വേണു ബാലകൃഷ്ണന് മാതൃഭൂമിയില്‍ നിന്ന് രാജിവച്ചു; ഇനി റിപ്പോര്‍ട്ടറിന്റെ എല്ലാമെല്ലാം?
കൊച്ചി: പ്രമുഖ മാധ്യമ പ്രവര്ത്തകന് വേണു ബാലകൃഷ്ണന് മാതൃഭൂമി ന്യൂസില്‍ നിന്ന് രാജിവച്ചതായി വാര്‍ത്ത. റിപ്പോര്‍ട്ടര്‍ ടിവിയില്‍ ഉയര്‍ന്ന തസ്തികയിലേക്കാണ് വേണു ബാലകൃഷ്ണന്റെ മടക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ വേണു ബാലകൃഷ്ണന് ഈ വാര്‍ത്ത നിഷേധിച്ചു. താന്‍ ഓഫീസില്‍ തന്നെയാണ് ഉള്ളതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

കേരളത്തിലെ ഏറ്റവും ശ്രദ്ധേയരായ ദൃശ്യമാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് വേണു ബാലകൃഷ്ണന്. ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് ഏഷ്യാനെറ്റില്‍ നിന്ന് മനോരമ ന്യൂസിലേക്ക് പോയി.
ഇന്ത്യാവിഷന് വിട്ട് നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവി തുടങ്ങിയപ്പോള്‍ അവിടത്തെ മുന്‍നിര മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായി മാറി വേണു ബാലകൃഷ്ണന്. മാനേജിങ് എഡിറ്റര്‍ തസ്തികയില്‍ ആയിരുന്നു റിപ്പോര്ട്റില് ജോലി ചെയ്തിരുന്നത്.
ഈ സമയത്താണ് മാതൃഭൂമി പത്രം പുതിയ വാര്‍ത്താ ചാനല്‍ തുടങ്ങുന്നത്. വേണു ബാലകൃഷ്ണന്റെ ജ്യേഷ്ഠ സഹോദരനായ ഉണ്ണി ബാലകൃഷ്ണനാണ് മാതൃഭൂമി ന്യൂസിന്റെ തലവന്‍. പിന്നീട് വേണുവിനെ കണ്ടത് മാതൃഭൂമി ന്യൂസില്‍ ആയിരുന്നു.
വേണു ബാലകൃഷ്ണന് റിപ്പോര്‍ട്ടര്‍ ചാനലിലേക്ക് തിരിച്ചുവരുന്നു എന്ന് നേരത്തേയും വാര്‍ത്തകളുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടിവി ഓഫീസില്‍ വേണു ബാലകൃഷ്ണന് എത്തിയിരുന്നു. നികേഷ് കുമാര്‍, പികെ പ്രകാശ് എന്നിവരുമായി ഏറെ നേരം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications