തിരുവനന്തപുരം: മലപ്പുറത്ത് പന്നിക്കെണിയില്‍ അകപ്പെട്ട് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. അതേസമയം പ്രതിപക്ഷം സര്‍ക്കാരിനെതിരെ നടത്തുന്നത് അനാവശ്യമായ സമരമാണ് എന്നും സ്വകാര്യ വ്യക്തി സ്ഥാപിച്ച കെണിയാണ് അപകടത്തിന് കാരണം എന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴ പ്രതീക്ഷിക്കാം. മറ്റ് പ്രധാനവാര്‍ത്തകള്‍ അറിയാം.
Jun 09, 2025, 3:53 am IST
കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു
ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. ബിതര്‍ക്കാട് വനം ഓഫിസിനു സമീപം ജോയി (60) ആണു മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ വീട്ടിലേക്കു പോകുമ്പോള്‍ വീടിനു സമീപമുള്ള കാപ്പിത്തോട്ടത്തില്‍ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. വീട്ടില്‍ നിന്നും 100 മീറ്റര്‍ ദൂരത്തിലാണു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ബഹളം കേട്ട് നാട്ടുകാരെത്തി ജോയിയെ പന്തല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുന്‍പേ മരിച്ചു.
Jun 08, 2025, 7:24 pm IST
ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ്, തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ച സി.പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടില്‍ എത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തിങ്കളാഴ്ച മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. വെള്ളിയാഴ്ച രാവിലെയായിരുന്നു ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഷൈന്‍ ടോം ചാക്കോയ്ക്കും അമ്മ മരിയ കാര്‍മലിനും സഹോദരന്‍ ജോ ജോണ്‍ ചാക്കോയ്ക്കും പരിക്കേറ്റിരുന്നു.
Jun 08, 2025, 4:42 pm IST
ഷോക്കേറ്റ് വിദ്യാര്‍ത്ഥിയുടെ മരണം; ഗൂഢാലോചന പരിശോധിക്കും
പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഈ സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് കേരളത്തിലെ പ്രതിപക്ഷം തയ്യാറാകുന്നത് ഞെട്ടിക്കുന്ന കാര്യമാണ്. കുട്ടിക്ക് ഷോക്കേറ്റ സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഉണ്ടോ എന്നത് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുമെന്നും താമസിയാതെ സത്യം എല്ലാവര്‍ക്കും ബോധ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
Jun 08, 2025, 3:49 pm IST
നെയ്മറിന് കൊവിഡ്
ബ്രസീൽ താരം നെയ്മറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ചികിത്സയിൽ തുടരുകയാണ്.
Jun 08, 2025, 3:15 pm IST
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വെടിവെപ്പ്;കൊളംബിയയിൽ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് പരിക്ക്
കൊളംബിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്ഥാനാർത്ഥിക്ക് വെടിയേറ്റു.കൺസർവേറ്റീവ് ഡമോക്രാറ്റിക് നേതാവ് മിഗുവേൽ ഉറിബേനാണ് വെടിയേറ്റത്. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമസ്സ.
Jun 08, 2025, 2:50 pm IST
യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ
വരന്തരപ്പിള്ളിയിലെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോന്റെ ഭാര്യ ദിവ്യയെ (36) ആണ് മരിച്ചത്. ദിവ്യയെ കുഞ്ഞുമോൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് സൂചന. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Jun 08, 2025, 1:23 pm IST
രാഹുല്‍ ഗാന്ധി ജനവിധിയെ മാനിക്കണം
മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. 2024 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തെക്കുറിച്ച് ആത്മപരിശോധന നടത്തുന്നതിനുപകരം, രാഹുല്‍ ഗാന്ധി തനിക്കെതിരെ വോട്ട് ചെയ്ത ജനങ്ങളുടെ വിധി നിരസിക്കുന്നത് അപമാനകരം ആണെന്ന് ഫഡ്നാവിസ് പറഞ്ഞു.
Jun 08, 2025, 12:54 pm IST
വനംമന്ത്രി രാജിവെക്കണം
വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണ് എന്ന് പറഞ്ഞ് വനം മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെക്കണം എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വനം മന്ത്രിയുടെ പ്രസ്താവന ഹീനമാണ് എന്നും സതീശന്‍
Jun 08, 2025, 12:36 pm IST
കടുവയും നായയും ഒരേ കുഴിയില്‍ വീണു
തൊടുപുഴയില്‍ കടുവയും നായയും ഒരേ കുഴിയില്‍ വീണു. മൈലാടും പാറയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിലെ കുഴിയിലാണ് കടുവയും നായയും വീണത്. കേരള തമിഴ്‌നാട് അതിര്‍ത്തിയിലാണ് ഏലത്തോട്ടം. വനംവകുപ്പ് സംഘം സ്ഥലത്ത് എത്തി മയക്കു വെടിവച്ചു പിടികൂടാനുള്ള ശ്രമത്തിലാണ്
Jun 08, 2025, 11:53 am IST
അശാന്തം മണിപ്പൂര്‍
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നു. കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടും പ്രതിഷേധക്കാര്‍ റോഡുകളുടെ നടുവില്‍ ടയറുകളും പഴയ ഫര്‍ണിച്ചറുകളും കത്തിക്കുകയും വിമാനത്താവള കവാടം ഘെരാവോ ചെയ്യുകയും ചെയ്തു. ഇംഫാലില്‍ ചിലര്‍ സ്വയം തീകൊളുത്താനും ശ്രമിച്ചു.
Jun 08, 2025, 10:57 am IST
അനന്തുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അനന്തുവിന്റെ മരണകാരണം ഷോക്കേറ്റത് തന്നെ എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍. സംഭവത്തില്‍ ഒരാളെ അറസറ്റ് ചെയ്തു.
Jun 08, 2025, 9:56 am IST
അനീഷ് ബാബുവിന്റെ ആരോപണം തള്ളി ഇഡി
ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസില്‍ പരാതിക്കാരന്റെ ആരോപണം ഇഡി. അനീഷിനെ നിയന്ത്രിക്കുന്നത് സംസ്ഥാന ഇന്റലിജന്‍സ് എന്ന് ഉന്നതവൃത്തങ്ങള്‍. കൈക്കൂലി ഇടപാടില്‍ ഇഡി ഉദ്യോഗസ്ഥന് പങ്കുണ്ട് എന്നതില്‍ ഒരു തെളിവും നല്‍കിയിട്ടില്ല.
Jun 08, 2025, 9:20 am IST
പൈലറ്റും ഗെഹ്ലോട്ടും തമ്മില്‍ മഞ്ഞുരുകുന്നു
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ അശോക് ഗെഹ്ലോട്ടുമായി കൂടിക്കഴ്ച നടത്തി. പൈലറ്റിന്റെ പിതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജേഷ് പൈലറ്റിന്റെ അനുസ്മരണ പരിപാടിക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്. രാജേഷ് പൈലറ്റിന്റെ മുന്‍ പാര്‍ലമെന്റ് മണ്ഡലമായ ദൗസയില്‍ ജൂണ്‍ 11 ന് നടക്കാനിരിക്കുന്ന ചടങ്ങിലേക്ക് പൈലറ്റ് നേരിട്ട് ഗെഹ്ലോട്ടിനെ ക്ഷണിച്ചു.
Jun 08, 2025, 9:00 am IST
നിലമ്പൂരിലെ വിദ്യാര്‍ത്ഥിയുടെ മരണം; മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ്
പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ഥിയുടെ മരണം കാല്‍ വൈദ്യുതികമ്പിയില്‍ തട്ടിയതുമൂലമാണ് എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഭവത്തില്‍ ഭാരതിയ ന്യായ സംഹിത 105-ാം വകുപ്പ് പ്രകാരം മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
Jun 08, 2025, 8:29 am IST
പന്നിക്കെണിയില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം
വിദ്യാര്‍ത്ഥിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. വൈദ്യുതി മോഷണത്തില്‍ നടപടിയെടുക്കണമെന്നും സ്വരാജ്. സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കരുത്
ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. ദുരന്തത്തില്‍ ഇരയാക്കപ്പെട്ടവരുടെ കുടുംബത്തിന് നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷം രൂപയില്‍ നിന്ന് 25 ലക്ഷം രൂപയായാണ് നഷ്ടപരിഹാരം വര്‍ധിപ്പിച്ചത്. ജൂണ്‍ നാലിനായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചത്
Jun 08, 2025, 7:07 am IST
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം
ഇടവേളയ്ക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മെയ്തി വിഭാഗത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മണിപ്പൂര്‍ സര്‍ക്കാര്‍ ശനിയാഴ്ച രാത്രി 11:45 മുതല്‍ അഞ്ച് ദിവസത്തേക്ക് അഞ്ച് താഴ്വര ജില്ലകളിലായി ഇന്റര്‍നെറ്റ്, മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ നിര്‍ത്തിവച്ചു.
Jun 08, 2025, 6:44 am IST
പന്നിക്കെണിയില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ച സംഭവം
സ്വകാര്യവ്യക്തിയുടെ കുറ്റം സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. കാര്യം അറിയാതെയാണ് പലരും സമരം നടത്തുന്നത്. വനം വകുപ്പ് ഇലക്ട്രിക് ഫെന്‍സിംഗ് സ്ഥാപിക്കാറില്ല എന്നും മന്ത്രി
Jun 08, 2025, 6:23 am IST
ഡല്‍ഹിയെ ഞെട്ടിച്ച് ബലാത്സംഗക്കൊല
ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നു. ദയാല്‍പൂരിലെ നെഹ്‌റുവിഹാറിലാണ് സംഭവം. കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഗുരുതര പരിക്കുകള്‍. പ്രതിക്കായി തിരച്ചില്‍ തുടരുന്നു.
6:23 AM, 8 Jun

6:44 AM, 8 Jun
പന്നിക്കെണിയില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ച സംഭവം
സ്വകാര്യവ്യക്തിയുടെ കുറ്റം സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. കാര്യം അറിയാതെയാണ് പലരും സമരം നടത്തുന്നത്. വനം വകുപ്പ് ഇലക്ട്രിക് ഫെന്‍സിംഗ് സ്ഥാപിക്കാറില്ല എന്നും മന്ത്രി
7:07 AM, 8 Jun
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം
ഇടവേളയ്ക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മെയ്തി വിഭാഗത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മണിപ്പൂര്‍ സര്‍ക്കാര്‍ ശനിയാഴ്ച രാത്രി 11:45 മുതല്‍ അഞ്ച് ദിവസത്തേക്ക് അഞ്ച് താഴ്വര ജില്ലകളിലായി ഇന്റര്‍നെറ്റ്, മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ നിര്‍ത്തിവച്ചു.
7:33 AM, 8 Jun
ബെംഗളൂരു ദുരന്തത്തില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം
ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. ദുരന്തത്തില്‍ ഇരയാക്കപ്പെട്ടവരുടെ കുടുംബത്തിന് നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷം രൂപയില്‍ നിന്ന് 25 ലക്ഷം രൂപയായാണ് നഷ്ടപരിഹാരം വര്‍ധിപ്പിച്ചത്. ജൂണ്‍ നാലിനായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചത്
വിദ്യാര്‍ത്ഥിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. വൈദ്യുതി മോഷണത്തില്‍ നടപടിയെടുക്കണമെന്നും സ്വരാജ്. സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കരുത്
9:00 AM, 8 Jun
നിലമ്പൂരിലെ വിദ്യാര്‍ത്ഥിയുടെ മരണം; മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ്
പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ഥിയുടെ മരണം കാല്‍ വൈദ്യുതികമ്പിയില്‍ തട്ടിയതുമൂലമാണ് എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഭവത്തില്‍ ഭാരതിയ ന്യായ സംഹിത 105-ാം വകുപ്പ് പ്രകാരം മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
9:20 AM, 8 Jun
പൈലറ്റും ഗെഹ്ലോട്ടും തമ്മില്‍ മഞ്ഞുരുകുന്നു
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ അശോക് ഗെഹ്ലോട്ടുമായി കൂടിക്കഴ്ച നടത്തി. പൈലറ്റിന്റെ പിതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജേഷ് പൈലറ്റിന്റെ അനുസ്മരണ പരിപാടിക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്. രാജേഷ് പൈലറ്റിന്റെ മുന്‍ പാര്‍ലമെന്റ് മണ്ഡലമായ ദൗസയില്‍ ജൂണ്‍ 11 ന് നടക്കാനിരിക്കുന്ന ചടങ്ങിലേക്ക് പൈലറ്റ് നേരിട്ട് ഗെഹ്ലോട്ടിനെ ക്ഷണിച്ചു.
9:56 AM, 8 Jun
അനീഷ് ബാബുവിന്റെ ആരോപണം തള്ളി ഇഡി
ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസില്‍ പരാതിക്കാരന്റെ ആരോപണം ഇഡി. അനീഷിനെ നിയന്ത്രിക്കുന്നത് സംസ്ഥാന ഇന്റലിജന്‍സ് എന്ന് ഉന്നതവൃത്തങ്ങള്‍. കൈക്കൂലി ഇടപാടില്‍ ഇഡി ഉദ്യോഗസ്ഥന് പങ്കുണ്ട് എന്നതില്‍ ഒരു തെളിവും നല്‍കിയിട്ടില്ല.
10:57 AM, 8 Jun
അനന്തുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അനന്തുവിന്റെ മരണകാരണം ഷോക്കേറ്റത് തന്നെ എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍. സംഭവത്തില്‍ ഒരാളെ അറസറ്റ് ചെയ്തു.
11:53 AM, 8 Jun
അശാന്തം മണിപ്പൂര്‍
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നു. കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടും പ്രതിഷേധക്കാര്‍ റോഡുകളുടെ നടുവില്‍ ടയറുകളും പഴയ ഫര്‍ണിച്ചറുകളും കത്തിക്കുകയും വിമാനത്താവള കവാടം ഘെരാവോ ചെയ്യുകയും ചെയ്തു. ഇംഫാലില്‍ ചിലര്‍ സ്വയം തീകൊളുത്താനും ശ്രമിച്ചു.
12:36 PM, 8 Jun
കടുവയും നായയും ഒരേ കുഴിയില്‍ വീണു
തൊടുപുഴയില്‍ കടുവയും നായയും ഒരേ കുഴിയില്‍ വീണു. മൈലാടും പാറയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിലെ കുഴിയിലാണ് കടുവയും നായയും വീണത്. കേരള തമിഴ്‌നാട് അതിര്‍ത്തിയിലാണ് ഏലത്തോട്ടം. വനംവകുപ്പ് സംഘം സ്ഥലത്ത് എത്തി മയക്കു വെടിവച്ചു പിടികൂടാനുള്ള ശ്രമത്തിലാണ്
12:54 PM, 8 Jun
വനംമന്ത്രി രാജിവെക്കണം
വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണ് എന്ന് പറഞ്ഞ് വനം മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെക്കണം എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വനം മന്ത്രിയുടെ പ്രസ്താവന ഹീനമാണ് എന്നും സതീശന്‍
1:23 PM, 8 Jun
രാഹുല്‍ ഗാന്ധി ജനവിധിയെ മാനിക്കണം
മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. 2024 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തെക്കുറിച്ച് ആത്മപരിശോധന നടത്തുന്നതിനുപകരം, രാഹുല്‍ ഗാന്ധി തനിക്കെതിരെ വോട്ട് ചെയ്ത ജനങ്ങളുടെ വിധി നിരസിക്കുന്നത് അപമാനകരം ആണെന്ന് ഫഡ്നാവിസ് പറഞ്ഞു.
2:50 PM, 8 Jun
യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ
വരന്തരപ്പിള്ളിയിലെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോന്റെ ഭാര്യ ദിവ്യയെ (36) ആണ് മരിച്ചത്. ദിവ്യയെ കുഞ്ഞുമോൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് സൂചന. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
3:15 PM, 8 Jun
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വെടിവെപ്പ്;കൊളംബിയയിൽ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് പരിക്ക്
കൊളംബിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്ഥാനാർത്ഥിക്ക് വെടിയേറ്റു.കൺസർവേറ്റീവ് ഡമോക്രാറ്റിക് നേതാവ് മിഗുവേൽ ഉറിബേനാണ് വെടിയേറ്റത്. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമസ്സ.
3:49 PM, 8 Jun
നെയ്മറിന് കൊവിഡ്
ബ്രസീൽ താരം നെയ്മറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ചികിത്സയിൽ തുടരുകയാണ്.
4:42 PM, 8 Jun
ഷോക്കേറ്റ് വിദ്യാര്‍ത്ഥിയുടെ മരണം; ഗൂഢാലോചന പരിശോധിക്കും
പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഈ സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് കേരളത്തിലെ പ്രതിപക്ഷം തയ്യാറാകുന്നത് ഞെട്ടിക്കുന്ന കാര്യമാണ്. കുട്ടിക്ക് ഷോക്കേറ്റ സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഉണ്ടോ എന്നത് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുമെന്നും താമസിയാതെ സത്യം എല്ലാവര്‍ക്കും ബോധ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
7:24 PM, 8 Jun
ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ്, തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ച സി.പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടില്‍ എത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തിങ്കളാഴ്ച മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. വെള്ളിയാഴ്ച രാവിലെയായിരുന്നു ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഷൈന്‍ ടോം ചാക്കോയ്ക്കും അമ്മ മരിയ കാര്‍മലിനും സഹോദരന്‍ ജോ ജോണ്‍ ചാക്കോയ്ക്കും പരിക്കേറ്റിരുന്നു.
3:53 AM, 9 Jun