പുതുവര്‍ഷാഘോഷം; ജാഗരൂകരായി പോലീസ്, സ്‌പെഷ്യല്‍ ഡ്രൈവ്...തയ്യാറെടുപ്പുകളിങ്ങനെ
2022 അവസാനിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമേ ഉള്ളൂ, എല്ലാവരും പുതുവർഷം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോൾ തന്നെ ഡിസംബംർ 31 ന് എന്തൊക്കെ ചെയ്യണമെന്ന് പ്ലാൻ ചെയ്തിട്ടുണ്ടാകും.
സുഹൃത്തുക്കളുമായി കറങ്ങലും ഭക്ഷണവും അങ്ങനെ ഒരുപാട് പ്ലാൻ ഉണ്ടാകും. എന്നാൽ ആഘോഷം അതിരുകടന്നാൽ പിടിവീഴുക തന്നെ ചെയ്യും. ആഘോഷം കൊഴുപ്പിക്കാൻ ലഹരിയെ കൂട്ടുപിടിച്ചാൽ ആഘോഷം പാളിപ്പോകും. ഇതിനുള്ള നടുപടികൾ പോലീസ് തുടങ്ങയിട്ടുണ്ട്.

പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്തെമ്പാടും പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ് ഉണ്ടാകും. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്താണ് ഈ കാര്യം വ്യക്തമാക്കിയത്. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂ ഇയർ ആഘോഷത്തിൽ ലഹരി ഉപയോഗം തടയാൻ നടപടികൾ ഊർജിതമാക്കും. കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന വിതരണക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള സ്‌പെഷ്യൽ ഡ്രൈവുകൾ നടക്കുന്നുണ്ട്. അത് ഇതുവരെ വിജയകരമാണ് എന്നും അദ്ദേഹം പറഞ്ഞു
പുതുവർഷ സമയത്ത് പതിവായി നടക്കുന്ന സ്‌പെഷ്യൽ ഡ്രൈവുകൾ ഉണ്ടാകും. പട്രോളിങ്ങുകൾ നടക്കും. രഹസ്യ വിവരം ലഭിച്ചാൽ അതിനനുസരിച്ച് പ്രതികളെ പിടികൂടും എന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ലഹരി ഉപയോഗം ശക്തമായി തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി പോലീസും നടപടികൾ ആരംഭിച്ചിട്ടുണ്ട്.
സേനയിൽ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന പോലീസുകാർക്കെതിരെയുള്ള നടപടികളും പുരോഗമിക്കുകയാണ്. ലഹരി ഉപയോഗം സംബന്ധിച്ചുള്ള ജാഗ്രതയ്ക്കായി ബോധവത്കരണ പരിപാടികളും സംസ്ഥാനത്ത് സംഘടിപ്പിക്കുന്നുണ്ട്.
അതേസമയം ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഡിജിപി കൂട്ടിച്ചേർത്തു. നിലക്കലിലെ പാർക്കിംഗ് ക്രമീകരണങ്ങൾ കൂടുതൽ ഉയർത്തിയിട്ടുണ്ടെന്നും പേട്ട തുള്ളൽ അടക്കമുള്ള ചടങ്ങുകൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ്പിസി കാഡറ്റുകളുടെയും ജനമൈത്രി പൊലീസിന്റെയും സംയുക്ത സഹകരണത്തോടെ സ്‌കൂളുകളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിനും നടക്കുന്നുണ്ട്.അതേസമയം, ഈ വർഷത്തെ കേസുകൾ നോക്കുകയാണെങ്കിൽ മയക്കുമരുന്ന് കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 200 ശതമാനം മുതൽ 300 ശതമാനം വരെ ആണ് വർധനവ്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications