കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിക്കെതിരെ പറഞ്ഞുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതം; വിശദീകരണവുമായി ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ താന്‍ ഫറഞ്ഞുവെന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രാദേശിക തലത്തില്‍ അല്ല രാഹുല്‍ ഗാന്ധി അഭിപ്രായം പറയുന്നത്. അദ്ദേഹം ദേശീയ തലത്തില്‍ ആണ് കാര്യങ്ങള്‍ കാണുന്നതും, അഭിപ്രായം പറയുന്നതും. അതുകൊണ്ടു തന്നെ രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തെ, ആ അര്‍ത്ഥത്തില്‍ വേണം കാണേണ്ടത് എന്നാണ് ഞാന്‍ അഭിപ്രായപ്പെട്ടതെന്നാണ് പത്രക്കുറിപ്പിലൂടെ രമേശ് ചെന്നിത്തല വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്‍റെ പത്രക്കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറപ്പെടുവിക്കുന്ന പ്രസ്താവന
------------

പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയണ്ട എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു എന്ന രീതിയില്‍ വരുന്ന മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. ഇത് അടിസ്ഥാനരഹിതമാണ്.

രാഹുല്‍ ഗാന്ധി ദേശീയ നേതാവാണ്.

പ്രാദേശിക തലത്തില്‍ അല്ല രാഹുല്‍ ഗാന്ധി അഭിപ്രായം പറയുന്നത്. അദ്ദേഹം ദേശീയ തലത്തില്‍ ആണ് കാര്യങ്ങള്‍ കാണുന്നതും, അഭിപ്രായം പറയുന്നതും. അതുകൊണ്ടു തന്നെ രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തെ, ആ അര്‍ത്ഥത്തില്‍ വേണം കാണേണ്ടത് എന്നാണ് ഞാന്‍ അഭിപ്രായപ്പെട്ടത്.

-ramesh-chennithala

Recommended Video

cmsvideo
Ramesh Chennithala asks Rahul Gandhi to stop commenting on Kerala issues | Oneindia Malayalam

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ Blame Game നടത്തരുത് എന്നാണ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടത്. ഇതിനെ സംസ്ഥാന സര്‍ക്കാരിനായുള്ള അംഗീകാരം ആയി കാണണ്ട.

English summary
news that I said against Rahul Gandhi is baseless - Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X