Get Updates
Get notified of breaking news, exclusive insights, and must-see stories!

നായയെ കാണാനില്ല, പത്രത്തില്‍ പരസ്യം

തിരുവനന്തപുരം: ആളുകളെ കാണ്മാനില്ല എന്ന് പറഞ്ഞ് പത്രങ്ങളില്‍ പരസ്യങ്ങള്‍ പലപ്പോഴും വരാറുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മകനോ മകളോ, പ്രിയപ്പെട്ടവരോ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇത്തരം പരസ്യങ്ങള്‍ നല്‍കാറുള്ളത്. സ്വന്തം കുടുംബാംഗത്തെ പോലെ സ്‌നേഹിക്കുന്ന ഒരു നായയെ ഇതുപോലെ കാണാതായാലോ...

നായയേയോ വളര്‍ത്തുമൃഗങ്ങളേയോ കാണാതായാല്‍ പോലീസില്‍ പരാതി നല്‍കുന്നത് പതിവ് സംഭവമാണ്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പത്ര പരസ്യം നല്‍കുന്നത് നമ്മുടെ നാട്ടില്‍ അത്ര പരിചിതമല്ല. അതുകൊണ്ട് തന്നെയാണ് മെയ് മൂന്നിന് പുറത്തിറങ്ങിയ മാതൃഭൂമിയുടെ തിരുവനന്തപുരം എഡിഷന്‍ പത്രം ശ്രദ്ധ നേടിയത്.

Dog Ad

പത്രത്തിന്റെ 14-ാം പേജിലാണ് കാണ്മാനില്ല എന്ന തലക്കെട്ടും നായയുടെ ചിത്രവും സഹിതം പരസ്യം വന്നത്. പരസ്യത്തിലെ വാചകങ്ങള്‍ ഇങ്ങനെ...

' ലാസ ആപ്‌ഡോ ഇനത്തില്‍ പെട്ട 12 വയസ്സുള്ള നായയെ 1-04-2014 ന് 8.30 പിഎമ്മിന് കനകക്കുന്ന് പാലസിന് മുന്നില്‍വച്ച് കാണാതായി. കണ്ടുകിട്ടുന്നവര്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക. തക്കതായ പ്രതിഫലം നല്‍കുന്നതാണ്.'

നായയുമായി ഈവനിങ് വാക്കിനിറങ്ങിയതായിരുന്നു ഉടമ. കാറല്‍ നിന്നും കഥാനായകനെ പുറത്തിറക്കി കുറച്ച് കഴിഞ്ഞ് നോക്കുമ്പോള്‍ ആള്‍ സ്ഥലത്തില്ല. കനകക്കുന്നും പ്രദേശവും അരിച്ച് പെറുക്കിയെങ്കിലും നായയെ കിട്ടിയില്ല. ഏറ്റവും ഒടുവിലാണ് പത്രപരസ്യം എന്ന വഴി സ്വീകരിച്ചത്.

എന്തായായും പരസ്യം അച്ചടിച്ച്ുവന്ന ഉടന്‍ തന്നെ മറുപടി വന്നു. യജമാനനെ കാണാതെ അന്ധാളിച്ച് നിന്ന നായെ മറ്റൊരു നായപ്രേമി ഓട്ടോയില്‍ കയറ്റി വീട്ടില്‍ കൊണ്ടുപോതാണ്. പരസ്യം കണ്ട ഉടനെ വിവരം വിളിച്ചറിയിക്കുകയും നായയെ കൈമാറുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+