Get Updates
Get notified of breaking news, exclusive insights, and must-see stories!

പഠനസംബന്ധമായ സംശയങ്ങള്‍ തീര്‍ക്കാന്‍ വാട്‌സാപ് ഗ്രൂപ്പ്; പോസ്റ്റുന്നത് അശ്ലീല ചിത്രങ്ങള്‍

പഠനസംബന്ധമായ സംശയങ്ങള്‍ തീര്‍ക്കാന്‍ ഉണ്ടാക്കിയ വാട്‌സാപ് ഗ്രൂപ്പില്‍ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.

തിരൂര്‍: വിദ്യാര്‍ത്ഥിനികള്‍ക്ക് വാട്‌സാപ് ഗ്രൂപ്പിലൂടെ സ്ഥിരമായി അശ്ലീല ചിത്രങ്ങള്‍ അയച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടായി എംഎംഎം സ്‌കൂളിലെ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ അധ്യാപകനായ രാജേഷിനെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വാട്‌സാപ് ഗ്രൂപ്പുണ്ടാക്കുന്നതിനായി വിദ്യാര്‍ത്ഥിനികളുടെ നമ്പര്‍ അധ്യാപകന്‍ ശേഖരിച്ചിരുന്നു. പഠന സംബന്ധമായ കാര്യങ്ങള്‍ എല്ലാവരിലേക്കും എളുപ്പത്തില്‍ എത്തിക്കാന്‍ വേണ്ടിയാണ് ഗ്രൂപ്പ് തുടങ്ങിയത്.

സിലബസിലുള്ള വിഷയങ്ങള്‍ ആയിരുന്നു ആദ്യമൊക്കെ രാജേഷ് ഗ്രൂപ്പിലിട്ടിരുന്നത്. പിന്നീടാണ് അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. അധ്യാപകന്റെ പ്രവൃത്തിയില്‍ സംശയം തോന്നിയ വിദ്യാര്‍ത്ഥിനികള്‍ ഗ്രൂപ്പില്‍ ആണ്‍കുട്ടികളുടെ നമ്പര്‍ നല്‍കി അവരെയും ചേര്‍ത്തു. പെണ്‍കുട്ടികളുടെ നമ്പരാണെന്നു കരുതി അശ്ലീല ചിത്രങ്ങള്‍ അയച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം അധ്യാപകനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

obscene

ചൊവ്വാഴ്ച വൈകിട്ടാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പരാതി നല്‍കിയിരുന്നു. വിവരമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാവേണ്ട അധ്യാപകന്റെ പ്രവര്‍ത്തിയില്‍ സ്‌കൂള്‍ ഒന്നടങ്കം പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+