Get Updates
Get notified of breaking news, exclusive insights, and must-see stories!

ആകാശ ദുരന്തത്തിൻ്റെ ഞെട്ടൽ മാറാതെ രാജ്യം, ഇസ്രായേൽ- ഇറാൻ യുദ്ധത്തിലേക്ക്

അഹമ്മദാബാദിലെ ആകാശദുരന്തത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും രാജ്യം. 30 വര്‍ഷത്തിനിടയിലെ രാജ്യത്തെ ഏറ്റവും വലിയ വിമാന ദുരന്തമാണ് അഹമ്മദാബാദില്‍ ഇന്നലെ ഉണ്ടായത്. 294 പേരാണ് മരിച്ചത്. മരണസംഖ്യ ഉയർന്നേക്കും. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേരും വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ഉണ്ടായിരുന്ന എംബിബിഎസ് വിദ്യാര്‍ത്ഥികളും മരിച്ചിട്ടുണ്ട്.

വിമാനദുരന്തങ്ങളിൽ ഭൂമിയിൽ നിൽക്കുന്ന ഇത്രയും പേർ മരിക്കുന്ന സാഹചര്യം അപൂർവമാണ്. നിരവധി പേർ ചികിത്സയിലുണ്ട്. ചിലരുടെ നില ഗുരുതരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടു. അപകടസ്ഥലവും അദ്ദേഹം സന്ദർശിച്ചു. എന്താണ് അപകട കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വിവിധ ഏജൻസികൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

രാജ്യം അഹമ്മദാബാദ് ദുരന്തത്തിന്റെ നടുക്കത്തിലായിരിക്കെ, ലോകം വീണ്ടും യുദ്ധഭീതിയിലാണ്. ടെഹ്റാൻ ലക്ഷ്യമിട്ടുള്ള ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ സംയുക്തമേധാവിയും ഇറാൻ റെവല്യൂഷണി ഗാർഡ് കോർ മേധാവിയും കൊല്ലപ്പെട്ടാണ് റിപ്പോർട്ട്. ഇസ്രയേലിന്റെ ഓപ്പറേഷൻ റൈസിങ് ലയൺ സൈനിക നടപടിക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചു കഴിഞ്ഞു.സൈനിക നടപടി തുടരുമെന്ന് ഇസ്രായേലും.

NEWS

Jun 14, 2025, 12:52 am IST

എല്‍ഡിഎഫ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയപ്പോഴും വര്‍ധിപ്പിച്ചപ്പോഴും എതിര്‍ത്തവരാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പ്രവര്‍ത്തനങ്ങളോട് വിപ്രതിപത്തി കാണിച്ചവരാണ് കോണ്‍ഗ്രസ്. ക്ഷേമ പെന്‍ഷനും കൈക്കൂലിയാണെന്ന കോണ്‍ഗ്രസ് നേതാവിന്റെ ആക്ഷേപം പാപ്പരത്തമാണെന്നും പാവപ്പെട്ടവരോട് എതിര്‍പ്പുള്ള കോണ്‍ഗ്രസിന്റെ മനസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Jun 14, 2025, 12:33 am IST

ഇന്ത്യയുടെ ആശങ്ക അറിയിച്ചെന്ന് നരേന്ദ്ര മോദി

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ വിളിച്ചതായും നിലവിലെ സാഹചര്യം വിവരിച്ചതായും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ആശങ്കയും മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും നെതന്യാഹുവിനെ അറിയിച്ചതായി പ്രധാനമന്ത്രി എക്‌സിലൂടെ വ്യക്തമാക്കി.
Jun 13, 2025, 11:37 pm IST

സംസ്ഥാനത്ത് വിവിധ മലയോര ജില്ലകളിൽ യാത്രാ വിലക്ക്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം. കോട്ടയം ഇടുക്കി ജില്ലയുടെ മലയോര മേഖലയില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രികാല യാത്ര നിരോധിച്ചു. മൂന്നാര്‍ ഗ്യാപ് റോഡ് വഴിയുള്ള രാത്രികാല റോഡ് ഗതാഗതവും റോഡിന്റെ വശങ്ങളിലുള്ള വാഹനങ്ങളുടെ രാത്രിയും പകലുമുള്ള പാര്‍ക്കിങിനും വിലക്കുണ്ട്.
Jun 13, 2025, 11:13 pm IST

ഇറാനിൽ വീണ്ടും ഇസ്രായേൽ ആക്രമണമെന്ന് റിപ്പോർട്ട്

ഇറാനിൽ വീണ്ടും ഇസ്രയേൽ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ. തെക്കൻ ടെഹ്റാനിലെ ആണവകേന്ദ്രത്തിന് സമീപം രണ്ട് സ്ഫോടനങ്ങളുണ്ടായതായി ഇറാനിയൻ മാധ്യമങ്ങ‌ളുടെ റിപ്പോർട്ടിൽ വ്യക്തമാക്കി. ആക്രമണം തുടരുകയാണെന്ന് ഇസ്രയേൽ സൈന്യവും അറിയിച്ചിട്ടുണ്ട്.
Jun 13, 2025, 10:55 pm IST

ഇറാൻ പ്രതിരോധിക്കുന്നു, ഇസ്രായേൽ ലോക സമാധാനത്തിന് ഭീഷണി; സാദിഖലി തങ്ങൾ

ഇറാൻ ആക്രമണ വാർത്തയ്ക്ക് പിന്നാലെ ഇസ്രായേല്‍ ലോകസമാധാനത്തിന് തന്നെ ഭീഷണിയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. രൂപീകരണ കാലം മുതൽ ഇസ്രായേല്‍ അക്രമം ആരംഭിച്ചുവെന്നും അവര്‍ പലസ്‌തീനില്‍ ഒന്നര വര്‍ഷമായി ആക്രമണം തുടരുകയാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
Jun 13, 2025, 10:34 pm IST

തീപിടിച്ച വാൻ ഹായ് 503 കപ്പലിനെ നിയന്ത്രണത്തിലാക്കി

അറബിക്കടലിൽ തീപിടിത്തമുണ്ടായ വാൻ ഹായ് 503 കപ്പലിനെ നിയന്ത്രണത്തിലാക്കിയെന്ന് നാവികസേന. ടൗ ലൈൻ കെട്ടിയാണ് കപ്പലിനെ ഇന്ന് നിയന്ത്രണത്തിലാക്കിയത്. ഇന്ത്യൻ നാവികസേനയും ഇന്ത്യൻ കോസ്റ്റ് ഗാർഡും ചേർന്ന് ദിവസങ്ങളായി നടത്തുന്ന അശ്രാന്ത പരിശ്രമമാണ് ഒടുവിൽ വിജയത്തിലേക്ക് എത്തുന്നത്. ഇനി കപ്പലിനെ കൂടുതൽ ഉൾക്കടലിലേക്ക് നീക്കാനാണ് തീരുമാനം.
Jun 13, 2025, 9:05 pm IST

മോദി അടക്കമുള്ള ആഗോള നേതാക്കളുമായി സംസാരിച്ച് നെതന്യാഹു

ഇറാനെതിരായ സൈനിക ആക്രമണം തുടരവെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ആഗോള നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നേതാക്കളുമായി അദ്ദേഹം ഉന്നതതല നയതന്ത്ര ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. നരേന്ദ്ര മോദിക്ക് പുറമേ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ എന്നിവരുമായി നെതന്യാഹു ഇതിനകം സംസാരിച്ചുവെന്നാണ് സൂചന.
Jun 13, 2025, 8:19 pm IST

ഇത് തോറ്റ് നാറും എന്ന് തോന്നുമ്പോള്‍ ഉണ്ടാക്കുന്ന വഴിതിരിച്ചുവിടല്‍; കെസി വേണുഗോപാൽ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിച്ച യുഡിഎഫിനെതിരായ എല്‍ഡിഎഫ് വിമര്‍ശനത്തില്‍ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേത കെസി വേണുഗോപാല്‍. തോറ്റ് നാറും എന്ന് തോന്നുമ്പോള്‍ ഉണ്ടാക്കുന്ന വഴിതിരിച്ചുവിടല്‍ ആണ് നിലവിലെ ആരോപണങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു. ദേശീയ പാത തകര്‍ന്നാല്‍ പോലും സര്‍ക്കാരിന് പരാതിയില്ലെന്നും വേണുഗോപാൽ ആരോപിച്ചു.
Jun 13, 2025, 7:53 pm IST

കാസർഗോഡ് ജില്ലയിൽ രണ്ട് ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കാസ‍‍ർഗോഡ് ജില്ലാ കളക്‌ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജൂൺ 14, 15 തീയതികളിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം അവധി പ്രഖ്യാപിച്ചാണ് ഉത്തരവിട്ടത്. പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
Jun 13, 2025, 7:06 pm IST

സിപിഎം പച്ചയ്ക്ക് വർഗീയത പറയുന്നു; വിഡി സതീശൻ

നിലമ്പൂരില്‍ സിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞ് വോട്ട് തേടാന്‍ മുഖ്യമന്ത്രി തയാറുണ്ടോയെന്നും സതീശൻ വെല്ലുവിളിച്ചു. വര്‍ഗീയത പറഞ്ഞ് തിരഞ്ഞെടുപ്പിന്റെ അജണ്ട മാറ്റാന്‍ മുഖ്യമന്ത്രിയും സി പി എമ്മും ശ്രമിക്കേണ്ട. സര്‍ക്കാരിനോട് ജനങ്ങള്‍ക്കുള്ള അതിശക്തമായ എതിര്‍പ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉജ്ജ്വല ഭൂരിപക്ഷത്തില്‍ വിജയിക്കും.
Jun 13, 2025, 6:30 pm IST

സിപിഎമ്മിനെ വിമർശിച്ച് വിഡി സതീശന്‍. വീടുകളില്‍ ചെന്ന് വർഗീയത പറഞ്ഞ് വോട്ട് പിടിക്കാനാണ് ശ്രമമെന്നും പ്രതിപക്ഷ നേതാവ്
Jun 13, 2025, 5:51 pm IST

വരും ദിവസങ്ങളിലും അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കർണാടക, അതിനോട് ചേർന്നുള്ള തെലുങ്കാന - റായലസീമയ്ക്ക്‌ മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതിനാൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Jun 13, 2025, 5:35 pm IST

അഹമ്മദാബാദിൽ തകർന്ന എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. അപകടത്തിലേക്ക് വഴിവെച്ച കാരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന വിവരങ്ങൾ ഇതിൽ നിന്ന് കിട്ടുമെന്നാണ് കരുതുന്നത്.
Jun 13, 2025, 5:29 pm IST

അഹമ്മദാബാദ് അപകടം; ക്ലെയിം രേഖകളിൽ ഇളവ് പ്രഖ്യാപിച്ച് എൽഐസി

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ടവരുടെ ക്ലെയിം രേഖകൾ സമർപ്പിക്കുന്നതിൽ എൽഐസി ഇളവ് നൽകും. അപകടത്തിൽപ്പെട്ടവരുടെ ഇൻഷുറൻസ് പോളിസി ക്ലെയിമുകളുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകളുടെ കാര്യത്തിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഇളവുകൾ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. മരണ സർട്ടിഫിക്കറ്റുകൾക്ക് പകരമായി, വിമാനാപകടം മൂലമുള്ള പോളിസി ഉടമയുടെ മരണത്തെക്കുറിച്ചുള്ള സർക്കാർ രേഖകളിലുള്ള ഏതെങ്കിലും തെളിവോ കേന്ദ്ര/സംസ്ഥാന സർക്കാർ/എയർലൈൻ അധികാരികൾ നൽകിയ ഏതെങ്കിലും നഷ്‍ടപരിഹാരമോ മരണ തെളിവായി സ്വീകരിക്കുമെന്ന് എൽഐസി അറിയിച്ചു.
Jun 13, 2025, 5:17 pm IST

ഇടുക്കിയിൽ കാട്ടാന ആക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. പീരുമേടിനു സമീപം വനത്തിനുള്ളിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആദിവാസി സ്ത്രീയാണ് മരിച്ചത്. മലമ്പണ്ടാര വിഭാഗത്തിൽ പെട്ട സീത (54) ആണ് മരണപ്പെട്ടത്. ഇന്ന് വന വിഭവങ്ങൾ ശേഖരിക്കാൻ വനത്തിനുള്ളിൽ പോയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്.
Jun 13, 2025, 4:48 pm IST

അയാളുടെ വഞ്ചന കാരണം തിരഞ്ഞെടുപ്പ് വേണ്ടി വന്നു; പിണറായി വിജയൻ

നിലമ്പൂർ‌ ഉപതിര‍ഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി-യുഡിഎഫ് ബന്ധത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി. അയാള് കാണിച്ച വഞ്ചനയുടെ ഭാഗമായി തെരഞ്ഞെടുപ്പ് വേണ്ടി വന്നുവെന്ന് പിണറായി പറഞ്ഞു. ചുങ്കത്തറ എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് പേരെടുത്തു പറയാതെ പിവി അൻവറിനേയും യുഡിഎഫിനേയും അദ്ദേഹം നിശിതമായി വിമർശിച്ചത്.
Jun 13, 2025, 3:29 pm IST

ഷീല സണ്ണി വ്യാജ ലഹരിക്കേസ്: പ്രതി ലിവിയ പിടിയില്‍

ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ബന്ധുവായ യുവതിയെ പൊലീസ് പിടികൂടി. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസ് ആണ് പിടിയിലായിരിക്കുന്നത്. ദുബായില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയത്.
Jun 13, 2025, 2:58 pm IST

രഞ്ജിതയെ അധിക്ഷേപിച്ച ജൂനിയര്‍ സൂപ്രണ്ട് കസ്റ്റഡിയില്‍

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയെ അധിക്ഷേപിച്ച കാസര്‍കോട് വെള്ളരിക്കുണ്ട് ജൂനിയര്‍ സൂപ്രണ്ട് പവിത്രന്‍ കസ്റ്റഡിയില്‍. പവിത്രനെതിരെ ഹോസ്ദുര്‍ഗ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ജാതീയമായി അധിക്ഷേപിച്ച് കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്‌
Jun 13, 2025, 2:16 pm IST

അപകടത്തിന് കാരണമെന്ത്?

അപകടകാരണം കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും തുടരുന്നുവെന്ന് വ്യോമയാന മന്ത്രി. യുകെ, അമേരിക്കന്‍ അന്വേഷണ സംഘങ്ങള്‍ ഉടന്‍ ഇന്ത്യയിലെത്തും. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സംഘം സംഭവസ്ഥലത്തെത്തി.
Jun 13, 2025, 1:59 pm IST

ബോയിംഗ് ഡ്രീംലൈനര്‍ 787-8 ഫ്‌ലീറ്റ് ഇന്ത്യ നിര്‍ത്തുന്നു

ബോയിംഗ് ഡ്രീംലൈനര്‍ 787-8 ഫ്‌ലീറ്റ് നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുതായി വിവരം. അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
Jun 13, 2025, 1:50 pm IST

സംസ്ഥാനത്തെ മഴ മുന്നറിയിപ്പ്‌
Jun 13, 2025, 1:48 pm IST

കപ്പലപകടം അന്വേഷിക്കാന്‍ അമിക്കസ് ക്യൂറി

കേരളതീരത്തെ കപ്പലപകടങ്ങള്‍ അന്വേഷിക്കാന്‍ അഡ്വ. അര്‍ജുന്‍ ശ്രീധറിനെ അമിക്കസ് ക്യൂറിയായി നിയമിച്ച് ഹൈക്കോടതി
Jun 13, 2025, 1:06 pm IST

അനസ്‌തേഷ്യ നല്‍കിയ രോഗി മരിച്ചു

ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യ നല്‍കിയ രോഗി മരിച്ചു. ചാലക്കുടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് അനസ്‌തേഷ്യ നല്‍കിയത്.
Jun 13, 2025, 12:49 pm IST

മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി

വ്യാഴാഴ്ചയുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ആറ് പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. മറ്റുള്ളവരുടെ പോസ്റ്റുമോര്‍ട്ടം നടപടികളും തിരിച്ചറിയല്‍ പരിശോധനയും പുരോഗമിക്കുന്നു.
Jun 13, 2025, 12:31 pm IST

വിശ്വഷ് കുമാര്‍ രമേശ് രക്ഷപ്പെട്ടത് ഇങ്ങനെ

അഹമ്മദാബാദില്‍ 294 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് എങ്ങനെ എന്ന് വെൡപ്പെടുത്തി വിശ്വാസ് കുമാര്‍ രമേശ്. വിമാനത്തിന്റെ ഇടതുവശത്തുള്ള എമര്‍ജന്‍സി എക്‌സിന് അടുത്തുള്ള 11A യില്‍ ആയിരുന്നു വിശ്വാസ് ഇരുന്നത്. വിമാനം അപകടത്തില്‍പ്പെട്ടപ്പോള്‍ തന്റെ സീറ്റ് തെറിച്ചുവീണുവെന്നും തല്‍ഫലമായി, വിമാനത്തിന്റെ ബാക്കി ഭാഗങ്ങളെ വിഴുങ്ങിയ തീജ്വാലകളില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നും വിശ്വാസ് പറഞ്ഞു. താന്‍ വിമാനത്തില്‍ നിന്ന ചാടിയതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Jun 13, 2025, 12:08 pm IST

ഇസ്രായേല്‍ നഗരങ്ങളില്‍ അതീവ ജാഗ്രത

ഇറാന്റെ തിരിച്ചടിയുണ്ടാകും എന്ന സൂചനയില്‍ ഇസ്രായേലിലെ ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം. തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷ കൂട്ടി
Jun 13, 2025, 11:58 am IST

രഞ്ജിതയെ അധിക്ഷേപിച്ച ഡപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍

അഹമ്മദാബാദ് വിമാന അപകടത്തില്‍പെട്ട് മരിച്ച മലയാളി യുവതി രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലും കമന്റിലും രഞ്ജിതയെ അധിക്ഷേപിച്ച പവിത്രന്‍ എന്നയാള്‍ക്കെതിരെയാണ് നടപടി. പവി ആനന്ദാശ്രമം എന്ന പ്രൊഫൈലില്‍ നിന്നാണ് പവിത്രന്‍ രഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്.
Jun 13, 2025, 11:41 am IST

അലി ഷംഖാനിയും കൊല്ലപ്പെട്ടു

ഇസ്രായേല്‍ ആക്രമണത്തില്‍ അലി ഷംഖാനിയും കൊല്ലപ്പെട്ടു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേനിയുടെ ഉപദേശകനാണ്. അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ ജനറല്‍ ആണ് കൊല്ലപ്പെട്ടത്.
Jun 13, 2025, 11:38 am IST

എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി

തായ്ലന്‍ഡിലെ ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍ഡിംഗ് ആവശ്യപ്പെട്ടതായി ഫുക്കറ്റ് വിമാനത്താവള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
Jun 13, 2025, 11:37 am IST

ഉള്ളുലയ്ക്കുന്ന കാഴ്ചകള്‍

അഹമ്മദാബാദില്‍ കണ്ടത് ഉള്ളുലയ്ക്കുന്ന കാഴ്ചകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദുര്‍ഘടമായ നിമിഷത്തില്‍ ദുരന്തബാധിതരുടെ കുടുംബത്തോടൊപ്പം നിലകൊള്ളുന്നുവെന്നും മോദി
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+