കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരും കാണാതെ മലകയറ്റം.. പിന്നീട് തിരിച്ചിറക്കം.. മലകയറിയ സുഹാസിനി രാജ് ചില്ലറക്കാരിയല്ല

  • By Aami Madhu
Google Oneindia Malayalam News

എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മലകയറാനെത്തിയ വനിതകളില്‍ മൂന്നാമത്തെ ആളാണ് ദി ന്യൂയോര്‍ക്ക് ടൈംസിന്‍റെ ഡല്‍ഹിയില്‍ സൗത്ത് ഏഷ്യ ബ്ര്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തക സുഹാസിനി രാജ്.

എന്‍റെ ജോലിയാണ് ചെയ്യുന്നത് തടയാന്‍ നിങ്ങളാരെന്ന് മാധ്യമപ്രവര്‍ത്തക! പ്രതിഷേധകരെ പറപ്പിച്ചു! വീഡിയോഎന്‍റെ ജോലിയാണ് ചെയ്യുന്നത് തടയാന്‍ നിങ്ങളാരെന്ന് മാധ്യമപ്രവര്‍ത്തക! പ്രതിഷേധകരെ പറപ്പിച്ചു! വീഡിയോ

യുപി ലക്നൗ സ്വദേശിയായ ഇവര്‍ മലകയറാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധത്തിനൊടുവില്‍ തിരിച്ചിറങ്ങുകയായിരുന്നു. രാജ്യത്തെ പ്രശസ്ത മാധ്യമപ്രവര്‍ത്തകയായ സുഹാസിനിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

 മലകയറ്റം

മലകയറ്റം

സ്ത്രീകള്‍ക്ക് ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ ശബരിമലയുടെ നട തുറന്ന ബുധനാഴ്ച രണ്ട് വനിതകളായിരുന്നു ക്ഷേത്രത്തിലേക്ക് എത്തിയത്. ആന്ധ്രാ സ്വദേശിയായ മാധവി, ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ ലിബി എന്നിവരായിരുന്നു മലകയറാന്‍ ഒരുങ്ങിയത്.

 മൂന്നാമത്തെ വനിത

മൂന്നാമത്തെ വനിത

എന്നാല്‍ പമ്പയിലും നിലയ്ക്കലും ഉണ്ടായ പ്രതിഷേധം കാരണം ഇവര്‍ മലകയറ്റം ഉപേക്ഷിക്കുകയായിരുന്നു. ഇരുവര്‍ക്കും പോലീസ് സംരക്ഷണം നല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും അവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ പോലീസിന് സാധിച്ചില്ല.ഇവര്‍ക്ക് പിന്നാലെ മലയില്‍ എത്തുന്ന മൂന്നാമത്തെ വനിതയാണ് സുഹാസിനി.

പ്രവേശനം

പ്രവേശനം

വിദേശിയായ സഹപ്രവര്‍ത്തകനൊപ്പമാണ് സുഹാസിനി മലകയറാന്‍ എത്തിയത്. പ്രതിഷേധകരുടെ മുന്നില്‍ പെടാതെ തന്നെ സുഹാസിനിക്ക് മലകയറാനായിരുന്നു. കോടതി വിധി വന്നതിനാല്‍ പമ്പയില്‍ വെച്ച് സ്ത്രീകളുടെ പ്രായം പരിശോധിക്കാതിരുന്നതിനാല്‍ മലകയറ്റത്തിന് മറ്റ് തടസ്സങ്ങളൊന്നും സുഹാസിനിക്ക് നേരിടേണ്ടി വന്നില്ല.

 പ്രതിഷേധം

പ്രതിഷേധം

എന്നാല്‍ മലകയറിയതിന് തൊട്ട് പിന്നാലെ പ്രതിഷേധവുമായി പതിനഞ്ചോളം പേര്‍ എത്തിയതോടെ കാര്യങ്ങള്‍ മാറി. തുടര്‍ന്ന് അവര്‍ മാധ്യമസ്ഥാപനത്തിന്‍റെ തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ രേഖകും എല്ലാ കാണിച്ചെങ്കിലും പ്രതിഷേധക്കാര്‍ അവരെ തടഞ്ഞു. എന്നാല്‍ അവര്‍ പതറാതെ പിടിച്ചു നിന്നു.

 സുരക്ഷ

സുരക്ഷ

സാഹചര്യം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയതോടെ പോലീസ് സംഭവ സ്ഥലത്ത് എത്തി സുഹാസിനിക്ക് സുരക്ഷാ വലയം തീര്‍ത്തു. പിന്നീട് അവര്‍ പോലീസ് അകമ്പടിയോടെ ശബരിമലയിലേക്ക് യാത്ര ചെയ്തു. എന്നാല്‍ അപ്പാച്ചിമേടിനടുത്ത് സമീപം ഭക്തര്‍ ശരണംവിളികളോട് മനുഷ്യ മതില്‍ തീര്‍ത്ത് പ്രതിഷേധിച്ചതോടെ അവര്‍ യാത്ര അവസാനിപ്പിക്കുകയായിരുന്നു.

 മാധ്യമങ്ങളോട്

മാധ്യമങ്ങളോട്

താന്‍ പ്രകോപനം സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജോലിയുടെ ഭാഗമായാണ് ശബരിമലയില്‍ എത്തിയതെന്നും സുഹാസിനി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ താന്‍ നേരിട്ടത് കടുത്ത ആക്രമണങ്ങളാണെന്ന് അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

 പത്തനംതിട്ടയിലേക്ക്

പത്തനംതിട്ടയിലേക്ക്

തനിക്ക് നേരെ കൈയ്യേറ്റ ശ്രമമുണ്ടായി. കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. നിലവില്‍ സുഹാസിനിയെ പോലീസ് സംരക്ഷണയില്‍ പത്തനംതിട്ടയിലേക്ക് മാറ്റിയിട്ടുണ്ട്.

 ചില്ലറക്കാരിയല്ല

ചില്ലറക്കാരിയല്ല

രാജ്യത്തെ പ്രശസ്ത മാധ്യമപ്രവര്‍ത്തകയായ സുഹാസിനി ഓപ്പറേഷന്‍ ദുര്യോദമയിലെ പ്രധാന പങ്കാളിയായിരുന്നു.. 2005 ല്‍ ആജ് തക് ചാനല്‍ സംപ്രേഷണം ചെയ്ത എംപിമാരുടെ കോഴ വെളിപ്പെടുത്തിയ കോബ്രപോസ്റ്റിന്‍റെ ഓപ്പറേഷന്‍ ആയിരുന്നു ഓപ്പറേഷന്‍ ദുര്യോധന.

Recommended Video

cmsvideo
ലോകശ്രദ്ധയിലേക്കു ശബരിമല | Oneindia Malayalam
 പുറത്താക്കി

പുറത്താക്കി

ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമായിരുന്ന അന്നായിരുന്നു പാര്‍ലമെന്‍റില്‍ ചില സംഘടനകള്‍ക്ക് അനുകൂലമായി ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയ 11 എംപിമാരെ പാര്‍ലമെന്‍റില്‍ നിന്ന് പുറത്താക്കിയത്.

ശബരിമലയില്‍ കലാപാഹ്വാനം.. ഓഡിയോ പുറത്തുവിട്ട് മന്ത്രി കടകംപള്ളി!! ബിജെപി അധ്യക്ഷന് ചുട്ടമറുപടിശബരിമലയില്‍ കലാപാഹ്വാനം.. ഓഡിയോ പുറത്തുവിട്ട് മന്ത്രി കടകംപള്ളി!! ബിജെപി അധ്യക്ഷന് ചുട്ടമറുപടി

English summary
newyork times reporter suhasinis responds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X