Get Updates
Get notified of breaking news, exclusive insights, and must-see stories!

News Updates Today Live: ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എന്നാല്‍ അടുത്ത ആഴ്ചയോടെ കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ ജാഗ്രത പാലിക്കണം. അതിനിടെ രാജ്യത്തെ കൊവിഡ് കേസുകള്‍ 5000 കടന്നു. കേരളത്തില്‍ രണ്ട് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റ് ദേശീയ-അന്തര്‍ദേശീയ വാര്‍ത്തകളും അറിയാം.

News Updates

Jun 08, 2025, 4:54 am IST

താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

താമരശേരി ചുരത്തില്‍ ഞായറാഴ്ചയും ഗതാഗത നിയന്ത്രണം തുടരും. ചുരത്തില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ആളുകള്‍ കൂട്ടം കൂടുന്നതിനും ശനിയാഴ്ച വൈകീട്ട് ഏഴുമണി മുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം ഞായറാഴ്ച കൂടി തുടരാനാണ് പൊലീസിന്റെ തീരുമാനം. രാവിലെ 10 മണി മുതല്‍ അര്‍ധരാത്രി വരെ നിയന്ത്രണം നീളും. വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തുന്നതും കൂട്ടംകൂടുന്നതും ചുരത്തില്‍ ഗതാഗത തടസത്തിന് ഇടയാക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
Jun 08, 2025, 4:44 am IST

നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു; പ്രതിഷേധം

നിലമ്പൂരില്‍ കാട്ടുപന്നിയെ കുടുക്കാന്‍ വെച്ച കെണിയില്‍ നിന്നു ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഫുട്‌ബോള്‍ കളിക്കു ശേഷം മടങ്ങുകയായിരുന്നു കുട്ടികള്‍. ജിത്തു(15)വാണ് മരിച്ചത്. ഷാനു, യദു എന്നിവര്‍ക്കാണ് പരുക്കേറ്റത്. വഴിക്കടവ് വെള്ളക്കട്ടയിലാണ് സംഭവം. ഫുട്‌ബോള്‍ കളിക്കുശേഷം മീന്‍ പിടിക്കാന്‍ പോകുന്നതിനിടെയാണ് അപകടം. തുടര്‍ന്ന് നിലമ്പൂരില്‍ റോഡ് ഉപരോധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
Jun 07, 2025, 11:26 pm IST

ഛത്തീസ്ഗഢില്‍ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്ദ്രാവതി ദേശീയോദ്യാനത്തില്‍ മൂന്ന് ദിവസമായി തുടരുന്ന ഏറ്റമുട്ടലില്‍ ഇതുവരെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം ഏഴായി. വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്. കൊല്ലപ്പെട്ടവരില്‍ രണ്ട് ഉന്നത മാവോയിസ്റ്റ് നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്
Jun 07, 2025, 6:23 pm IST

രാഹുല്‍ ഗാന്ധിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന്‍

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന രാഹുല്‍ ഗാന്ധിയുടെ അവകാശ വാദങ്ങളെ അസംബന്ധം എന്ന് വിശേഷിപ്പിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയത്. വ്യാജ വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ത്ത് വോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിച്ചു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് നിയമവാഴ്ചക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കി.
Jun 07, 2025, 3:43 pm IST

മാച്ച് ഫിക്സിങ് ആരോപണം; രാഹുലിനെതിരെ ബിജെപി

മഹാരാഷ്ട്രയിലെ നിയമസഭ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി ബിജെപി. പരാജയപ്പെട്ട കുട്ടിയുടെ അവസ്ഥയാണ് രാഹുലിനെന്നും തിരഞ്ഞെടുപ്പിൽ ജയിക്കുമ്പോൾ ഇല്ലാത്ത ആരോപണങ്ങളാണ് തോൽക്കുമ്പോൾ ഉയർത്തുന്നതെന്നും ബിജെപി എംഎൽഎ രാംകദൻ കുറ്റപ്പെടുത്തി.
Jun 07, 2025, 2:36 pm IST

നടുറോഡില്‍ ഹെലികോപ്ടര്‍ ഇറക്കി

helecopter
ഉത്തരാഖണ്ഡില്‍ നടുറോഡില്‍ ഹെലികോപ്ടര്‍ ഇറക്കി. രുദ്രപ്രയാഗ് ജില്ലയിലെ ഗുപ്തകാശിയിലാണ് സംഭവം. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഹെലികോപ്ടര്‍ നടുറോഡില്‍ ഇറക്കിയത്. യാത്രക്കാര്‍ സുരക്ഷിതര്‍
Jun 07, 2025, 2:21 pm IST

തൊഴില്‍ സമയം കൂട്ടി ആന്ധ്ര

ആന്ധ്രാപ്രദേശില്‍ ജോലി സമയം കൂട്ടി. ഒമ്പത് മണിക്കൂര്‍ ജോലി സമയം ഉണ്ടായിരുന്നത് പത്ത് മണിക്കൂറാക്കി. സ്ത്രീകള്‍ക്ക് രാത്രി ഷിഫ്റ്റില്‍ ഇളവ് നല്‍കുന്നതും ആലോചനയില്‍
Jun 07, 2025, 1:40 pm IST

ഇഡിക്കെതിരെ ഗുരുതര ആരോപണം

ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ വിജിലന്‍സ് കേസില്‍ ഇഡിക്കെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരന്‍ അനീഷ് ബാബു. ശേഖര്‍കുമാര്‍ യാദവിനെ അനുകൂലിച്ച് മൊഴി നല്‍കാന്‍ സമ്മര്‍ദമുണ്ടായി എന്ന് അനീഷ് ബാബു പറയുന്നു. കേസില്‍ ശേഖര്‍കുമാര്‍ യാദവുമായി നേരിട്ട് ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമം നടത്തിയെന്നും പരാതിക്കാരന്‍
Jun 07, 2025, 1:06 pm IST

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് രാഹുല്‍ ഗാന്ധി

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി. ബിജെപി വിജയം ലക്ഷ്യമിട്ട് ഒത്തുകളി നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി, ഏക്നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന, അജിത് പവാര്‍ നയിക്കുന്ന എന്‍സിപി എന്നിവ ഉള്‍പ്പെടുന്ന മഹായുതി സഖ്യം 288 നിയമസഭാ സീറ്റുകളില്‍ 235 എണ്ണം നേടിയാണ് അധികാര തുടര്‍ച്ച നേടിയത്.
Jun 07, 2025, 12:19 pm IST

നിലമ്പൂരില്‍ മഴവില്‍ സഖ്യമെന്ന് ഗോവിന്ദന്‍

എല്‍ഡിഎഫിനെതിരെ നിലമ്പൂരില്‍ യുഡിഎഫിന് മഴവില്‍ സഖ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എസ്ഡിപി ഐ മത്സരിച്ചാലും വോട്ട് യുഡിഎഫിനെന്ന് ഗോവിന്ദന്‍. പിവി അന്‍വര്‍ അടഞ്ഞ അധ്യായമാണ് എന്നും അന്‍വറിന് സിപിഎമ്മില്‍ നിന്ന് ഒരാളെ പോലും കൊണ്ടുപോകാനായിട്ടില്ലെന്നും പാര്‍ട്ടി സെക്രട്ടറി
Jun 07, 2025, 11:56 am IST

നടന്‍ കൃഷ്ണകുമാറിനെതിരെ കേസ്

നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കുമെതിരെ കേസ്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളാണ് പരാതി നല്‍കിയിരിക്കുന്നത്. കേസ് വ്യാജമെന്ന് കൃഷ്ണകുമാര്‍
Jun 07, 2025, 11:24 am IST

രാജ്ഭവനെ വര്‍ഗീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം

രാജ്ഭവനെ വര്‍ഗീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഭാരതാംബ വിവാദത്തില്‍ മന്ത്രി പി. പ്രസാദിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നെന്നും എംവി ഗോവിന്ദന്‍
Jun 07, 2025, 10:48 am IST

കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനില്‍ രാജി

കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ രാജിവെച്ചു. ബെംഗളൂരു ദുരന്തത്തിന്റെ പ്ശ്ചാത്തലത്തിലാണ് രാജി. അസോസിയേഷന്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവരാണ് രാജി വെച്ചത്.
Jun 07, 2025, 10:14 am IST

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം

മലപ്പുറം മമ്പാട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. വീട്ടുമുറ്റത്ത് നിന്നവരെയാണ് കാട്ടുപന്നി ആക്രമിച്ചത്. പരിക്കേറ്റവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Jun 07, 2025, 9:51 am IST

പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും

ഇടുക്കി അടിമാലിയില്‍ ക്യാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്ന സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ഇടുക്കി ഡിവൈഎസ്പിയുടെ കീഴില്‍ പത്തംഗ സംഘത്തെ ഇതിനായി നിയോഗിച്ചു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്ന് പൊലീസ്
Jun 07, 2025, 9:17 am IST

കോഴിക്കോട് പെണ്‍വാണിഭക്കേസ്

കോഴിക്കോട് മലാപ്പറമ്പിലെ പെണ്‍വാണിഭ കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. അപ്പാര്‍ട്ട്മെന്റ് ഉടമകള്‍ക്ക് നല്‍കിയ വിവരങ്ങള്‍ പലതും വ്യാജം. വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ്
Jun 07, 2025, 8:27 am IST

മെസി കേരളത്തിലേക്ക്

അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ലയണല്‍ മെസിയും കേരളത്തില്‍ എത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹ്‌മാന്‍. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മത്സരത്തിന്റെ ഷെഡ്യൂള്‍ ഉടന്‍ തീരുമാനിക്കുമെന്നും മന്ത്രി
Jun 07, 2025, 8:12 am IST

റോഡ് പൊളിയാന്‍ യുഡിഎഫ് പ്രാര്‍ത്ഥിക്കുന്നു

ദേശീയപാത തകര്‍ച്ചയില്‍ യുഡിഎഫിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇനിയും റോഡുകള്‍ തകരട്ടെ എന്നാണ് യുഡിഎഫിന്റെ പ്രാര്‍ത്ഥന. ഇങ്ങനെ ഒരു പ്രതിപക്ഷം ലോകത്തെവിടേയുമില്ലെന്നും ഗോവിന്ദന്‍
Jun 07, 2025, 7:40 am IST

ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ കത്ത്

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനപരിശോധിക്കണമെന്ന് ഇന്ത്യയോട് പാകിസ്ഥാന്‍. ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാന്‍ കത്ത് നല്‍കി. കൃഷിയേയും കുടിവെള്ള വിതരണത്തേയും ബാധിക്കുന്നുവെന്ന് പാകിസ്ഥാന്‍
Jun 07, 2025, 7:07 am IST

ഇന്ന് ബലിപെരുന്നാള്‍

ത്യാഗത്തിന്റേയും സ്‌നേഹത്തിന്റേയും സമര്‍പ്പണത്തിന്റേയും ഓര്‍മ പുതുക്കി ഇന്ന് ബലിപെരുന്നാള്‍. പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടന്നു. ഇന്നത്തോടെ ഹജ്ജ് തീര്‍ത്ഥാടനത്തിനും പരിസമാപ്തിയാകും
Jun 07, 2025, 6:56 am IST

തിരുവനന്തപുരത്ത് വന്‍തീപിടുത്തം

തിരുവനന്തപുരത്ത് തീപിടുത്തം. പിഎംജി ജംഗ്ഷനിലെ ടിവിഎസ് സ്‌കൂട്ടര്‍ ഷോറൂമില്‍ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പത്ത് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി. ഷോറൂമിന്റെ പല ഭാഗങ്ങളും പൂര്‍ണമായും കത്തിയ നിലയിലാണ്.
Jun 07, 2025, 6:33 am IST

ഇന്നത്തെ മഴ മുന്നറിയിപ്പ്

ഇന്ന് രാവിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത. നാളേയും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. അതേസമയം ജൂണ്‍ 10 ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആയിരിക്കും

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+