്യമുള്ള പെൺകുട്ടി ഉൾപ്പെടെ നാലുപേർക്ക് പീഡനം എന്ന രൂപത്തിൽ രാവിലെ മുതൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി ഉപാധ്യക്ഷൻ അഡ്വ. കെ.എസ് അരുൺ കുമാർ. എറണാകുളം കാക്കനാട് ശിശുപരിചരണ കേന്ദ്രത്തിൽ ആരോപിക്കപ്പെടുന്ന തരത്തിലുള്ള ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ അറിയിക്കുന്നു.
കാക്കനാട് ശിശുപരിചരണ കേന്ദ്രത്തിൽ വനിതാ ജീവനക്കാർ മാത്രമാണുള്ളത്. അവിടെ പുരുഷ ജീവനക്കാർ ആരുമില്ല. ഇപ്പോൾ ആരോപിക്കപ്പെടുന്നത് പോലെ അവിടെ വാഹനമോ വാഹനത്തിനായി ഡ്രൈവറോ ഇല്ല. കാക്കനാട് ശിശു പരിചരണ കേന്ദ്രത്തിൽ നിന്നും സ്കൂൾ കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുന്നത് വനിതകൾ ഓടിക്കുന്ന ഓട്ടോറിക്ഷയിൽ ആണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അരുണ്‍കുമാറിന്‍റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ...
എറണാകുളത്തെ ശിശുപരിചരണ കേന്ദ്രത്തിൽ മാനസിക വൈകല്യമുള്ള പെൺകുട്ടി ഉൾപ്പെടെ നാലുപേർക്ക് പീഡനം എന്ന രൂപത്തിൽ രാവിലെ മുതൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അവാസ്തവമാണ്. എറണാകുളം കാക്കനാട് ശിശുപരിചരണ കേന്ദ്രത്തിൽ ആരോപിക്കപ്പെടുന്ന തരത്തിലുള്ള ഒരു സംഭവം ഉണ്ടായിട്ടില്ല.

അലഞ്ഞുതിരിഞ്ഞ് നടക്കുന്ന, പേരുമാത്രം അറിയാവുന്ന ചില ബുദ്ധിമുട്ടുകളുള്ള ഒരു കുട്ടിയെ പാലക്കാട് കുഴൽമന്ദം പോലീസ് കണ്ടെത്തി പാലക്കാട് സഖി വൺസ് സ്റ്റോപ് സെൻററിൽ എത്തിച്ചു. കുട്ടിയുടെ വയസ്സ് മനസ്സിലാക്കാനോ മറ്റു വിവരങ്ങൾ അറിയാനോ യാതൊരു രേഖയുമില്ല ഇല്ലായിരുന്നു. തുടർന്ന് കുട്ടിയെ പാലക്കാട് സഖി വൺസ് സ്റ്റോപ് സെൻററിൽ നിന്നും കോതമംഗലത്തുള്ള സത്യസദനിൽ എത്തിച്ചു, അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അവിടുത്തെ കുട്ടികളെ മുഴുവൻ പിന്നീട് പൈനാവിലുള്ള അവരുടെ തന്നെ സ്ഥാപനത്തിലേക്ക് അയച്ചു. തുടർന്ന് കോതമംഗലത്തെ സത്യസദനിലേക്ക് കുട്ടിയെ തിരികെ എത്തിച്ച് അവിടെനിന്നും പ്രായപരിശോധനയും മറ്റു നടപടിക്രമങ്ങൾക്കുമായി എറണാകുളം CWC യിലേക്ക് 19/05/2025 ന് എത്തിച്ചു.
CWC, കുട്ടിയെ പ്രായ നിർണയത്തിനുള്ള ഓസിഫിക്കേഷൻ പരിശോധനയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് അയച്ചു. അവിടെ നടത്തിയ പരിശോധനയിൽ കുട്ടിക്ക് 18 വയസ്സിനു മുകളിലാണ് പ്രായം എന്ന് 26/07/2025 ന് കണ്ടെത്തി. തുടർന്ന് കുട്ടിക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റും സൈക്യാട്രിസ്റ്റും വിശദമായിട്ടുള്ള പരിശോധനയും കൗൺസിലിംഗും നടത്തിയതിനുശേഷം 18 വയസ്സിന് മുകളിലുള്ളവരെ താമസിപ്പിക്കുന്ന മട്ടാഞ്ചേരി വിമലാ ഭവൻ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.
ശിശു പരിചരണ കേന്ദ്രങ്ങളിൽ 18 വയസ്സിൽ താഴെയുള്ള വരെ മാത്രമാണ് താമസിപ്പിക്കുക. ഓസിഫിക്കേഷൻ ടെസ്റ്റിൽ 18 വയസ്സ് അധികരിച്ചു എന്ന് മനസ്സിലാക്കി കുട്ടിയെ മട്ടാഞ്ചേരി വിമലാ ഭവനിലേക്ക് മാറ്റുന്നതിനു മുമ്പ് നടത്തിയ വിശദമായ പരിശോധനകളിലും കൗൺസിലിംഗുകളിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റോ സൈക്കട്രിസ്റ്റോ കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള ദുരനുഭവം ഉണ്ടായതായി കുട്ടി പറഞ്ഞതായി രേഖപ്പെടുത്തിയിട്ടില്ല.
കാക്കനാട് ശിശുപരിചരണ കേന്ദ്രത്തിൽ വനിതാ ജീവനക്കാർ മാത്രമാണുള്ളത്. അവിടെ പുരുഷ ജീവനക്കാർ ആരുമില്ല. ഇപ്പോൾ ആരോപിക്കപ്പെടുന്നത് പോലെ അവിടെ വാഹനമോ വാഹനത്തിനായി ഡ്രൈവറോ ഇല്ല. കാക്കനാട് ശിശു പരിചരണ കേന്ദ്രത്തിൽ നിന്നും സ്കൂൾ കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുന്നത് വനിതകൾ ഓടിക്കുന്ന ഓട്ടോറിക്ഷയിൽ ആണ്. അതുകൊണ്ടുതന്നെ കുട്ടി പറഞ്ഞതായി പറയപ്പെടുന്ന മൊഴിയുടെ സത്യാവസ്ഥ പോലീസ് പരിശോധിക്കേണ്ടതാണ്. നിരവധി കുട്ടികൾ താമസിക്കുന്ന കാക്കനാട് ശിശു പരിചരണ കേന്ദ്രവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള തെറ്റായ വാർത്തകളിൽ നിന്ന് എല്ലാവരും പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുകയാണ്.
അഡ്വ. കെ.എസ് അരുൺ കുമാർ,
വൈസ് പ്രസിഡണ്ട്,
എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications