സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകും. കേരളത്തിലാകെ ഇന്ന് വ്യാപക മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ മഴ കൂടുതല്‍ ശക്തമായേക്കും. വൃഷ്ടി പ്രദേശത്ത് കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തില്‍ ഇടുക്കി കല്ലാർകുട്ടി , പാംബ്ല ഡാമുകളുടെ ഷട്ടറുകൾ വീണ്ടും തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബേപ്പൂർ തീരത്തിന് സമീപം അപകടത്തില്‍പ്പെട്ട കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തീവ്രമായി തന്നെ തുടരുകയാണ്. നിയന്ത്രണമില്ലാതെ ഒഴുകുന്ന കപ്പല്‍ ചെരിയാന്‍ തുടങ്ങിയത് രക്ഷാപ്രവർത്തനം കൂടുതല്‍ ദുഷ്കരമാക്കിയിട്ടുണ്ട്. കാണാതായ നാലു കപ്പല്‍ ജീവനക്കാര്‍ക്കായി തിരച്ചില്‍ തുടരുകയുമാണ്.
അതേസമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചരണം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുകയാണ് മുന്നണികള്‍. ദേശീയ-അന്തർദേശീയ തലത്തിൽ വേറെയും സംഭവവികാസങ്ങൾ നടക്കുന്നുണ്ട്. ഇന്നത്തെ മറ്റ് പ്രധാനവാർത്തകൾ അറിയാം.
Jun 12, 2025, 7:10 am IST
മഴ അറിയിപ്പ്
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കാസറഗോഡ് ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
Jun 12, 2025, 12:08 am IST
ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷിക്കും
നടനും പ്രമുഖ ബിജെപി നേതാവുമായ ജി കൃഷ്‌ണകുമാറും, മകള്‍ ദിയ കൃഷ്‌ണയുമായി ബന്ധപ്പെട്ട കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 3 ജീവനക്കാരികള്‍ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന കൃഷ്‌ണകുമാറിന്റെ പരാതിയിലെ കേസും, ജീവനക്കാരികള്‍ നല്‍കിയ തട്ടിക്കൊണ്ടു പോകല്‍ പരാതിയിലെ കേസുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
Jun 11, 2025, 11:41 pm IST
ദേശീയപാതയിലെ വീഴ്‌ച; കരാറുകാർക്ക് എതിരെ കർശന നടപടിയെന്ന് ഗഡ്‌കരി
ദേശീയപാത 66ലെ വിള്ളലുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരി വ്യക്തമാക്കി. വീഴ്‌ച വരുത്തിയ കരാറുകാരെ രണ്ടുവര്‍ഷത്തേക്ക് വിലക്കുമെന്നും റോഡ് പുതുക്കി പണിയുന്നതിന് പൂര്‍ണ നഷ്‌ടപരിഹാരം ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനി 85 കോടിയുടെ നിര്‍മാണം അധികമായി നടത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Jun 11, 2025, 11:04 pm IST
ഇടുക്കിയിൽ കാട്ടാന ശല്യം രൂക്ഷം; കൃഷി നശിപ്പിച്ചു
ഇടുക്കി വനാതിർത്തിയിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നാശം വിതച്ചു. ഇടുക്കി വനമേഖലയുടെ ഭാഗമായ കാഞ്ചിയാർ ഫോറസ്‌റ്റ് ഡിവിഷന് കീഴിൽ വരുന്ന മുരിക്കാട്ടുകുടി, തുളസിപ്പടി മേഖലയിലെ നിരവധി കർഷകരുടെ കൃഷിയിടങ്ങളിലാണ് ആനക്കൂട്ടം ഇറങ്ങി വ്യാപക നാശം വിതച്ചത്.
Jun 11, 2025, 10:24 pm IST
താമരശ്ശേരിയിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി
താമരശ്ശേരിയില്‍ നിന്നും ഇന്നലെ കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തിയെന്ന് സൂചന. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ കുട്ടിയുണ്ടെന്ന് റെയില്‍വേ പൊലീസ് ബന്ധുക്കളെ അറിയിച്ചു. കൊയിലാണ്ടി സ്വദേശി ജാസിറിന്റെ മകനായ മുഹമ്മദ് ഷിഹാബിനെക്കുറിച്ച് ഇന്നലെ മുതല്‍ വിവരങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്.
Jun 11, 2025, 9:45 pm IST
സ്‌കൂൾ സമയം മാറ്റുന്നതിൽ സർക്കാരിന് കടുംപിടിത്തമില്ല; വി ശിവൻകുട്ടി
സ്‌കൂൾ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് കടുംപിടുത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമസ്‌തയുടെ വിമർശനത്തിന് പിന്നാലെയാണ് പ്രതികരണം. സമയ ക്രമീകരണത്തിൽ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തുമെന്ന് വി ശിവൻകുട്ടി പറഞ്ഞു.
Jun 11, 2025, 8:58 pm IST
തിരുവനന്തപുരം മെട്രോ; പ്രത്യേക സമിതി രൂപീകരിക്കും
തിരുവനന്തപുരം മെട്രോ റെയില്‍ അലൈന്‍മെന്റ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
Jun 11, 2025, 8:16 pm IST
കോഴിക്കോട് പട്ടാപ്പകൽ ബാങ്ക് കവർച്ച
കോഴിക്കോട് പട്ടാപ്പകൽ ബാങ്ക് ജീവനക്കാരനില്‍ നിന്നും പണം തട്ടിയെടുത്തു. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദില്‍ നിന്നാണ് 40 ലക്ഷം രൂപ തട്ടിയെടുത്തത്. പന്തീരങ്കാവ് മാങ്കാവ് റോഡില്‍ വച്ചാണ് അതിക്രമം നടന്നത്. പന്തീരങ്കാവ് സ്വദേശി ഷിബിന്‍ ലാലാണ് അരവിന്ദില്‍ നിന്ന് പണം തട്ടിയെടുത്തത് എന്ന നിഗമനത്തിലാണ് പോലീസ്.
Jun 11, 2025, 7:51 pm IST
പ്ലസ് വണ്ണില്‍ 10 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം
സര്‍ക്കാര്‍ അംഗീകാരമുള്ള അണ്‍ എയിഡഡ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍, ആവശ്യപ്പെടുന്ന സ്‌കുളുകള്‍ക്ക്, നിയമപ്രകാരമുള്ള യോഗ്യതകള്‍ ഉണ്ടോ എന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ 2025-2026 അദ്ധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്ണില്‍ 10 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവിന് അനുമതി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നമന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
Jun 11, 2025, 7:43 pm IST
സമസ്‌ത ഇല്ലാത്ത കേരളത്തെ കുറിച്ച് ചിന്തിക്കാൻ കഴിയില്ല; വിഡി സതീശൻ
പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയത ഉള്ള കാലത്ത് സമസ്‌തയുടെ സാന്നിധ്യം ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സമസ്‌തയുടെ സാന്നിധ്യം ഇല്ലാത്ത കേരളത്തെ ചിന്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു സമൂഹത്തെ വിദ്യാഭ്യാസപരമായി മുന്നോട്ട് എത്തിക്കാൻ അവർക്ക് കഴിഞ്ഞുവെന്നും സതീശൻ കൂട്ടിച്ചേർത്തു.
Jun 11, 2025, 7:03 pm IST
സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല എം സ്വരാജിനെ പിന്തുണച്ചത്; വൈശാഖൻ
പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി കഥാകൃത്ത് വൈശാഖൻ. സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല സാഹിത്യകാരന്മാർ എം സ്വരാജിനെ പിന്തുണച്ചതെന്നും ആഴത്തിലുള്ള വായനയും ജനകീയ ബന്ധവുമുള്ള സ്വരാജ് നിലമ്പൂരിൽ നിന്ന് നിയമസഭയിൽ എത്തേണ്ടത് അനിവാര്യമാണെന്നുമായിരുന്നു വൈശാഖൻ നൽകിയ മറുപടി.
Jun 11, 2025, 6:56 pm IST
വിയോജിപ്പ് രേഖപ്പെടുത്താൻ ഉള്ള ജനാധിപത്യയിടം സമസ്‌തയിൽ ഉണ്ട്; മുഖ്യമന്ത്രി
സമൂഹത്തിനു വെളിച്ചം നൽകാൻ കഴിയാത്ത സംഘടനകൾക്കാണ് നിലനിൽപ്പ് ഇല്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്‌തഅങ്ങനെയല്ല, വിയോജിപ്പ് രേഖപ്പെടുത്താൻ ഉള്ള ജനാധിപത്യയിടം സമസ്‌തയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ചുരുക്കം ചില രാഷ്ട്രീയ പാർട്ടികളിൽ പോലും അത് കാണുന്നില്ല. തിരുത്തൽ വേണ്ടവ തിരുത്തി മുന്നേറാൻ ഇനിയും സമസ്‌തക്ക് കഴിയണമെന്നും പിണറായി ചൂണ്ടിക്കാട്ടി.
Jun 11, 2025, 6:02 pm IST
കേരളത്തിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
കേരളത്തിൽ അതിശക്തമായ മഴയ്ക്കൊപ്പം 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ജൂണ്‍ 13 മുതൽ 15 വരെ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. കേരളത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.
Jun 11, 2025, 5:39 pm IST
കോഴിക്കോട് നാദാപുരത്ത് കാട്ടുപന്നി ആക്രമണം
കോഴിക്കോട് കാട്ടുപന്നി ആക്രമണത്തില്‍ സ്ത്രീയ്ക്ക് പരിക്കേറ്റു. നാദാപുരത്ത് ചെക്യാട് പഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏര്‍പ്പെട്ടിരുന്ന കല്ലമ്മല്‍ ചാത്തുവിന്റെ ഭാര്യ ദേവി (65) ക്കാണ് പരിക്കേറ്റത്. കാടിറങ്ങി വന്ന പന്നി തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. പരിക്കേറ്റ ദേവിയെ വളയത്തെ സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചത്.
Jun 11, 2025, 4:56 pm IST
തിരുവനന്തപുരം മെട്രോ; ചർച്ച നടന്നുവെന്ന് ശശി തരൂർ എംപി
തിരുവനന്തപുരത്തെ 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ ഒരു തലസ്ഥാന നഗരമാക്കി മാറ്റാൻ കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ശശി തരൂർ. തിരുവനന്തപുരം മെട്രോ പദ്ധതി ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്ന് രാവിലെ വളരെ ക്രിയാത്മകമായ ഒരു ഓൺലൈൻ മീറ്റിംഗ് നടന്നു. ഞാൻ എംപിയായ കാലം മുതൽ ആവശ്യപ്പെട്ടിരുന്ന ഒരു പദ്ധതിയായിരുന്നു മെട്രോ. ആദ്യ ഘട്ടത്തിനായുള്ള എന്റെ ചില നിർദ്ദേശങ്ങളെക്കുറിച്ച് കൂടിയാലോചിക്കുന്നതിനായി സ്‌റ്റേക്ക് ഹോൾഡേഴ്‌സ് ഉൾപെടുന്ന ഒരു ഉപദേശക സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചതോടെ ചർച്ച വളരെ ഫലവത്തായി അവസാനിച്ചുവെന്നും തരൂർ പറഞ്ഞു.
Jun 11, 2025, 4:28 pm IST
ബെംഗളൂരു ചിന്നസ്വാമി ദുരന്തം അപകടം മാത്രം; മല്ലികാർജുൻ ഖാർഗെ
ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് ജീവൻ നഷ്‌ടമായ സംഭവം അപകടം മാത്രമാണെന്ന് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. കർണാടക സർക്കാരിന്റെ നടപടികളെ ജനുവരിയിൽ ഉത്തർപ്രദേശിൽ നടന്ന കുംഭമേളയിലും കോവിഡ് പാൻഡെമിക് സമയത്തും സ്വീകരിച്ച നടപടികളുമായി താരതമ്യം ചെയ്‌തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'തീർച്ചയായും അത് തെറ്റാണ്, ഞങ്ങളുടെ നേതാക്കൾ ക്ഷമാപണം നടത്തി' സംഭവത്തിൽ കർണാടക മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർ രാജിവയ്ക്കണമെന്ന ബിജെപിയുടെ ആവശ്യത്തിന് മറുപടിയായി ഖാർഗെ പറഞ്ഞു.
Jun 11, 2025, 4:09 pm IST
സതീശന് മറുപടി
വി ഡി സതീശന് മറുപടിയുമായി കഥാകൃത്ത് വൈശാഖൻ. സ്വരാജിനെ പിന്തുണച്ചതിലെ വിമർശനങ്ങള്‍ക്കാണ് വൈശാഖന്റെ മറുപടി. സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല സാഹിത്യകാരന്മാർ എം സ്വരാജിനെ പിന്തുണച്ചതെന്നും ആഴത്തിലുള്ള വായനയും ജനകീയ ബന്ധവുമുള്ള സ്വരാജ് നിലമ്പൂരിൽ നിന്ന് നിയമസഭയിൽ എത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Jun 11, 2025, 3:00 pm IST
പ്രതിപക്ഷ നേതാവിനെതിരെ കാന്തപുരം വിഭാഗം
ജമാഅത്തെ ഇസ്‌ലാമി തങ്ങളുടെ പഴയ ആശയങ്ങൾ ഉപേക്ഷിച്ചുവെന്ന സതീശന്റെ പരാമർശം ഗൗരവതരമാണെന്ന് എസ്.വൈ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം. ജമാഅത്തെ ഇസ്‌ലാമി തങ്ങളുടെ ആശയങ്ങൾ നിലനിർത്തിക്കൊണ്ട് മറ്റൊരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു എന്നതാണ് അവസ്ഥ. ആശയങ്ങളിൽ യാതൊരു മാറ്റവുമില്ല. വിഷയം ആഴത്തിൽ പഠിക്കാതെയാണ് സതീശൻ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Jun 11, 2025, 2:01 pm IST
മഴ അറിയിപ്പ്
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുറപ്പെടുവിച്ച സമയവും തീയതിയും 01.00 PM
Jun 11, 2025, 12:49 pm IST
തീ നിയന്ത്രണ വിധേയം
വാൻ ഹായ് കപ്പലിലെ തീ ഭാഗികമായി നിയന്ത്രണവിധേയമാക്കി. തീ നിലവിൽ നിയന്ത്രണത്തിലാണെങ്കിലും ശക്തമായ പുക ഉയരുന്നുണ്ട്. തീ പൂർണമായി അണയ്ക്കാൻ കോസ്റ്റ്ഗാർഡ് നാല് കപ്പലുകൾ കൂടി എത്തിക്കും. നിലവില്‍ ഇന്ത്യൻ തീരത്ത് നിന്ന് 40 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പല്‍ സ്ഥിതി ചെയ്യുന്നത്.
Jun 11, 2025, 11:35 am IST
പ്രതികള്‍ക്ക് ജാമ്യം
താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ വധവുമായി ബന്ധപ്പെട്ട കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികൾക്ക് കേരള ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കർശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്
Jun 11, 2025, 9:55 am IST
യുവാവിന്റെ കൊലപാതകം: സുഹൃത്തുക്കൾ അറസ്റ്റിൽ
ആലപ്പുഴയിലെ കാവാലം സ്വദേശിയായ സുരേഷ് കുമാറിന്റെ (28) കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരി കൃഷ്ണൻ (26), യദു കുമാർ (27) എന്നിവരാണ് പിടിയിലായത്. ജൂൺ 2-ന് ചികിത്സയിലിരിക്കെ സുരേഷ് കുമാർ മരിച്ചിരുന്നു. മസ്തിഷ്ക അണുബാധയാണ് മരണകാരണമായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ, സുരേഷ് കുമാറിനെ സുഹൃത്തുക്കളായ ഹരി കൃഷ്ണനും യദു കുമാറും സംഘം ചേർന്ന് മർദിച്ചതായി കണ്ടെത്തി. മർദനത്തിനിടെ തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മസ്തിഷ്ക അണുബാധയ്ക്ക് കാരണമായത്.
Jun 11, 2025, 8:56 am IST
ഷഹബാസ് വധം
താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ വധവുമായി ബന്ധപ്പെട്ട കേസിൽ ആറ് വിദ്യാർത്ഥി പ്രതികളുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ക്രിമിനൽ സ്വഭാവമുള്ള കുട്ടികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് ഷഹബാസിന്റെ പിതാവ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു
Jun 11, 2025, 8:53 am IST
മഴ അറിയിപ്പ്
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുറപ്പെടുവിച്ച സമയവും തീയതിയും 07.00 AM; 11/06/2025
Jun 11, 2025, 8:24 am IST
കോടതി ഇടപെടില്ല
ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ അനധികൃത കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ ലോസ് ആഞ്ചലസിൽ നടക്കുന്ന പ്രക്ഷോഭത്തിൽ ഫെഡറൽ കോടതി ഇടപെടില്ല. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം നാഷണൽ ഗാർഡുകളെയും മറീനുകളെയും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഫെഡറൽ കോടതി തള്ളി. ഹർജിയിൽ വ്യാഴാഴ്ച വീണ്ടും വാദം കേൾക്കും. അതേസമയം പ്രതിഷേധം തുടരുന്നതിനാൽ ലോസ് ആഞ്ചലസിൽ മേയർ കാരൻ ബാസ് പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Jun 11, 2025, 7:54 am IST
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാന്‍ ശ്രമം
കെനിയയിലെ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ന് ആരംഭിക്കും. പരിക്കേറ്റവരെ നെയ്‌റോബിയിലേക്ക് മാറ്റാനുള്ള നടപടികളും പുരോഗമിക്കുന്നു. അപകടത്തിൽ ചിതറിപ്പോയ യാത്രാ രേഖകൾ ഉൾപ്പെടെയുള്ളവ വീണ്ടെടുക്കൽ ശ്രമകരമാണ്. സർക്കാർ സംവിധാനങ്ങളുടെ ഏകോപനത്തോടെ നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
Jun 11, 2025, 7:26 am IST
പരീക്ഷണം വിജയം
നിർമിതബുദ്ധി (AI) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലൈറ്റ് മെഷീൻ ഗൺ (LMG) സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. 14,000 അടി ഉയരത്തിൽ നടത്തിയ പരീക്ഷണം വിജയമാണെന്ന് പ്രതിരോധ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഉയർന്ന ഭൂപ്രദേശങ്ങളിൽ കൃത്യതയോടെ പ്രവർത്തിക്കാൻ ശേഷിയുള്ള ഈ ആയുധം ഇന്ത്യൻ സൈന്യത്തിന് കൂടുതല്‍ കരുത്ത് പകരും.
Jun 11, 2025, 7:17 am IST
ശക്തമായ മഴ
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുറപ്പെടുവിച്ച സമയവും തീയതിയും 05.30 AM
Jun 11, 2025, 6:49 am IST
യാത്ര വൈകും
ആക്സിയം സ്പേസിന്റെ Axiom 4 ദൗത്യം റോക്കറ്റിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനാൽ വീണ്ടും മാറ്റിവെച്ചു. ഇതോടെ ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉള്‍പ്പെടേയുള്ള 4 പേരുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) യാത്ര വൈകും. വിക്ഷേപണം നാളെ നടന്നേക്കും.
6:49 AM, 11 Jun

7:17 AM, 11 Jun
ശക്തമായ മഴ
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുറപ്പെടുവിച്ച സമയവും തീയതിയും 05.30 AM
7:26 AM, 11 Jun
പരീക്ഷണം വിജയം
നിർമിതബുദ്ധി (AI) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലൈറ്റ് മെഷീൻ ഗൺ (LMG) സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. 14,000 അടി ഉയരത്തിൽ നടത്തിയ പരീക്ഷണം വിജയമാണെന്ന് പ്രതിരോധ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഉയർന്ന ഭൂപ്രദേശങ്ങളിൽ കൃത്യതയോടെ പ്രവർത്തിക്കാൻ ശേഷിയുള്ള ഈ ആയുധം ഇന്ത്യൻ സൈന്യത്തിന് കൂടുതല്‍ കരുത്ത് പകരും.
7:54 AM, 11 Jun
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാന്‍ ശ്രമം
കെനിയയിലെ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ന് ആരംഭിക്കും. പരിക്കേറ്റവരെ നെയ്‌റോബിയിലേക്ക് മാറ്റാനുള്ള നടപടികളും പുരോഗമിക്കുന്നു. അപകടത്തിൽ ചിതറിപ്പോയ യാത്രാ രേഖകൾ ഉൾപ്പെടെയുള്ളവ വീണ്ടെടുക്കൽ ശ്രമകരമാണ്. സർക്കാർ സംവിധാനങ്ങളുടെ ഏകോപനത്തോടെ നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
8:24 AM, 11 Jun
കോടതി ഇടപെടില്ല
ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ അനധികൃത കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ ലോസ് ആഞ്ചലസിൽ നടക്കുന്ന പ്രക്ഷോഭത്തിൽ ഫെഡറൽ കോടതി ഇടപെടില്ല. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം നാഷണൽ ഗാർഡുകളെയും മറീനുകളെയും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഫെഡറൽ കോടതി തള്ളി. ഹർജിയിൽ വ്യാഴാഴ്ച വീണ്ടും വാദം കേൾക്കും. അതേസമയം പ്രതിഷേധം തുടരുന്നതിനാൽ ലോസ് ആഞ്ചലസിൽ മേയർ കാരൻ ബാസ് പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
8:53 AM, 11 Jun
മഴ അറിയിപ്പ്
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുറപ്പെടുവിച്ച സമയവും തീയതിയും 07.00 AM; 11/06/2025
8:56 AM, 11 Jun
ഷഹബാസ് വധം
താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ വധവുമായി ബന്ധപ്പെട്ട കേസിൽ ആറ് വിദ്യാർത്ഥി പ്രതികളുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ക്രിമിനൽ സ്വഭാവമുള്ള കുട്ടികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് ഷഹബാസിന്റെ പിതാവ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു
9:55 AM, 11 Jun
യുവാവിന്റെ കൊലപാതകം: സുഹൃത്തുക്കൾ അറസ്റ്റിൽ
ആലപ്പുഴയിലെ കാവാലം സ്വദേശിയായ സുരേഷ് കുമാറിന്റെ (28) കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരി കൃഷ്ണൻ (26), യദു കുമാർ (27) എന്നിവരാണ് പിടിയിലായത്. ജൂൺ 2-ന് ചികിത്സയിലിരിക്കെ സുരേഷ് കുമാർ മരിച്ചിരുന്നു. മസ്തിഷ്ക അണുബാധയാണ് മരണകാരണമായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ, സുരേഷ് കുമാറിനെ സുഹൃത്തുക്കളായ ഹരി കൃഷ്ണനും യദു കുമാറും സംഘം ചേർന്ന് മർദിച്ചതായി കണ്ടെത്തി. മർദനത്തിനിടെ തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മസ്തിഷ്ക അണുബാധയ്ക്ക് കാരണമായത്.
11:35 AM, 11 Jun
പ്രതികള്‍ക്ക് ജാമ്യം
താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ വധവുമായി ബന്ധപ്പെട്ട കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികൾക്ക് കേരള ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കർശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്
12:49 PM, 11 Jun
തീ നിയന്ത്രണ വിധേയം
വാൻ ഹായ് കപ്പലിലെ തീ ഭാഗികമായി നിയന്ത്രണവിധേയമാക്കി. തീ നിലവിൽ നിയന്ത്രണത്തിലാണെങ്കിലും ശക്തമായ പുക ഉയരുന്നുണ്ട്. തീ പൂർണമായി അണയ്ക്കാൻ കോസ്റ്റ്ഗാർഡ് നാല് കപ്പലുകൾ കൂടി എത്തിക്കും. നിലവില്‍ ഇന്ത്യൻ തീരത്ത് നിന്ന് 40 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പല്‍ സ്ഥിതി ചെയ്യുന്നത്.
2:01 PM, 11 Jun
മഴ അറിയിപ്പ്
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുറപ്പെടുവിച്ച സമയവും തീയതിയും 01.00 PM
3:00 PM, 11 Jun
പ്രതിപക്ഷ നേതാവിനെതിരെ കാന്തപുരം വിഭാഗം
ജമാഅത്തെ ഇസ്‌ലാമി തങ്ങളുടെ പഴയ ആശയങ്ങൾ ഉപേക്ഷിച്ചുവെന്ന സതീശന്റെ പരാമർശം ഗൗരവതരമാണെന്ന് എസ്.വൈ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം. ജമാഅത്തെ ഇസ്‌ലാമി തങ്ങളുടെ ആശയങ്ങൾ നിലനിർത്തിക്കൊണ്ട് മറ്റൊരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു എന്നതാണ് അവസ്ഥ. ആശയങ്ങളിൽ യാതൊരു മാറ്റവുമില്ല. വിഷയം ആഴത്തിൽ പഠിക്കാതെയാണ് സതീശൻ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
4:09 PM, 11 Jun
സതീശന് മറുപടി
വി ഡി സതീശന് മറുപടിയുമായി കഥാകൃത്ത് വൈശാഖൻ. സ്വരാജിനെ പിന്തുണച്ചതിലെ വിമർശനങ്ങള്‍ക്കാണ് വൈശാഖന്റെ മറുപടി. സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല സാഹിത്യകാരന്മാർ എം സ്വരാജിനെ പിന്തുണച്ചതെന്നും ആഴത്തിലുള്ള വായനയും ജനകീയ ബന്ധവുമുള്ള സ്വരാജ് നിലമ്പൂരിൽ നിന്ന് നിയമസഭയിൽ എത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
4:28 PM, 11 Jun
ബെംഗളൂരു ചിന്നസ്വാമി ദുരന്തം അപകടം മാത്രം; മല്ലികാർജുൻ ഖാർഗെ
ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് ജീവൻ നഷ്‌ടമായ സംഭവം അപകടം മാത്രമാണെന്ന് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. കർണാടക സർക്കാരിന്റെ നടപടികളെ ജനുവരിയിൽ ഉത്തർപ്രദേശിൽ നടന്ന കുംഭമേളയിലും കോവിഡ് പാൻഡെമിക് സമയത്തും സ്വീകരിച്ച നടപടികളുമായി താരതമ്യം ചെയ്‌തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'തീർച്ചയായും അത് തെറ്റാണ്, ഞങ്ങളുടെ നേതാക്കൾ ക്ഷമാപണം നടത്തി' സംഭവത്തിൽ കർണാടക മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർ രാജിവയ്ക്കണമെന്ന ബിജെപിയുടെ ആവശ്യത്തിന് മറുപടിയായി ഖാർഗെ പറഞ്ഞു.
4:56 PM, 11 Jun
തിരുവനന്തപുരം മെട്രോ; ചർച്ച നടന്നുവെന്ന് ശശി തരൂർ എംപി
തിരുവനന്തപുരത്തെ 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ ഒരു തലസ്ഥാന നഗരമാക്കി മാറ്റാൻ കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ശശി തരൂർ. തിരുവനന്തപുരം മെട്രോ പദ്ധതി ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്ന് രാവിലെ വളരെ ക്രിയാത്മകമായ ഒരു ഓൺലൈൻ മീറ്റിംഗ് നടന്നു. ഞാൻ എംപിയായ കാലം മുതൽ ആവശ്യപ്പെട്ടിരുന്ന ഒരു പദ്ധതിയായിരുന്നു മെട്രോ. ആദ്യ ഘട്ടത്തിനായുള്ള എന്റെ ചില നിർദ്ദേശങ്ങളെക്കുറിച്ച് കൂടിയാലോചിക്കുന്നതിനായി സ്‌റ്റേക്ക് ഹോൾഡേഴ്‌സ് ഉൾപെടുന്ന ഒരു ഉപദേശക സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചതോടെ ചർച്ച വളരെ ഫലവത്തായി അവസാനിച്ചുവെന്നും തരൂർ പറഞ്ഞു.
5:39 PM, 11 Jun
കോഴിക്കോട് നാദാപുരത്ത് കാട്ടുപന്നി ആക്രമണം
കോഴിക്കോട് കാട്ടുപന്നി ആക്രമണത്തില്‍ സ്ത്രീയ്ക്ക് പരിക്കേറ്റു. നാദാപുരത്ത് ചെക്യാട് പഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏര്‍പ്പെട്ടിരുന്ന കല്ലമ്മല്‍ ചാത്തുവിന്റെ ഭാര്യ ദേവി (65) ക്കാണ് പരിക്കേറ്റത്. കാടിറങ്ങി വന്ന പന്നി തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. പരിക്കേറ്റ ദേവിയെ വളയത്തെ സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചത്.
6:02 PM, 11 Jun
കേരളത്തിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
കേരളത്തിൽ അതിശക്തമായ മഴയ്ക്കൊപ്പം 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ജൂണ്‍ 13 മുതൽ 15 വരെ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. കേരളത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.
6:56 PM, 11 Jun
വിയോജിപ്പ് രേഖപ്പെടുത്താൻ ഉള്ള ജനാധിപത്യയിടം സമസ്‌തയിൽ ഉണ്ട്; മുഖ്യമന്ത്രി
സമൂഹത്തിനു വെളിച്ചം നൽകാൻ കഴിയാത്ത സംഘടനകൾക്കാണ് നിലനിൽപ്പ് ഇല്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്‌തഅങ്ങനെയല്ല, വിയോജിപ്പ് രേഖപ്പെടുത്താൻ ഉള്ള ജനാധിപത്യയിടം സമസ്‌തയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ചുരുക്കം ചില രാഷ്ട്രീയ പാർട്ടികളിൽ പോലും അത് കാണുന്നില്ല. തിരുത്തൽ വേണ്ടവ തിരുത്തി മുന്നേറാൻ ഇനിയും സമസ്‌തക്ക് കഴിയണമെന്നും പിണറായി ചൂണ്ടിക്കാട്ടി.
7:03 PM, 11 Jun
സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല എം സ്വരാജിനെ പിന്തുണച്ചത്; വൈശാഖൻ
പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി കഥാകൃത്ത് വൈശാഖൻ. സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല സാഹിത്യകാരന്മാർ എം സ്വരാജിനെ പിന്തുണച്ചതെന്നും ആഴത്തിലുള്ള വായനയും ജനകീയ ബന്ധവുമുള്ള സ്വരാജ് നിലമ്പൂരിൽ നിന്ന് നിയമസഭയിൽ എത്തേണ്ടത് അനിവാര്യമാണെന്നുമായിരുന്നു വൈശാഖൻ നൽകിയ മറുപടി.
7:43 PM, 11 Jun
സമസ്‌ത ഇല്ലാത്ത കേരളത്തെ കുറിച്ച് ചിന്തിക്കാൻ കഴിയില്ല; വിഡി സതീശൻ
പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയത ഉള്ള കാലത്ത് സമസ്‌തയുടെ സാന്നിധ്യം ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സമസ്‌തയുടെ സാന്നിധ്യം ഇല്ലാത്ത കേരളത്തെ ചിന്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു സമൂഹത്തെ വിദ്യാഭ്യാസപരമായി മുന്നോട്ട് എത്തിക്കാൻ അവർക്ക് കഴിഞ്ഞുവെന്നും സതീശൻ കൂട്ടിച്ചേർത്തു.
7:51 PM, 11 Jun
പ്ലസ് വണ്ണില്‍ 10 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം
സര്‍ക്കാര്‍ അംഗീകാരമുള്ള അണ്‍ എയിഡഡ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍, ആവശ്യപ്പെടുന്ന സ്‌കുളുകള്‍ക്ക്, നിയമപ്രകാരമുള്ള യോഗ്യതകള്‍ ഉണ്ടോ എന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ 2025-2026 അദ്ധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്ണില്‍ 10 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവിന് അനുമതി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നമന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
8:16 PM, 11 Jun
കോഴിക്കോട് പട്ടാപ്പകൽ ബാങ്ക് കവർച്ച
കോഴിക്കോട് പട്ടാപ്പകൽ ബാങ്ക് ജീവനക്കാരനില്‍ നിന്നും പണം തട്ടിയെടുത്തു. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദില്‍ നിന്നാണ് 40 ലക്ഷം രൂപ തട്ടിയെടുത്തത്. പന്തീരങ്കാവ് മാങ്കാവ് റോഡില്‍ വച്ചാണ് അതിക്രമം നടന്നത്. പന്തീരങ്കാവ് സ്വദേശി ഷിബിന്‍ ലാലാണ് അരവിന്ദില്‍ നിന്ന് പണം തട്ടിയെടുത്തത് എന്ന നിഗമനത്തിലാണ് പോലീസ്.
8:58 PM, 11 Jun
തിരുവനന്തപുരം മെട്രോ; പ്രത്യേക സമിതി രൂപീകരിക്കും
തിരുവനന്തപുരം മെട്രോ റെയില്‍ അലൈന്‍മെന്റ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
9:45 PM, 11 Jun
സ്‌കൂൾ സമയം മാറ്റുന്നതിൽ സർക്കാരിന് കടുംപിടിത്തമില്ല; വി ശിവൻകുട്ടി
സ്‌കൂൾ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് കടുംപിടുത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമസ്‌തയുടെ വിമർശനത്തിന് പിന്നാലെയാണ് പ്രതികരണം. സമയ ക്രമീകരണത്തിൽ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തുമെന്ന് വി ശിവൻകുട്ടി പറഞ്ഞു.
10:24 PM, 11 Jun
താമരശ്ശേരിയിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി
താമരശ്ശേരിയില്‍ നിന്നും ഇന്നലെ കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തിയെന്ന് സൂചന. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ കുട്ടിയുണ്ടെന്ന് റെയില്‍വേ പൊലീസ് ബന്ധുക്കളെ അറിയിച്ചു. കൊയിലാണ്ടി സ്വദേശി ജാസിറിന്റെ മകനായ മുഹമ്മദ് ഷിഹാബിനെക്കുറിച്ച് ഇന്നലെ മുതല്‍ വിവരങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്.
11:04 PM, 11 Jun
ഇടുക്കിയിൽ കാട്ടാന ശല്യം രൂക്ഷം; കൃഷി നശിപ്പിച്ചു
ഇടുക്കി വനാതിർത്തിയിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നാശം വിതച്ചു. ഇടുക്കി വനമേഖലയുടെ ഭാഗമായ കാഞ്ചിയാർ ഫോറസ്‌റ്റ് ഡിവിഷന് കീഴിൽ വരുന്ന മുരിക്കാട്ടുകുടി, തുളസിപ്പടി മേഖലയിലെ നിരവധി കർഷകരുടെ കൃഷിയിടങ്ങളിലാണ് ആനക്കൂട്ടം ഇറങ്ങി വ്യാപക നാശം വിതച്ചത്.
11:41 PM, 11 Jun
ദേശീയപാതയിലെ വീഴ്‌ച; കരാറുകാർക്ക് എതിരെ കർശന നടപടിയെന്ന് ഗഡ്‌കരി
ദേശീയപാത 66ലെ വിള്ളലുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരി വ്യക്തമാക്കി. വീഴ്‌ച വരുത്തിയ കരാറുകാരെ രണ്ടുവര്‍ഷത്തേക്ക് വിലക്കുമെന്നും റോഡ് പുതുക്കി പണിയുന്നതിന് പൂര്‍ണ നഷ്‌ടപരിഹാരം ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനി 85 കോടിയുടെ നിര്‍മാണം അധികമായി നടത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
12:08 AM, 12 Jun
ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷിക്കും
നടനും പ്രമുഖ ബിജെപി നേതാവുമായ ജി കൃഷ്‌ണകുമാറും, മകള്‍ ദിയ കൃഷ്‌ണയുമായി ബന്ധപ്പെട്ട കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 3 ജീവനക്കാരികള്‍ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന കൃഷ്‌ണകുമാറിന്റെ പരാതിയിലെ കേസും, ജീവനക്കാരികള്‍ നല്‍കിയ തട്ടിക്കൊണ്ടു പോകല്‍ പരാതിയിലെ കേസുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
7:10 AM, 12 Jun