ആധാര്‍ അനാഥാലയങ്ങളിലേക്ക്!! ഒരു ലക്ഷത്തോളം കുട്ടികളുടെ തിരിച്ചറിയല്‍ രേഖയാകും!
സ്‌കൂളുകളില്‍ ഉച്ച ഭക്ഷണത്തിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിന് പിന്നാലെ അനാഥാലയങ്ങളിലെ കുട്ടികള്‍ക്കും ആധാര്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം.
ദില്ലി: സ്‌കൂളുകളില്‍ ഉച്ച ഭക്ഷണത്തിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിന് പിന്നാലെ അനാഥാലയങ്ങളിലെ കുട്ടികള്‍ക്കും ആധാര്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. കേന്ദ്ര ശിശു ക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ 9000ത്തോളം വരുന്ന അനാഥാലയങ്ങളില്‍ കഴിയുന്ന ഒരു ലക്ഷം കുട്ടികള്‍ക്ക് ആധാര്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. എല്ലാ രാജ്യത്തും അവരുടെ പൗരന്മാര്‍ക്ക് ഒരു തിരിച്ചറിയല്‍ രേഖ ഉണ്ടാകും. ഏതെങ്കിലും സാഹചര്യത്തില്‍ കുട്ടികളെ കാണാതാവുകയാണെങ്കില്‍ ആധാര്‍പോലെയുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടെങ്കില്‍ തിരിച്ചറിയാനാകുമെന്നാണ് മേനക ഗാന്ധി പറയുന്നത്.

അനാഥാലയങ്ങളിലെയും ദത്തെടുക്കല്‍ സ്ഥാപനങ്ങളിലെയും കുട്ടികളെ രജിസ്റ്റര്‍ ചെയ്യുന്ന നടപടികള്‍ ആരംഭിച്ചതായി ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബയോമെട്രിക് വിവരങ്ങള്‍ അടങ്ങിയ 12 അക്ക നമ്പര്‍ ഉടന്‍ നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
മൂന്ന് വയസില്‍ താഴെയുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങള്‍ രേപ്പെടുത്തുന്നതാണ് വെല്ലുവിളിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ കുട്ടികളില്‍ ഫിംഗര്‍ പ്രിന്റ് അടക്കമുള്ളവ വ്യക്തമായിട്ടുണ്ടാകില്ലെന്നും അതിനാല്‍ ഇവര്‍ക്ക് ആധാര്‍ നമ്പര്‍ നല്‍കുമെന്നും ബയോമെട്രിക്‌സ് വിവരങ്ങള്‍ പിന്നീട് രേഖപ്പെടുത്തുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
തെരുവില്‍ കഴിയുന്ന കുട്ടികളെ ആധാറുമായി ബന്ധിപ്പിക്കുമെന്ന് ശിശുക്ഷേമ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.












Click it and Unblock the Notifications