അടുത്ത തവണ യുഡിഎഫ് അധികാരത്തില്‍ വരും: ലീഗിന് മുന്നണി മാറേണ്ട ആവശ്യമില്ല സാദിഖലി ശിഹാബ് തങ്ങൾ
മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് ചെന്നൈയില്‍ തുടക്കമായി. സമ്മേളനത്തില്‍ കേരളത്തില്‍ നിന്നും 700 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

ചെന്നൈ: കേരളത്തില്‍ മുസ്ലിം ലീഗിന് മുന്നണി മാറേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി പാർട്ടി സംസ്ഥാന അധ്യക്ഷന്‍ സാദിഖളി ശിഹാബ് തങ്ങള്‍. യു ഡി എഫ് അടുത്ത തവണ കേരളത്തില്‍ അധികാരത്തില്‍ വരും. ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സമസ്തയെയും ലീഗിനെയും തെറ്റിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയില്ല. പ്രശ്നങ്ങളെല്ലാം ചർച്ചയിലൂടെ പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോവും. പാർട്ടിയുടെ എഴുപത്തിയഞ്ചാം വാർഷിക സമ്മേളനത്തോട് അനുബന്ധിച്ച് ചെന്നൈയിലെത്തിയതായിരുന്നു അദ്ദേഹം.
അധികാരത്തില്‍ എത്തുക എന്നുള്ളത് ഏതൊരു കക്ഷിയും രാഷ്ട്രീപരമായി ആഗ്രഹിക്കുന്ന കാര്യമാണ്. അധികാരത്തില്‍ ഇരുന്ന അതിന്റെ കുളിര് അനുഭവിക്കലല്ല ലക്ഷ്യം. ഭരണഘടനാപരമായുള്ള അവകാശങ്ങൾ സമുദമായത്തിനും സമൂഹത്തിനും നേടിക്കൊടുക്കാനാണ് അധികാരം. മുസ്ലീം ലീഗ് അധികാരത്തിന്റെ ഭാഗമായിരുന്നപ്പോഴെല്ലാം പക്ഷപാതമില്ലാതെ എല്ലാവർക്കും വേണ്ടി ഒരു പോലെ പ്രവർത്തിക്കാന്‍ സാധിച്ചിട്ടില്ല. അതിനർത്ഥം മുസ്ലീം ലീഗിനെ സംബന്ധിച്ച് അധികാരം എന്നത് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്ന് അർത്ഥമില്ല.

ലീഗും സമസ്തയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. രണ്ടും എപ്പോഴും ഒരുടലും ഒരു മനസുമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്. ലീഗിന്റെ വളർച്ചയില്‍ സമസ്തയുടെ സാന്നിധ്യം വളരെ അധികം സഹായകരമായിട്ടുണ്ട്. ഇരു സംഘടനകളും തമ്മില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നല്ല. ഇത്തരം പ്രശ്നങ്ങളെല്ലം ചർച്ച ചെയ്ത് പരിഹരിച്ച് മുന്നോട്ട് പോവുകയാണ് ചെയ്യാറുള്ളത്. വേറെ ഏതൊരു രാഷ്ട്രീയ ശക്തിക്കും മുസ്ലിം ലീഗിനേയും സമസ്തയേയും തെറ്റിക്കാന്‍ സാധിക്കില്ല. രണ്ടും തമ്മിലുള്ള ബന്ധം അത്രയും ഭദ്രമാണ്. അതിലേക്ക് നുഴഞ്ഞുകയറാനുള്ള അധികാരമൊന്നും ആർക്കും ഒരിക്കലും ഉണ്ടായിട്ടില്ലെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.
അതേസമയം മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് ചെന്നൈയില്‍ തുടക്കമായി. സമ്മേളനത്തില്‍ കേരളത്തില്‍ നിന്നും 700 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി ആകെ രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. ദേശീയ ഭാരവാഹികള്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ജനപ്രതിനിധികള്‍ നിയോജകമണ്ഡലം പ്രസിഡന്‍റുമാര്‍ സെക്രട്ടറിമാര്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.
സമ്മേളനത്തിന്റെ ഭാഗമായി പത്താം തിയ്യതി കൊട്ടിവാക്കം വൈഎംസിഎ മൈതാനത്ത് നടക്കുന്ന റാലിയില്‍ സംസ്ഥാനത്തു നിന്നും കാല്‍ ലക്ഷത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നും നേതാക്കള്‍ അറിയിക്കുന്നു. സമ്മേളനത്തിന്റെ ഭാഗമായി വിവിധ സമുദായങ്ങളില്‍പ്പെട്ട 17 വധു-വരന്മാർക്ക് സമൂഹ വിവാഹം ഒരുക്കുകകയും ചെയ്തു. മുസ്ലിം ദമ്പതിമാർ കാർമികത്വത്തില്‍ ഹൈന്ദവ, ക്രൈസ്തവ കുടുംബങ്ങൾ അവരുടെ ആചാരപ്രകാരവുമാണ് വിവാഹിതരായത്.
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ്












Click it and Unblock the Notifications